For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറെയാളെ കിട്ടിയില്‍ ഇട്ടിട്ട് പോകുമെന്ന് ദീപിക; രണ്‍വീറുമായുള്ള ബന്ധം തുടങ്ങിയത് തമാശയായി, പക്ഷെ...

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇന്നത്തെ താരങ്ങളില്‍ അഭിനയത്തിന്റെ കാര്യത്തിലും താരപദവിയുടെ കാര്യത്തിലും ഏറെ മുന്നിലാണ് രണ്‍വീറിന്റേയും ദീപികയുടേയും സ്ഥാനം. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് രണ്‍വീറും ദീപികയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായി മാറിയവരാണ് ഇരുവരും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ആരാധകരുടെ പ്രിയ ജോഡിയാണ് രണ്‍വീറും ദീപികയും.

  Also Read: 'ടൊവിനോയും നിവിനുമെല്ലാം സാമ്പത്തികമുള്ള വീട്ടിൽ നിന്നാണ്'; സിനിമാ മോഹികളോട് ഒമർ ലുലു; 'എല്ലാം മനസ്സിലാക്കണം'

  ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലായിരുന്നു രണ്‍വീറും ദീപികയും വിവാഹം കഴിക്കുന്നത്. സ്വപ്‌നതുല്യമായ വിവാഹമായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും. സഞ്ജയ് ലീല ബന്‍സാലിയൊരുക്കിയ രാം ലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീടും നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. സോഷ്യല്‍ മീഡിയയിലും തങ്ങള്‍ക്കിടയിലെ പ്രണയം വെളിപ്പെടുത്തുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

  എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ രണ്‍വീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ദീപിക ഒട്ടും ഗൗരവ്വമായി ആ ബന്ധത്തെ കണ്ടിരുന്നില്ലെന്നതാണ്. രണ്‍വീറിന് മുമ്പുണ്ടായിരുന്ന പ്രണയത്തിന്റെ തകര്‍ച്ചയില്‍ തകര്‍ന്നു പോയിരുന്ന ദീപിക വീണ്ടും ഒരു പ്രണയത്തിലേക്ക് കടക്കാനും സീരിയസാകാനും താല്‍പര്യപ്പെട്ടിരുന്നില്ല. രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു ദീപിക. ആ പ്രണയതകര്‍ച്ച ദീപികയ്ക്ക് വലിയ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു.

  ഇതേക്കുറിച്ച് 2018 ല്‍ ഫിലിംഫെയറിന് നല്‍കിയൊരു അഭിമുഖത്തില്‍ ദീപിക തന്നെ വെളിപ്പെടുത്തുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''അവന്‍ കാരണമായിരുന്നില്ല. ഞാന്‍ ഒരു റിലേഷന്‍ഷിപ്പിന് തയ്യാറായിരുന്നില്ലെന്നതാണ് കാര്യം. ഞാന്‍ മുമ്പും റിലേഷന്‍ഷിപ്പുകളിലായിരുന്നിട്ടുണ്ട്. പക്ഷെ എന്റെ വിശ്വാസം തകര്‍ക്കപ്പെടുകയായിരുന്നു. ഞാന്‍ രണ്‍വീറിനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ക്ഷീണിതയായിരുന്നു. എന്നും റിലേഷന്‍ഷിപ്പുകളില്‍ ഇന്‍ ഓര്‍ ഔട്ട് എന്ന അവസ്ഥയായിരുന്നു. കുറച്ച് സമയം ഒറ്റയ്ക്ക് കഴിയണമെന്ന് തോന്നി. ഞാന്‍ ഒരിക്കലും കാഷ്വല്‍ ആയൊരു ബന്ധത്തിലേര്‍പ്പെട്ടിരുന്നില്ല. 13-ാം വയസു മുതല്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട് '' എന്നാണ് ദീപിക പറയുന്നത്.

  ''എല്ലാ ബന്ധങ്ങളിലും എന്റെ നൂറ് ശതമാനവും ഞാന്‍ നല്‍കിയിരുന്നു. 2012 ല്‍ പ്രണയതകര്‍ച്ചയുണ്ടായപ്പോള്‍ മതിയെന്ന് കരുതിയതാണ്. കാഷ്വല്‍ ഡേറ്റിംഗ് എന്താണെന്ന് നോക്കാമെന്ന് കരുതി. ആര്‍ക്കും ഉത്തരം കൊടുക്കണ്ടല്ലോ. 2012 ല്‍ രണ്‍വീറിനെ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു, നമ്മള്‍ക്കിടയില്‍ ഒരു കണക്ഷന്‍ ഉണ്ടെന്ന് മനസിലായി. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ ഇത് ഓപ്പണായി വെക്കാനാണ് ഇഷ്ടപ്പെടുന്നത്. എനിക്ക് കമ്മിറ്റ് ചെയ്യാന്‍ വയ്യ. മറ്റാരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ആ വഴി ഞാന്‍ പോയെന്ന് വരാം. '' ദീപിക പറയുന്നു.

  ''പക്ഷെ ഒന്നും സംഭവിച്ചില്ല. എനിക്ക് വേറൊന്നും ചെയ്യാനായില്ല. അതേസമയം ഈ ബന്ധത്തില്‍ വൈകാരികമായൊരു നിക്ഷേപവും നടത്തിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോഴാണ് മനസിലാകുന്നത് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഈ ബന്ധത്തില്‍ വൈകാരികമായിരുന്നുവെന്ന്. പിന്നെ എപ്പോള്‍ കല്യാണം കഴിക്കണം എന്നായിരുന്നു ചിന്ത. അവന്റെ കാര്യത്തില്‍ എനിക്ക് ഒരിക്കല്‍ പോലും സംശയമുണ്ടായിരുന്നില്ല'' ദീപിക പറയുന്നു.

  ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. രണ്ടു പേരുടേയും ആചാരങ്ങള്‍ അനുസരിച്ച് രണ്ട് വിവാഹമുണ്ടായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു രണ്‍വീറിന്റേയും ദീപികയുടേയും. ഇരുവരും ഒടുവില്‍ പുറത്തിറങ്ങിയ 83ല്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ സിനിമ. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. അതേസമയം പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാണ് പഠാന്‍. ചിത്രത്തില്‍ നിന്നുമുള്ള ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ പ്രൊജക്ട് കെയിലൂടെ തെലുങ്കിലുമെത്തും ദീപിക. ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്ന്.

  English summary
  Did You Know? Deepika Padukone Initially Wanted A Casual Relationship With Ranveer Singh For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X