twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോ തീരുമാനിക്കണമെന്ന് ഞാന്‍, 15 മിനുറ്റില്‍ അവന്‍ വീടിന് താഴെയെത്തി; ഒളിച്ചോട്ടത്തെക്കുറിച്ച് ഭാഗ്യശ്രീ

    |

    ബോളിവുഡില്‍ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയ താരമാണ് ഭാഗ്യശ്രീ. മേ നെ പ്യാര്‍ കിയയുടെ ചിത്രീകരണത്തിനിടെയാണ് ഭാഗ്യശ്രീയും ഹിമാലയ് ദസനിയും വിവാഹം കഴിക്കുന്നത്. കുടുംബജീവിതത്തിലും കുട്ടികളിലും ശ്രദ്ധിക്കാനായാണ് താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ഒരിക്കല്‍ തന്റെ ജീവിതത്തെക്കുറിച്ച് ഭാഗ്യശ്രീ മനസ് തുറന്നിരുന്നു. ആ വാക്കുകളിലേക്ക്.

    Also Read: 'റിവ്യു ആണത്രേ, ഭൂതകാലത്തെ വരെ വലിച്ച് കീറി, ചൊറി കുത്തിയിരിക്കുന്നവർ റിവ്യു ഇടുന്നത് ശരിയല്ല'; ഷെയ്ൻ‌ നി​ഗം!Also Read: 'റിവ്യു ആണത്രേ, ഭൂതകാലത്തെ വരെ വലിച്ച് കീറി, ചൊറി കുത്തിയിരിക്കുന്നവർ റിവ്യു ഇടുന്നത് ശരിയല്ല'; ഷെയ്ൻ‌ നി​ഗം!

    ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. അവന്‍ ക്ലാസിലെ ഏറ്റവും വികൃതിയായിരുന്നു. ഞാന്‍ സ്ഥിരം ക്ലാസ് മോണിറ്ററായിരുന്നു. ഞങ്ങള്‍ സ്ഥിരം വഴക്കായിരുന്നു. അടിയുണ്ടാക്കുന്ന് കൂടുന്തോറും ഞങ്ങള്‍ പിരിയാന്‍ പറ്റാത്തവരായി മാറുകയായിരുന്നു. ഞങ്ങള്‍ ഒരിക്കലും ഡേറ്റ് ചെയ്തിരുന്നില്ല. സ്‌കൂളിന്റെ അവസാന നിമിഷം വരെ അവന്‍ മനസിലുള്ളത് എന്നോട് പറഞ്ഞിരുന്നില്ല. ഒരു ദിവസം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. ഒരാഴ്ച ഒഴിഞ്ഞു മാറി നടന്നു. ഒടുവില്‍ ഞാന്‍ അവനെ കയ്യോടെ പിടിച്ചു. നീയത് പറയൂ, ഉത്തരം പോസിറ്റീവായിരിക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് എന്നെ ഇഷ്ടമാണെന്ന് അവന്‍ പറയുന്നത്.

    കുടുംബത്തിന്റെ സമ്മതം

    എന്റേത് വളരെ യഥാസ്ഥിതികമായൊരു കുടുംബമായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് വളരെ കുറച്ച് മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഫോണില്‍ സംസാരിക്കുന്നതും കുറവായിരുന്നു. അച്ഛനും അമ്മയോടും അവന്റെ കാര്യം പറഞ്ഞപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ നിങ്ങള്‍ ചെറുപ്പമാണെന്ന് പറഞ്ഞു. അതേസമയം സ്‌നേഹമുണ്ടെങ്കില്‍ കുറച്ച് കാലം അകന്നിരിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിയാനാവുക.

    അതിനാല്‍ ഞങ്ങള്‍ പിരിഞ്ഞു. അവന്‍ പഠിക്കാനായി യുഎസിലേക്ക് പോയി. ആ സമയത്തായിരുന്നു ഞാന്‍ മേനെ പ്യാര്‍ കിയയ്ക്ക് കരാരില്‍ ഒപ്പിടുന്നത്. അവന്‍ വിദേശത്തായിരുന്നു. ഞാന്‍ അവന്റെ മാതാപിതാക്കളെ കണ്ടു. ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ലെങ്കിലും എനിക്ക് അവന്റെ കുടുംബത്തിന്റെ സമ്മതം വേണമായിരുന്നു. ഒരുനാള്‍ ഞങ്ങള്‍ ഒരുമിക്കുക തന്നെ ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു. അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങി.

    വിവാഹിതരായി

    ആ സമയത്താണ് അവന്‍ മടങ്ങിയെത്തുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. അവനൊപ്പം ഞാന്‍ സന്തോഷത്തോടെ ജീവിക്കുമെന്ന് അവരോട് പറഞ്ഞുവെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ മറ്റൊരു വഴിയുമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

    ഞാന്‍ നേരെ അവനെ വിളിച്ചു. നമ്മളുടെ കാര്യത്തില്‍ ഉറപ്പാണോ എന്ന് ചോദിച്ചു. ഇതാണ് തീരുമാനിക്കേണ്ട ദിവസം ഒന്നെങ്കില്‍ നമ്മള്‍ ഇന്നു മുതല്‍ ഒരുമിച്ച് ജീവിക്കും ഇല്ലെങ്കില്‍ ഒരിക്കലും ഒരുമിക്കില്ലെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണെന്നും എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ വന്ന് കൂട്ടണമെന്നും പറഞ്ഞു. പതിനഞ്ച് മിനുറ്റിനകം അവന്‍ എന്റെ വീടിന്റെ മുന്നിലെത്തി. അമ്പലത്തില്‍ വച്ച് നടന്ന ചെറിയൊരു ചടങ്ങിലൂടെ ഞങ്ങള്‍ വിവാഹിതരായി. സല്‍മാനും സൂരജ് ജിയും ചുരുക്കം ചില സുഹൃത്തുക്കളും അവന്റെ വീട്ടുകാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

     മേനെ പ്യാര്‍ കിയാ

    അപ്പോഴാണ് മേനെ പ്യാര്‍ കിയാ റിലീസാകുന്നത്. സിനിമ വലിയ വിജയമായി. പക്ഷെ ഞാന്‍ എന്റെ ഭര്‍ത്താവുമായി പ്രണയത്തിലായിരുന്നു. പിന്നാലെ മകനും ജനിച്ചു. ഇതോടെ വന്ന അവസരങ്ങളൊക്കെ ഞാന്‍ നിരസിച്ചു. എനിക്ക് ഒരു കുറ്റബോധവുമില്ല. ഇന്ന് എന്റെ ജീവിതവും കുടുംബവും നോക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. ഇത്ര നല്ലൊരു കരിയര്‍ ഉപേക്ഷിക്കുന്നത് തെറ്റാണെന്ന് പലരും പറഞ്ഞുവെങ്കിലും ഞാന്‍ അത് സമ്മതിക്കില്ല. ജോലിയും വീടും ഒരുപോലെ കൊണ്ടുപോകുന്ന സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ തിരഞ്ഞെടുത്തത് വീട്ടമ്മയുടെ വേഷമാണ്. കടപ്പാടില്ലാത്തൊരു ജോലിയാണിത്. പക്ഷെ നമ്മളുടെ മക്കള്‍ നല്ല വ്യക്തികളായി വളരുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും.

    വീട്ടമ്മ

    സിനിമ പോലെ തന്നെ അമ്മ എന്നതും എന്റെ ജീവിതത്തിലെ ഒരു വേഷമായിരുന്നു. ഇന്ന് ഞാന്‍ ഫിറ്റ്‌നസിലും യാത്രയിലുമൊക്കെയാണ് താല്‍പര്യപ്പെടുന്നത്. ഒരു സിനിമ വന്നാല്‍ ചെയ്യും. വീട്ടമ്മയാണെങ്കിലും ജോലി ചെയ്യുന്ന അമ്മയാണെങ്കിലും എനിക്ക് ഒരുപോലെയാണ്. സ്ത്രീകള്‍ക്ക് എന്തുകൊണ്ട് വ്യത്യസ്തരായിക്കൂട. നടിയില്‍ നിന്നും അമ്മയിലേക്കും, ഇന്ന് ഫിറ്റ്‌നസിലേക്കുമുളള യാത്ര ഞാന്‍ ആസ്വദിച്ചിരുന്നു. ഒരുപാട് തൂവലുകള്‍ എന്റെ തൊപ്പിയില്‍ തുന്നിച്ചേര്‍ക്കാനുണ്ട്.

    Read more about: ഭാഗ്യശ്രീ
    English summary
    Bhagyashree About Her Marriage And Break From Cinema After Main Ne Pyar Kiya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X