For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുമിച്ച് നൈറ്റ് പാര്‍ട്ടി നടത്തി ആര്യന്‍ ഖാനും കത്രീന കൈഫിന്റെ സഹോദരിയും; ചര്‍ച്ചയായി ചിത്രങ്ങള്‍

  |

  താരങ്ങളെ പോലെ തന്നെ ജനപ്രീയരായിരിക്കും താരങ്ങളുടെ മക്കളും. അച്ഛന്റേയും അമ്മയുടേയുമൊക്കെ പാതയിലൂടെ സിനിമയിലെത്തുകയും താരങ്ങളായി മാറുകയും ചെയ്ത ഒരുപാട് താരങ്ങളെ നമുക്കറിയാം. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ക്കു തന്നെ താരപുത്രന്മാരേയും പുത്രിമാരേയും ക്യാമറക്കണ്ണുകള്‍ പിന്തുടരാറുണ്ട്. കാലങ്ങളായി ബോളിവുഡും ആരാധകരും ഇങ്ങനെ പിന്നാലെ കൂടിയിട്ടുള്ള മക്കളാണ് ഷാരൂഖ് ഖാന്റേത്.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  മൂന്ന് മക്കളാണ് ഷാരൂഖ് ഖാന്. മകള്‍ സുഹാന തന്റെ സിനിമാ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മൂത്ത മകന്‍ ആര്യന്‍ ഖാന്റെ അരങ്ങേറ്റം പല വട്ടം ചര്‍ച്ചയായെങ്കിലും താരപുത്രന്‍ ഇതുവരേയും അഭിനയം തിരഞ്ഞെടുത്തിട്ടില്ല. എങ്കിലും വാര്‍ത്തകളിലെ താരമാണ് ആര്യന്‍ ഖാന്‍. കഴിഞ്ഞ വര്‍ഷം ആഢംബര ഷിപ്പില്‍ നടന്ന റെയ്ഡില്‍ എന്‍സിബി ആര്യന്‍ ഖാന അറസ്റ്റ് ചെയ്യുകയും 26 ദിവസം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

  വലിയ വിവാദമായി മാറിയ സംഭവത്തിനൊടുവില്‍ ആര്യന്റെ പക്കല്‍ മയക്കുമരുന്നില്ലെന്നായിരുന്നു കണ്ടെത്തിയത്. ഈ സംഭവത്തിന് ശേഷം ആര്യന്‍ പൊതു ഇടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വരുന്നിടത്തെല്ലാം കനത്ത സുരക്ഷയുമുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സഹോദരി സുഹാനയ്ക്കും അനിയന്‍ അബ്രാമിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആര്യന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  Also Read: കുടിച്ച് ലക്കുകെട്ട് ഷൂട്ടിങ് സെറ്റിൽ എത്തുന്ന സെയ്‌ഫ് അലി ഖാൻ!; സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞത്

  കഴിഞ്ഞ ദിവസം നടന്ന സുഹൃത്ത് ശ്രുതി ചൗഹാന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ ആര്യന്‍ പങ്കെടുത്തിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ആര്യന്‍ വീടിന് പുറത്ത് വരുന്നത് തന്നെ. കറുത്ത ടീ ഷര്‍ട്ടും നീല ഡെനിമും ധരിച്ചാണ് താര പുത്രന്‍ പാര്‍ട്ടിയ്ക്ക് എത്തിയത്. അതേസമയം പാര്‍ട്ടിയില്‍ സൂപ്പര്‍ താരം കത്രീന കൈഫിന്റെ സഹോദരിയും നടിയുമായ ഇസബെല്ല കൈഫും ഉണ്ടായിരുന്നു. ആര്യനും ഇസബെല്ലയും ഒരുമിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ബോളിവുഡില്‍ നിന്നുമുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ആര്യനും ഇസബെല്ലയ്ക്കും പൊതുവായ സുഹൃത്തുക്കളുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം ഇവര്‍ക്കിടയില്‍ പ്രണയമോ ശക്തമായ സൗഹൃദമോ ഉണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

  Also Read: നല്ല രീതിയില്‍ സംസാരിച്ച് പിരിയാന്‍ പറ്റിയില്ല; ഒടുവില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  കത്രീന കൈഫിന്റെ ഏഴ് സഹോദരിമാരില്‍ ഇളയ ആളാണ് ഇസബെല്ല. കത്രീനയുടെ പാതയിലൂടെ ഇസബെല്ലയും സിനിമയിലെത്തുകയായിരുന്നു. ടൈം ടു ഡാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇസബെല്ല സിനിമയിലെത്തുന്നത്. അതേസമയം ആര്യനും ഉടനെ തന്നെ സിനിമയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷെ അഭിനേതാവയല്ല മറിച്ച് സംവിധായകന്‍ ആയിട്ടായിരിക്കും താരപുത്രന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ പണിപ്പുരയിലാണ് ആര്യന്‍ ഇപ്പോഴെന്നും റിപ്പോര്‍ട്ടുകളുണ്ട്.


  കഴിഞ്ഞ ദിവസം തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ ആര്യന്‍ പങ്കുവച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഹാട്രിക് എന്നായിരുന്നു ചിത്രത്തിന് ആര്യന്‍ നല്‍കിയ അടിക്കുറിപ്പ്. ചിത്രത്തിന് കമന്റുമായി ഷാരൂഖ് ഖാനുമെത്തിയിരുന്നു. ഈ ചിത്രങ്ങള്‍ എന്റെ പക്കല്‍ ഇല്ലല്ലോ, ഇപ്പോള്‍ തന്നെ എനിക്ക് അയക്കണം എന്നായിരുന്നു കിങ് ഖാന്റെ കമന്റ്. ഇതിന് ആര്യന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. അടുത്ത പോസ്റ്റിടുമ്പോള്‍ തരാം, പക്ഷെ അത് ചിലപ്പോള്‍ ഇനി അടുത്ത കൊല്ലമായിരിക്കും എന്നായിരുന്നു ആര്യന്‍ നല്‍കിയ മറുപടി.

  സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലൂടെയാണ് സഹോദരി സുഹാനയുടെ അരങ്ങേറ്റം.

  Read more about: aryan khan
  English summary
  Aryan Khan Found Partying With Katrina Kaif’s sister Isabelle, Pictures Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X