For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ് ആശുപത്രി വരാന്തയില്‍ നില്‍ക്കുമ്പോഴും ഫോട്ടോ എടുക്കാന്‍ ചിലര്‍ വന്നു'

  |

  ബോളിവുഡിലെ പവര്‍ കപ്പിള്‍ ആണ് നടന്‍ ആയുഷ്മാന്‍ ഖുറാനയും താഹിറ കശ്യപും. പലര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ് താഹിറയും ആയുഷ്മാനും. ഇരുവരും വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. 21 വര്‍ഷമായി രണ്ടു പേര്‍ക്കും പരസ്പരം അറിയാം. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇരുവരും. തങ്ങളുടെ പ്രണയവും സൗഹൃദവുമൊക്കെ അവരുടെ സോഷ്യല്‍ മീഡിയ ഇന്ററാക്ഷനുകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.

  സഹായിയായ സ്ത്രീയെ വെള്ളിത്തില്‍ തള്ളിയിട്ട് താരപുത്രിയുടെ തമാശ; ലേശം കടുത്ത് പോയില്ലെന്ന് ആരാധകരും

  അതേസമയം വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു ആയുഷ്മാന്റേയും താഹിറയുടേയും ജീവിതം. 2018 ല്‍ താഹിറയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ആയിരുന്നു താഹിറയ്ക്ക്. പലരും പേടിച്ചു നിന്നു പോകുന്ന ആ സാഹചര്യത്തില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു താഹിറ. തന്റെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട് താഹിറ. ജനങ്ങള്‍ക്കിടയില്‍ ക്യാന്‍സറിനെക്കുറിച്ച് ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളും നടത്താറുണ്ട് താഹിറ.

  ലോക ക്യാന്‍സര്‍ ദിനത്തില്‍ തന്റെ മൈ എക്‌സ് ബ്രെസ്ര്റ്റ് എന്ന പോഡ്ക്കാസ്റ്റിലൂടെ മനസ് തുറന്നിരിക്കുകയാണ് താഹിറ. പോഡ്ക്കാസ്റ്റില്‍ ആയുഷ്മാന്‍ ഖുറാനയും സംസാരിച്ചിരുന്നു. താഹിറയുടെ പോരാട്ടത്തെക്കുറിച്ചായിരുന്നു ആയുഷ്മാന്‍ സംസാരിച്ചത്. താഹിറയ്ക്ക് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമൊക്കെ ആയുഷ്മാന്‍ തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നു ഡോക്ടറില്‍ നിന്നും വിവരം അറിയുമ്പോള്‍. ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും ആശുപത്രി വരാന്തയില്‍ തളര്‍ന്നിരുന്നിട്ടുണ്ട്. ഈ സമയത്തും അടുത്തിരിക്കുന്നവര്‍ ഞങ്ങളോടൊപ്പം ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ തൂണിന്റേയും സെക്യൂരിറ്റി ഉദ്യോഗസ്ഥന്റേയും പിന്നില്‍ മറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാനാകെ തകര്‍ന്നു പോയിരുന്നു'' എന്നാണ് ആയുഷ്മാന്‍ പറഞ്ഞത്. അതേസമയം തന്റെ ജീവിതത്തിലെ ഇരുണ്ടനാളുകളെ അതിജീവിച്ച താഹിറ തനിക്കും വെല്ലുവിളികളെ നേരിടാന്‍ ഒരു പ്രചോദനമായി മാറിയെന്നാണ് ആയുഷ്മാന്‍ പറയുന്നത്.

  ''പൊരുതാനുള്ള കരുത്ത് നല്‍കി. ഇന്ന് എന്റെ മുന്നില്‍ നീ നില്‍ക്കുന്നത് വിജയിച്ചൊരു രാജ്ഞിയായിട്ടാണ്. നീ വൈകാരികമായി കരുത്തയാണെന്നതും ഇതിനെ നേരിട്ട് തോല്‍പ്പിക്കുമെന്നും അറിയുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. നമ്മള്‍ ഒരുമിച്ചാണ് ഈ പോരാട്ടം നടത്തിയത്. പക്ഷെ നീ എന്നേക്കാളും കരുത്തയായി മാറുകയും എനിക്ക് വരെ പ്രചോദനമായി മാറുകയും ചെയ്യുകയായിരുന്നു. നിനക്ക് മഹത്തായൊരു സ്ഥാനമുണ്ട്. നിന്റെ അനുഭവങ്ങളും ശ്രമങ്ങളുമൊക്കെയാണ് നിന്നെ കരുത്തയാക്കിയത്'' എന്നാണ് ആയുഷ്മാന്‍ പറഞ്ഞത്.

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  ''നിന്നെ ആദ്യം കണ്ടപ്പോള്‍ ഒരു മൊട്ടത്തല ആത്മവിശ്വാസത്തില്‍ നടന്നു പോകുന്നതായിട്ടാണ് തോന്നിയത്. നിന്റെ കരുത്ത് എല്ലാമായിരുന്നു. അത് നിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. നിന്റെ ചുമലുകള്‍ എന്നും ഉയര്‍ന്നു തന്നെ നിന്നിരുന്നു. നിനക്ക് ഒരിക്കലും ആത്മവിശ്വാസം നഷ്ടമായില്ല. താഹിറ വേര്‍ഷന്‍ 2.0 ആണ് ഇപ്പോഴത്തേത് എന്നാണ് എനിക്ക് തോന്നിയത്'' എന്നും ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു. 11 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആയുഷ്മാന്റേയും താഹിറയുടേയും ദാമ്പത്യ ജീവിതത്തിന്. ആയുഷ്മാന്‍ ദേശീയ പുരസ്‌കാരം അടക്കം നേടിയ സൂപ്പര്‍ താരമായി മാറിയപ്പോള്‍ താഹിറയാകട്ടെ എഴുത്തുകാരിയെന്ന നിലയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. വിരാജ് വീറും വരുഷ്‌കയുമാണ് ഇരുവരുടേയും മക്കള്‍.

  ചണ്ഡീഗഡ് കരേഗി ആഷിഖി ആണ് ആയുഷ്മാന്‍ ഖുറാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വാണി കപൂര്‍ നായികയായി എത്തിയ സിനിമ സംസാരിച്ചത് ട്രാന്‍സ് വുമണ്‍ ജീവിതത്തെക്കുറിച്ചായിരുന്നു. എന്നും മുഖ്യധാര സിനിമകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന വിഷയങ്ങള്‍ തന്റെ സിനിമകളുടെ വിഷയമാക്കി എടുക്കുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. ആര്‍ട്ടിക്കിള്‍ 15 ന് ശേഷം അനുഭവ് സിന്‍ഹയോടൊപ്പം ഒരുമിക്കുന്ന അനേക് ആണ് പുതിയ സിനിമ. പിന്നാലെ ഡോക്ടര്‍ ജി, ആന്‍ ആക്ഷന്‍ ഹീറോ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

  Read more about: ayushmann khurrana
  English summary
  ayushmann khurana opens up about the moment knowing tahira kashyap is having cancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X