For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാവാട മുട്ടുവരെ പൊക്കിവച്ചു, മാറിടത്തിന്റെ സൈസ് എത്രയെന്ന് ചോദിച്ചു; സാജിദ് ഖാനെതിരെ നടി

  |

  പ്രശസ്തിയില്‍ നിന്നും വിവാദങ്ങളുടെ വലിയ ഗര്‍ത്തങ്ങളിലേക്ക് വീണു പോയ ഒരുപാട് താരങ്ങളുണ്ട്. തങ്ങളുടെ ആരും പുറംലോകത്തിന് അറിയാത്തൊരു മുഖം തുറന്ന് കാണിക്കപ്പെട്ടതോടെ ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നവര്‍. ഇക്കൂട്ടത്തില്‍ ഒരാളാണ് സാജിദ് ഖാന്‍. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ആയിരുന്നു സാജിദ് ഖാന്‍. എന്നാല്‍ പുറമെയുള്ള ചിരിയ്ക്ക് പിന്നിലെ ക്രൂര മുഖത്തെ പിന്നീട് ലോകം കണ്ടു.

  Also Read: 'ആ ​​ഷൂട്ടിം​ഗിനിടെ മമ്മൂക്ക പറഞ്ഞത്; സിനിമയുടെ ഒന്നും ഓർമ്മയില്ലെങ്കിലും നടന്ന കാര്യങ്ങൾ മറന്നിട്ടില്ല'

  സാജിദിനെതിരെ നിരവധി നടിമാരാണ് രംഗത്തെത്തിയത്. തങ്ങളോട് ലൈംഗിക അതിക്രമം കാണിച്ച സാജിദിനെതിരെ മീടു തുറന്നു പറച്ചിലുകളുടെ ഭാഗമായി രംഗത്തെത്തിയത് അഹാന കമ്ര, മന്ദന കര്‍മി, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവരായിരുന്നു. ഈയ്യടുത്ത് കനിഷ്‌ക സോണിയെന്ന നടിയും സാജിദിനെതിരെ രംഗത്തെത്തി. പിന്നീട് പൊതുവേദികളില്‍ നിന്നെല്ലാം അപ്രതക്ഷ്യമാവുകയായിരുന്നു സാജിദ്.

  ഇപ്പോഴിതാ സാജിദിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോജ്പൂരി നടിയായ റാണി ചാറ്റര്‍ജി. അജയ് ദേവ്ഗണിനെ നായകനാക്കി സാജിദ് ഒരുക്കിയ ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ് റാണിയ്ക്ക് മോശം അനുഭവമുണ്ടായത്. ബോജ്പൂരി സിനിമയിലെ നിറ സാന്നിധ്യമാണ് റാണി ചാറ്റര്‍ജി. സസുര ബഡ പൈസാവാല, ദേവ്ര സട്ടേവാല തുടങ്ങി നിരവധി ഹിറ്റുകളിലെ താരമാണ് റാണി. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മമ്മൂക്കയുടെ റൂമിൽ ചെന്നു, ഒരു പൊട്ടിത്തെറി ആയിരുന്നു; രാജമാണിക്യം ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് സുരാജ്

  ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് റാണി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ''ഞാന്‍ സാജിദുമായി ബന്ധപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ്. അദ്ദേഹം തന്നെയാണ് എന്നെ വിളിക്കുന്നത് സംവിധായകന് നിന്നെ പരിചയപ്പടണമെന്നും പറയുന്നത്. പിന്നീട് തന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. മീറ്റിംഗിന് ഒറ്റയ്ക്ക് വന്നാല്‍ മതിയെന്നും മാനേജറേയോ പിആറിനേയോ കൂട്ടേണ്ടെന്നും പറഞ്ഞു'' റാണി പറയുന്നു.


  ''അദ്ദേഹം ബോളിവുഡിലെ വലിയൊരു സംവിധായകന്‍ ആണ്. അതിനാല്‍ ഞാന്‍ അദ്ദേഹം പറഞ്ഞത് കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം അദ്ദേഹം പറഞ്ഞത് എന്നെ കാസ്റ്റ് ചെയ്യുന്നത് ദോക്ക ദോക്ക ഐറ്റം സോംഗിന് വേണ്ടിയായിരുന്നുവെന്നാണ്. ഞാന്‍ ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്റെ കാലുകള്‍ കാണിക്കാന്‍ പറഞ്ഞു. ഞാന്‍ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അതിനാല്‍ മുട്ട് വരെ പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് ഞാന്‍ കരുതിയത്'' താരം പറയുന്നത്.


  ''എന്നാല്‍ എന്റെ മാറിടത്തിന്റെ സൈസ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. നാണിക്കല്ലേ, നിനക്ക് കാമുകനുണ്ടോ എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോഴൊക്കെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്ന് ചോദിച്ചു. ഞാന്‍ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ഞാന്‍ അവിടെ നിന്നും ഉടനെ പോന്നു. എന്നെ മോശമായ രീതിയില്‍ തൊടാനും അദ്ദേഹം ശ്രമിച്ചിരുന്നു'' എന്നാണ് റാണി വെളിപ്പെടുത്തുന്നത്.

  താനിത് തുറന്നു പറഞ്ഞാല്‍ അവസരങ്ങളില്ലാതാകുമെന്ന് ഭയന്നാണ് മിണ്ടാതിരുന്നതെന്നാണ് റാണി പറഞ്ഞത്. എന്നാല്‍ പിന്നീട് നിരവധി പേര്‍ സാജിദിനെതിരെ രംഗത്ത് വന്നതോടെ തനിക്ക് ധൈര്യമായെന്നും റാണി പറയുന്നു. ഇപ്പോള്‍ ബിഗ് ബോസ് ഷോയിലൂടെ സാജിദ് ഖാന്‍ വീണ്ടും ലൈം ലൈറ്റിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇതിനാലാണ് താന്‍ തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്നും റാണി വ്യക്തമാക്കി.

  സാജിദിന്റെ ബിഗ് ബോസിലെ സാന്നിധ്യം വലിയ വിവാദമായി മാറിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സാജിദിനെതിരെ രംഗത്തു വന്ന താരങ്ങള്‍ എത്തിയിരുന്നു. സാജിദിനെതിരെ തുറന്നു പറച്ചില്‍ നടത്തിയ നടി മന്ദന കര്‍മി താന്‍ ബോളിവുഡ് വിടുന്നതായും അറിയിച്ചിരുന്നു. സാജിദിനെ ഷോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

  English summary
  Bojpuri Actress Rani Chatterjee Opens Up About Her Bitter Experience From Sajid Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X