For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല; വീട്ടുകാരുടെ എല്ലാ പിന്തുണയുമുണ്ട്: മൗനി റോയ് പറയുന്നു

  |

  സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ആരാധകർ ഉള്ള നടിയാണ് മൗനി റോയ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന സിനിമയിലൂടെ ബോളിവുഡിൽ തന്റെ ഇടം ഉറപ്പിക്കുകയാണ് മൗനി ഇപ്പോൾ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് മൗനി അഭിനയത്തിലേക്ക് എത്തുന്നത്. മ​ഹാദേവ്, നാ​ഗിൻ തുടങ്ങിയ പരമ്പരകളിലൂടെയാണ് മൗനി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. മലയാളത്തലിലേക്കും മൊഴി മാറ്റിയെത്തിയിട്ടുള്ള ഈ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് മൗനി.

  ടെലിവിഷൻ മേഖലയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് മൗനി സിനിമയിലേക്കും എത്തുന്നത്. നേരത്തെ ഗോൾഡ്, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ മൗനി അഭിനയിച്ചിരുന്നെങ്കിലും ബ്രഹ്മാസ്ത്രയാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായിരിക്കുന്നത്. വില്ലൻ വേഷത്തിലാണ് നടി അഭിനയിച്ചത്. മൗനി ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ സിനിമകളിൽ ഇനി മൗനിയെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

  കരിയറിൽ പുതിയ ഉയർച്ചയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു മൗനി റോയുടെ വിവാഹം. മലയാളിയും ദുബായിയിൽ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരെ ആണ് താരം വിവാഹം ചെയ്തത്. ഗോവയിൽ വച്ച് വളരെ ആഘോഷപൂർവമാണ് വിവാഹം നടന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് വിവാഹിതായതിന് പിന്നാലെ നടിയുടെ ഭാവി എന്താകുമെന്ന ആശങ്കകൾ ആരാധകർ പങ്കുവച്ചിരുന്നു.

  ഇപ്പോൾ ആ ആശങ്കൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് മൗനി റോയ്. താൻ കരിയറിന് ആണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും അമ്മയാവുക എന്നത് തന്റെ ചിന്തയിൽ അവസാനം മാത്രം വരുന്ന കാര്യമാണെന്നും മൗനി പറയുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്ക് ഉണ്ടെന്ന് നടി പറഞ്ഞു. ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കുഞ്ഞിനായി വീട്ടുകാരുടെ സമ്മർദ്ദം ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗനി.

  Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  'ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയമായെന്ന് കുടുംബത്തിലെ ആരും തന്നെ എന്നോട് പറഞ്ഞിട്ടില്ല. എന്റെ കരിയറിലെ വളർച്ചയിൽ എല്ലാവരും സന്തോഷിക്കുന്നുണ്ട്. സൂരജുമായുള്ള എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. അമ്മയാവുക എന്ന ചിന്ത എന്റെ മനസ്സിൽ
  ഇപ്പോൾ അവസാനം മാത്രം വരുന്നതാണ്,' മൗനി പറഞ്ഞു.

  സോഷ്യൽ മീഡിയയിൽഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള നടിയാണ് മൗനി. താരത്തിന്റെ ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്. എന്നാൽ പലപ്പോഴും സദാചാര ആക്രമങ്ങൾക്കും നടി വിധേയ ആകാറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന അത്തരം സദാചാര ആക്രമണങ്ങളെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അവർക്ക് അതാണ് പ്രധാനമെന്ന് അവർക്ക് തോന്നുന്നെങ്കിൽ അത് ചെയ്തോട്ടെ, അത് തന്നെ ഒരിക്കലും ബാധിക്കാൻ പോകുന്നില്ല,' എന്നാണ് മൗനി പറഞ്ഞത്.

  Also Read: 'ചന്ദ്രോത്സവം ഉപേക്ഷിക്കാനൊരുങ്ങിയ സിനിമ; ഒരുമാസം എഴുതാനിരുന്നിട്ടും വെള്ളമടി അല്ലാതെ ഒന്നും നടന്നില്ല'

  അതേസമയം, ബ്രഹ്മാസ്ത്രയുടെ വിജയത്തിന് ശേഷം ധാരാളം അവസരങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിംഹള ഭാഷയിൽ മായ ജാല എന്ന സിനിമയാണ് മൗനിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. അതേസമയം, സീ ടിവിയിലെ ഡാൻസ് ഇന്ത്യ ഡാൻസ് ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായും മൗനി എത്തുന്നുണ്ട്.

  Read more about: brahmastra
  English summary
  Brahmastra Actress Mouni Roy Opens Up Motherhood Is The Last Thing On Her Mind Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X