For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാന്‍ അറിഞ്ഞാല്‍ മാത്രം പോരാ! സൂപ്പര്‍ താരത്തിന്റെ മാനേജര്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് യാമി

  |

  ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ സ്വന്തമായൊരു ഇടം നേടിയെടുത്ത നടിയാണ് യാമി ഗൗതം. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം വിക്കി ഡോണറിലൂടെ അരങ്ങേറിയ യാമിയ്ക്ക് ഇന്നത്തെ താരപദവിയിലേക്ക് എത്താന്‍ ഏറെ ദൂരം താണ്ടേണ്ടി വന്നിരുന്നു. ഉറി, എ തേഴ്‌സ് ഡെ, ബാല തുടങ്ങിയ സിനിമകളിലൂടെയാണ് യാമി താരമായി മാറുന്നത്. വിജയ ചിത്രങ്ങളിലെ നായികയായിട്ടും തനിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയതിനെക്കുറിച്ച് പലപ്പോഴും യാമി തുറന്നടിച്ചിട്ടുണ്ട്.

  അഭിനയിക്കാന്‍ കൂട്ടാക്കാതെ വാനില്‍ കയറി വാതില്‍ അടച്ചിരുന്ന് മാധുരി; കാത്തുനിന്ന് ഷാരൂഖും ഐശ്വര്യയും

  ആരാധകര്‍ തന്റെ പ്രകടനത്തിന് കയ്യടിക്കുമ്പോഴും സിനിമാ ലോകത്തു നിന്നും പലപ്പോഴും അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് യാമി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥ എന്നാണ് താരം പറയുന്നത്. ഇപ്പോഴിതാ തന്നോട് ഒരു പ്രശസ്തയായ സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യാമി മനസ് തുറന്നത്. തന്നോട് ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാല്‍ മാത്രമേ സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നുമാണ് യാമി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Yami Gautam

  ''ഈയ്യടുത്തായി, ഞാന്‍ ഒരു മീറ്റിംഗിനായി നേരത്തെ തന്നെ എത്തുകയുണ്ടായി. അവിടെ ഞാനൊരാളുടെ മാനേജരെ കണ്ടു. വളരെ സീനിയറാണ് അവര്‍. ഞാന്‍ അവരോട് സംസാരിച്ചു. ഞാനും അവരും സംസാരിക്കുന്നതിനിടെ അവര്‍ എന്നോട് ചോദിച്ചു നിന്നെ എന്താണ് പാര്‍ട്ടികളില്‍ കാണാത്തതെന്ന്. എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല. പക്ഷെ ഞാന്‍ അത്തരം ഇടങ്ങളില്‍ എത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് അവരോട് പറഞ്ഞു. എന്നാല്‍ നെറ്റ് വര്‍ക്കുണ്ടാക്കണമെന്നും എല്ലായിടത്തും എത്തണമെന്നും അവര്‍ പറഞ്ഞു'' എന്നാണ് യാമി പറയുന്നത്.

  ''നിങ്ങളൊരു നല്ല സിനിമ ചെയ്തിട്ടുണ്ടായേക്കാം. പക്ഷെ അത് കഴിഞ്ഞു, നിങ്ങനെ ആളുകള്‍ മറക്കും'' എന്നവര്‍ തന്നോട് പറഞ്ഞുവെന്നും യാമി പറയുന്നത്. എന്നാല്‍ തന്നെ അപൂര്‍വ്വമായി മാത്രമേ ഇത്തരം പാര്‍ട്ടികളിലേക്ക് ക്ഷണിക്കാറുള്ളൂവന്നും അതിനാല്‍ താന്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടാറില്ലെന്നും അവരോട് പറഞ്ഞുവെന്നും യാമി പറയുന്നു. തനിക്ക് വേണ്ടി അത്തരത്തിലുള്ള കാര്യങ്ങള്‍ നോക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തതായും യാമി പറയുന്നു. ''പക്ഷെ എനിക്ക് അങ്ങനെയല്ല പോകേണ്ടത്. സ്വയം ക്ഷണിക്കപ്പെട്ടവളാകണ്ട. ആ ചിന്താഗതിയുമായല്ല ഞാന്‍ ഇവിടേക്ക് വന്നത്'' എന്നായിരുന്നു യാമി പറഞ്ഞത്. അതേസമയ ചില വലിയ ഡിസൈനര്‍മാര്‍ തനിക്ക് വസ്ത്രങ്ങള്‍ തരാന്‍ തയ്യാറാകാറില്ലെന്നും യാമി വെളിപ്പെടുത്തുന്നുണ്ട്.

  മോഡലിംഗിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയുമാണ് യാമി കടന്നു വരുന്നത്. പിന്നീട് മലയാളത്തിലടക്കം നായികയായി എത്തി. ബോളിവുഡില്‍് അരങ്ങേറ്റം കഴിഞ്ഞ് ഏറെ നാള്‍ വേണ്ടി വന്നു സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍. ആയുഷ്മാനൊപ്പം വീണ്ടും അഭിനയിച്ച ബാലയിലെ പ്രകടനമാണ് യാമിയിലെ നടിയ്ക്ക് കയ്യടി നേടി കൊടുക്കുന്നത്. ഈയ്യടുത്തിറങ്ങിയ എ തേഴ്‌സ്‌ഡെയിലെ യാമിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ദസ്വിയിലെ തന്റെ പ്രകടനത്തെ വിമര്‍ശിച്ച നിരൂപണത്തിനെതിരെ തുറന്നടിച്ച് യാമി രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

  കന്നഡയിലൂടെ അരങ്ങേറിയ യാമി ഹിന്ദിയിക്ക് പുറമെ തെലുങ്ക്, തമിഴ്, പഞ്ചാബി, മലയാളം ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഹീറോയായിരുന്നു യാമിയുടെ മലയാള ചിത്രം. വിക്കി ഡോണര്‍, ബദ്‌ലാപൂര്‍, കാബില്‍, ഉറി, ബാല, എ തേഴ്‌സ്‌ഡെ, തുടങ്അങിയ സിനിമകളിലെ പ്രകടനം കയ്യടി നേടിയിരുന്നു. ദസ്വിയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. ലോസ്റ്റ്, ഓ മൈ ഗോഡ് 2, തുടങ്ങിയ സിനിമകളാണ് ഇനി യാമിയുടേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: yami gautam
  English summary
  Attend Parties Yami Gautam Reveals The Advise She Got From A Manager
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X