»   » അക്ഷയ് കുമാറിന്റെ ഗോള്‍ഡ് ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം

അക്ഷയ് കുമാറിന്റെ ഗോള്‍ഡ് ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം

Posted By: Akhila KS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സ്‌പോട്‌സ് ഡ്രാമാ ചിത്രമായ ഗോള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. രാജ്യത്തെയും ഹോക്കിയെയും സ്‌നേഹിക്കുന്ന ഒരു ബംഗാളിക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 2018 സ്വാതന്ത്ര്യദിനത്തില്‍ തിയേറ്ററുകളില്‍ എത്തും.

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മമ്മൂട്ടി ജേഴ്‌സിയണിഞ്ഞു, വിരാടിനും ജോണിനുമൊപ്പം മെഗാസ്റ്റാറും!

അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്റെ ടീസറില്‍. അക്ഷയ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. മൗനി റോയി, കുനാല്‍ കപൂര്‍, അമിത് സാദ്, വിനീത് സിംഗ്, സണ്ണി കുശാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

gold

ദില്‍ ദാദ്‌കെനേ തോ, തലാഷ്, സിന്ദഗീനാ മിലേഗി ദോബരാ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ റീമ കഗ്തിയാണ് ഗോള്‍ഡിന്റെ തിരക്കഥ എഴുതുന്നത്. എക്‌സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1948ല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയ ചരിത്രമാണ് ഗോള്‍ഡെന്നും ഹോക്കി ഇതിഹാസമായ ബല്‍ബീര്‍ സിംഗിന്റെ ജീവിതമാണ് ചിത്രമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ റിതേഷ് സിദ്ധ്വാണി ഇക്കാര്യത്തില്‍ വ്യക്തത നല്‍കി. പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ജീവചരിത്രത്തെ ആസ്പദമാക്കിയല്ല ചിത്രം ഒരുക്കുന്നതെന്നും റിതേഷ് സിദ്ധ്വാണി പറഞ്ഞു.

English summary
bollywood film gold teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam