For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാൻ തന്റെ രണ്ടാനച്ഛനാണെന്ന് പറഞ്ഞ അനന്യ പാണ്ഡെ!; നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെ ബോളിവുഡിലേക്ക് വന്ന ഒരു സാധാരണക്കാരനാണ് ഇന്ന് ലോകം മുഴുവൻ അറിയുന്ന ഷാരൂഖ് ഖാന്‍ ആയി മാറിയത്. ടെലിവിഷൻ ഷോകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഷാരൂഖ് അവിടെ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

  സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് നിരവധി ആരാധകർക്ക് പ്രിയപ്പെട്ടവനായ ഷാരൂഖ് ഖാൻ ഓഫ് സ്‌ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ്. ഭാര്യ ഗൗരിഖാനും മൂന്ന് മക്കൾക്കും ഒപ്പം സന്തോഷത്തോടെയാണ് ഷാരൂഖ് കഴിയുന്നത്. ഷാരൂഖ് വലിയ താരമാകുന്നതിന് മുന്നേ കൂടി കൂടിയതാണ് ഗൗരി. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങളിലും ഗൗരി കൂടെ ഉണ്ടായിരുന്നു. ബോളിവുഡിലെ മാതൃക ദമ്പതികളായാണ് ഇവർ അറിയപ്പെടുന്നത്. ഷാരൂഖിന്റെ മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

  Also Read: പുരുഷാധിപത്യം നിറഞ്ഞ തൊണ്ണൂറുകളിലെ സിനിമ മേഖലയെക്കുറിച്ച്; ജൂഹി ചൗള പറഞ്ഞ വാക്കുകള്‍

  ഒരിക്കൽ നടി അനന്യ പാണ്ഡെ ഷാരൂഖ് തന്റെ രണ്ടാനച്ഛനാണെന്ന് പറഞ്ഞിരുന്നു. നടൻ ചുങ്കി പാണ്ഡെയുടെ മകളായ അനന്യ ഇന്ന് ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയ താരമാണ്. 2019 ൽ തന്റെ സിനിമ അരങ്ങേറ്റത്തിന്റെ സമയത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് അനന്യ ഇത്തരമൊരു പരാമർശം നടത്തിയത്. അനന്യയുടെ പരാമർശത്തിന് പിന്നിലെ കാരണം അറിയാൻ വിശദമായി വായിക്കാം തുടർന്ന്.

  Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

  ഷാരൂഖ് ഖാന്റെ മകൻ സുഹാന ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അനന്യ പാണ്ഡെ. ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട സമയത്ത് അനന്യയെ ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്ന് ഇവർക്കിടയിലെ സൗഹൃദം വ്യക്തമായത് ആയിരുന്നു. ഇതിനു മുൻപ് അനന്യ തന്റെ ആദ്യ ചിത്രമായ സ്റ്റുഡന്റസ് ഓഫ് ദി ഇയർ 2 വിന്റെ പ്രമോഷൻ ചടങ്ങുകൾക്ക് ഇടയിലും സുഹാനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറഞ്ഞിരുന്നു.

  'സുഹാനയും (ഷാരൂഖ് ഖാന്റെ മകൾ) ഷനയയും (സഞ്ജയ് കപൂറിന്റെ മകൾ) മാത്രമാണ് എനിക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കൾ, ഞങ്ങൾ എല്ലാം പറയാറുണ്ട്. പക്ഷേ, ഞാൻ സിനിമയുടെ സെറ്റിൽ ഒന്നും പോയതായി ഓർക്കുന്നില്ല. ഞാൻ ഒരിക്കലും അച്ഛന്റെ ഷൂട്ടിങ് സെറ്റിൽ പോയിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താരങ്ങളെ കാണുമ്പോൾ എനിക്ക് വലിയ മതിപ്പാണ്,' അനന്യ പറഞ്ഞു.

  Also Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

  അതേസമയം സുഹാനയുടെ അച്ഛൻ ഷാരൂഖ് ഖാൻ എങ്ങനെയാണു സ്പെഷ്യൽ ആകുന്നതെന്നും നടി പറഞ്ഞു. 'എന്റെ രണ്ടാനച്ഛനെ പോലെയാണ് ഷാരൂഖ് ഖാൻ. അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അച്ഛനാണ്, അതുകൊണ്ട് എല്ലാ ഐപിഎൽ മത്സരങ്ങൾക്കും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോകാറുണ്ടായിരുന്നു, അനന്യ വ്യക്തമാക്കി.

  കുട്ടികൾ ആയിരുന്നപ്പോൾ താനും സുഹാനയും വിചിത്രമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അനന്യ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ഞങ്ങൾ വളരെ വിചിത്രമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഷാരൂഖ് (ഖാൻ) സാർ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങളോടൊപ്പം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ വീഡിയോ എടുത്ത് ഞങ്ങൾ മികച്ച അഭിനേതാക്കളാണെന്ന് ഒക്കെ പറയും. അദ്ദേഹം ഞങ്ങളുടെ വീഡിയോ എല്ലാവരെയും കാണിച്ച്, അവർ ചെയ്തിരിക്കുന്നത് നോക്കു എന്നൊക്കെ പറയുണ്ടെന്നും' അനന്യ ഓർത്തു.

  Read more about: ananya panday
  English summary
  Did You Know? Ananya Panday Once Said Shah Rukh Khan Is Like Her Second Dad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X