For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് എന്റെ വീട്ടുകാര്‍ ആരും വന്നില്ല, ഓളിച്ചോട്ടമായിരുന്നില്ല! ഭാഗ്യശ്രീ വെളിപ്പെടുത്തുന്നു

  |

  സിനിമയുടെ ലോകം അപ്രവചനീയതകളുടെ ലോകം കൂടിയാണ്. ചിലപ്പോള്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം വേണ്ടി വരും ആളുകള്‍ തിരിച്ചറിയുന്ന താരമായി മാറാന്‍്. ചിലപ്പോഴാകട്ടെ ആദ്യ സിനിമയിലൂടെ തന്നെ താരമായി മാറിയേക്കാം. ഒരു സിനിമ കൊണ്ട് തന്നെ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന താരമായി മാറുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അങ്ങനൊരു അപൂര്‍വ്വ നേട്ടം കൈവരിച്ച താരമാണ് ഭാഗ്യശ്രീ. ബോളിവുഡ് ഇന്ത്യയ്ക്ക് സമ്മാനിച്ച താരസുന്ദരിയാണ് ഭാഗ്യശ്രീ. സിനിമയ്ക്ക് തുല്യമായൊരു ജീവിതമാണ് ഭാഗ്യശ്രീയുടേത്.

  മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തിനെതിരെ മോശം കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി മാലാ പാര്‍വതി

  ഇപ്പോഴിതാ സ്മാര്‍ട്ട് ജോഡി എന്ന ഷോയില്‍ തന്റെ ഭര്‍ത്താവ് ഹിമാലയ് ദസ്സനിയുമായി എത്തിയിരിക്കുകയാണ് ഭാഗ്യശ്രീ. 1990 ലായിരുന്നു ഭാഗ്യശ്രീയുടെ വിവാഹം. തന്റെ വിവാഹത്തെക്കുറിച്ച് പരിപാടിയില്‍ വച്ച് ഭാഗ്യശ്രീ മനസ് തുറക്കുകയായിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാഗ്യശ്രീയുടെ അരങ്ങേറ്റം. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ സിനിമയുടെ സംവിധാനം സൂരജ് ബര്‍ജാത്യയായിരുന്നു. ചിത്രം ഇന്നും ആരാധകരുടെ മനസില്‍ ഇടമുള്ള സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു.

  തന്റെ ആദ്യ സിനിമയുടെ വന്‍ വിജയത്തിന്റെ സന്തോഷതത്തില്‍ നില്‍ക്കെയായിരുന്നു ഭാഗ്യശ്രീ സിനിമ വിടാന്‍ തീരുമാനിക്കുന്നതും തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹം കഴിക്കുന്നതും. ഇപ്പോഴിതാ തന്റെ വിവാഹത്തിന്റെ പിന്നാമ്പുറ കഥകള്‍ തുറന്നു പറയുകയാണ് ഭാഗ്യശ്രീ. വിവാഹ വേഷത്തിലായിരുന്നു പരിപാടിയില്‍ ഭാഗ്യശ്രീയും ഭര്‍ത്താവുമെത്തിയത്. ഷോയില്‍ വച്ച് തന്നെ ഇരുവരും പരസ്പരം മാലയണിയുകയും ചെയ്തു. പിന്നാലെയായിരുന്നു തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും എങ്ങനെയാണ് തന്റെ കുടുംബം അതിനെ എതിര്‍ത്തതെന്നും ഭാഗ്യശ്രീ മനസ് തുറന്നത്.

  ''കല്യാണത്തിന് എന്റെ ഭാഗത്തു നിന്നും ആരുമുണ്ടായിരുന്നില്ല. ഇദ്ദേഹമല്ലാതെ. ഇദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി മമ്മിയോടും പപ്പയോടും പറഞ്ഞപ്പോള്‍ അവര്‍ അംഗീകരിച്ചില്ല. മക്കളെക്കുറിച്ച് അച്ഛനും അമ്മയ്ക്കും സ്വപ്‌നങ്ങളുണ്ടായിരിക്കാം. പക്ഷെ കുട്ടികള്‍ക്കും അവരവരുടേതായ സ്വപ്‌നങ്ങളുണ്ടാകും. ചിലപ്പോഴൊക്കെ അവരുടെ സ്വപ്‌നം ജീവിക്കാനും അവരെ അനുവദിക്കണം. കാരണം ഒടുവില്‍ അവര്‍ക്ക് ജീവിക്കേണ്ടത് അവരുടെ ജീവിതമാണ്'' എന്നായിരുന്നു ഭാഗ്യശ്രീ പറഞ്ഞത്.

  അതേസമയം താന്‍ തന്റെ വീട്ടുകാരില്‍ നിന്നും ഓടിപ്പോയാണ് കല്യാണം കഴിച്ചതെന്നത് തെറ്റാണെന്നും ആളുകള്‍ അങ്ങനെ പറയുമ്പോള്‍ തനിക്ക് വിഷമമാകാറുണ്ടെന്നും ഭാഗ്യശ്രീ പറഞ്ഞു. ''ഞാന്‍ ഒളിച്ചോടി കല്യാണം കഴിച്ചുവെന്ന് മാധ്യമങ്ങളും മറ്റും പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം ദേഷ്യം വരാറുണ്ട്. കാരണം ഞാന്‍ ഒളിച്ചോടിയല്ല കല്യാണം കഴിച്ചത്'' എന്നായിരുന്നു ഭാഗ്യശ്രീ പറഞ്ഞത്. വിവാഹ ശേഷം ഭാഗ്യശ്രീ ബോളിവുഡില്‍ നിന്നും പിന്മാറുകയായിരുന്നു. മക്കള്‍ക്ക് വേണ്ടിയായിരുന്നു താന്‍ മാറി നിന്നതെന്നാണ് ഭാഗ്യശ്രീ പറഞ്ഞത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് താരം വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. ബോളിവുഡില്‍ സജീവമായില്ലെങ്കിലും മറാത്തി, ബംഗാളി, കന്നഡ സിനിമകളില്‍ അഭിനയിച്ചു പിന്നീട് ഭാഗ്യശ്രീ.

  Recommended Video

  ഭീഷ്മ സൂപ്പർ ഹിറ്റാകും,മമ്മൂക്ക തകർത്താടും.ദേ ജോജുവിന്റെ ഉറപ്പ്

  പോയ വർഷം പുറത്തിറങ്ങിയ തലൈവിയിലും ഭാഗ്യശ്രീയുണ്ടായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസ് ചിത്രമായ രാധേ ശ്യാമിലും ഭാഗ്യശ്രീയുണ്ട്. അതേസമയം ഭാഗ്യശ്രീയുടെ പാതയിലൂടെ മക്കളും സിനിമയിലെത്തിയിരിക്കുകയാണ്. മകന്‍ അഭിമന്യു ദസ്സനി മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മീനാക്ഷി സുന്ദരേശത്തിലാണ് അഭിമന്യു അവസാനമായി അഭിനയിച്ചത്. അഭിമന്യുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മകള്‍ അവന്തിക ദസനിയും അഭിനയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. മിത്യ എന്നെ വെബ് സീരീസിലായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം.

  Read more about: bhagyasree
  English summary
  Bhagyashree Opens Up About Her Wedding What Was Her Family's Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X