Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ദീപികയെ ഗാഢമായി പ്രണയിച്ച ധോണി; പ്രണയം തകര്‍ത്തത് യുവിയുമായുള്ള അടുപ്പമോ?
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നത്. ക്രിക്കറ്റ് താരത്തെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഒരുപാട് പേരുണ്ട്. മന്‍സൂര്‍ അലി ഖാന് പട്ടൗഡിയും ഷര്‍മിള ടഗോറും മുതല്‍ അപ്പോഴിതാ അതിയ ഷെട്ടിയും കെഎല്‍ രാഹുലും വരെ എത്തി നില്‍ക്കുകയാണ് ആ പട്ടിക. രാഹുലിന്റേയും അതിയയുടേയും വിവാഹത്തിനായി ക്രിക്കറ്റ് ലോകവും ബോളിവുഡും കാത്തിരിക്കുകയാണ്.
Also Read: ഞാൻ ജന്മനാ ഇങ്ങനെയാണ്; അവർ ജീവിതത്തിൽ വരുന്നതും പോവുന്നതും ഞാൻ അറിയാറില്ല; ഗോപി സുന്ദർ
ക്രിക്കറ്റ് താരങ്ങളുമായുള്ള പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയ ഒരുപാട് നടിമാരുണ്ട് ബോളിവുഡില്‍. എല്ലായിടത്തേയും പോലെ ചില പ്രണയങ്ങള്‍ വിവാഹത്തിലേക്ക് എത്തിയപ്പോള്‍ ചിലത് പരാജയമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മഹാനായ താരങ്ങളില്‍ ഒരാളായ എംഎസ് ധോണിയുടെ പേരും ബോളിവുഡ് താരവുമായുള്ള പ്രണയത്തിന്റേ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണും എംഎസ് ധോണിയും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നു. എന്നാല്‍ ദീപിക യുവരാജ് സിംഗുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരം ദീപികയില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ദീപിക മാത്രമല്ല, അസിന്, റായ് ലക്ഷ്മി എന്നിവരും ഒരുകാലത്ത് ധോണിയുമായി പ്രണയത്തിലായിരുന്നു. 2007 ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ അരങ്ങേറ്റം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചത്. ചിത്രം വന്‍ വിജയമാവുക മാത്രമല്ല ദീപിക ആദ്യ ചിത്രത്തിലൂടെ തന്നെ താരമാവുകയും ചെയ്തു. ഈ സമയത്താണ് ദീപികയോട് തനിക്കുള്ള ക്രഷ് ധോണി തുറന്ന് പറയുന്നതും ചിത്രത്തിന്റെ സ്പെഷ്യല്‍ സ്ക്രീനിംഗ് നടത്തി തരാന്‍ ഷാരൂഖിനോട് ആവശ്യപ്പെടുന്നതും.
പിന്നാലെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം കാണാന്‍ ദീപിക എത്തുകയും ചെയ്തു. ഇതോടെ ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ ഉടലെടുക്കുകയായിരുന്നു. മത്സരം കാണാന്‍ ദീപികയെ ധോണി തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തിന് ഏറെ പറയുന്നു, തന്റെ പ്രസിദ്ധമായ നീളന്‍ മുടി ധോണി വെട്ടിയതിന് പിന്നില്‍ വരെ ദീപികയുടെ താല്പര്യമായിരുന്നുവെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം ദീപികയും യുവരാജ് സിംഗും അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. ഇതോടെ ധോണി സ്വയം ദീപികയില്‍ നിന്നും അകലം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്ത്തകളെക്കുറച്ച് ധോണിയോ ദീപികയോ ഒരിക്കലും പരസ്യമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിന് പിന്നിലെ വസ്തുതയും ആര്‍ക്കുമറിയില്ല.
പിന്നീട് 2010 ല്‍ ധോണി സാക്ഷി സിംഗിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും സിവ എന്ന മകളുമുണ്ട്. 2018 ലാണ് ദീപിക വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന് രണ്‍വീര്‍ സിംഗിനെയാണ് ദീപിക പ്രണയം കഴിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദീപികയും രണ്‍വീറും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ് ഇരുവരും.
ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന് നായകനാകുന്ന പഠാന് ആണ് ദീപികയുടെ പുതിയ സിനിമ. ജോണ്‍ എബ്രഹാമും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായി ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസ് ചിത്രം പ്രൊജക്ട് കെ എന്നിവയാണ് ദീപികയുടേതായി അണിയറയിലുള്ള മറ്റ് സിനിമകള്‍. പിന്നാലെ അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയിക്കുന്ന സിനിമയും ഹോളിവുഡ് ചിത്രവുമൊക്കെ അണിയറയിലുണ്ട് ദീപികയുടേതായി.