Don't Miss!
- News
മകളെ ശല്യം ചെയ്യുന്നെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
- Sports
IND vs NZ: തിരിച്ചുവരാന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ കിവീസ്! പ്രിവ്യൂ, സാധ്യതാ 11-എല്ലാമറിയാം
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Lifestyle
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
ഡിംപിളിനോടുള്ള കലിപ്പ് മറക്കാന്‍ ടീനയെ പ്രണയിച്ചു; ഒടുവില്‍ രണ്ടു പേരേയും രാജേഷ് ഖന്നയ്ക്ക് നഷ്ടമായി
ബോളിവുഡിലെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് ഖന്ന. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറാണ് രാജേഷ് ഖന്ന എന്നാണ് പറയാറുള്ളത്. അറുപതുകളിലും എഴുപതുകളിലും രാജേഷ് ഖന്നയോളം വലിയൊരു താരം ഇന്ത്യന്‍ സിനിമയിലുണ്ടായിരുന്നില്ല. എണ്‍പതുകള്‍ വരെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായിരുന്നു രാജേഷ് ഖന്ന. സിനിമ പോലെ തന്നെ താരം രാജേഷ് ഖന്നയുടെ ഓഫ് സ്ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു.
അഞ്ജു മഹേന്ദ്രുവുമായും ഡിംപില്‍ കപാഡിയയുമായും രാജേഷ് ഖന്നയ്ക്കുണ്ടായിരുന്ന പ്രണയങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തിലാണ് ഡിംപിള്‍ കപാഡിയ രാജേഷ് ഖന്നയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ഇരുവരും അധികനാള്‍ ഒരുമിച്ച് കഴിഞ്ഞില്ല. രണ്ടു പേരും പിരിയുകയായിരുന്നു.

ബോളിവുഡിലെ വലിയ ആഘോഷങ്ങളിലൊന്നായിരുന്നു രാജേഷിന്റേയും ഡിംപിളിന്റേയും വിവാഹം. തന്നേക്കാള്‍ പതിനഞ്ച് വയസ് ഇളയതായിരുന്ന ഡിംപിൡനോട് രാജേഷ് തന്നെയാണ് പ്രണയാര്‍ഭ്യര്‍ത്ഥന നടത്തിയത്. ഡിംപിള്‍ അത് സ്വീകരിക്കുകയും ചെയ്തതോടെ 1973 ല്‍ ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു.
ഒരു അഭിമുഖത്തില്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതിനെക്കുറിച്ച് ഡിംപിള്‍ കപാഡിയ തന്നെ മനസ് തുറക്കുന്നുണ്ട്. ''എന്നെ സംബന്ധിച്ച് രാജേഷ് ഖന്നയെ വിവാഹം കഴിക്കുക എന്നതായിരുന്നു ഏറ്റവും വലിയ. എന്റെ കരിയറില്‍ വിജയം നേടുക എന്നതിനേക്കാള്‍ വലുതായിരുന്നു എനിക്ക് രാജേഷ് ഖന്നയെ വിവാഹം കഴിക്കുക എന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു'' എന്നായരുന്നു ഡിംപിള്‍ പറഞ്ഞത്.

എന്നാല്‍ അധികം വൈകാതെ രാജേഷ് ഖന്നയുടെ കരിയറും ഡിംപിളിനോടുള്ള പ്രണയവുമൊക്കെ മങ്ങാന്‍ തുടങ്ങുകയായിരുന്നു. തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ തുടങ്ങിയതോടെ രാജേഷ് ഖന്ന മദ്യത്തിന് അടിമയാവുകയായിരുന്നു. ആ സമയത്തായിരുന്നു രാജേഷ് ഖന്ന നടി ടീന മുനിമുമായി പ്രണയത്തിലാകുന്നത്.
സൗത്തന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൗറീഷ്യസിലെത്തിയപ്പോള് ഈ വാര്‍ത്ത ഡിംപിളിന്റേയും ചെവിയിലെത്തുകയായിരുന്നു. അതോടെ ആരോടും പറയാതെ ഡിംപിള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം പിന്നീടൊരിക്കലും രാജേഷ് ഖന്നയുടെ വീടായ ആശിര്വാദിലേക്ക് ഡിംപിള്‍ കപാഡിയ മടങ്ങിപ്പോയിട്ടില്ല. പിന്നീടൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് ഡിംപിള്‍ മനസ് തുറന്നിരുന്നു.

''ഞങ്ങളുടെ വീട്ടിലെ സന്തോഷം ഞാനും രാജേഷും കല്യാണം കഴിച്ച അന്ന് അവസാനിച്ചു'' എന്നാണ് ഡിംപിള്‍ പറഞ്ഞത്. ഇതോടെ ടീനയും രാജേഷും തങ്ങളുടെ പ്രണയം പരസ്യമാക്കുകയും ചെയ്തു. അധികം വൈകാതെ ഡിംപിള്‍ കപാഡിയ സണ്ണി ഡിയോളുമായി പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ ഡിംപിളിനെ അപ്പോഴും രാജേഷ് ഖന്ന ഡിവോഴേസ് ചെയ്തിരുന്നില്ല. മക്കളായ ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയും കാരണമായിരുന്നു ഇത്. എന്നാലിത് ടീനയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഒടുവില്‍ ടീന രാജേഷിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു.
''ഞാന്‍ ഡിംപിളിനെ വിവാഹം കഴിച്ചത് റീബൗണ്ടായിട്ടായിരുന്നു. ടീന എന്റെ മുറിവിനുള്ള മരുന്നായിരുന്നു'' എന്നായിരുന്നു രാജേഷ് പിന്നെ പറഞ്ഞത്. ഇതിന് ശേഷം രാജേഷ് ഖന്ന ജീവിച്ചത് തന്റെ വിവാഹ ജീവിതത്തിന് സെക്കന്റ് ചാന്‍സ് നല്‍കിയില്ല എന്ന കുറ്റബോധത്തോടെയായിരുന്നു.

ഇന്ന് രാജേഷ് ഖന്നയുടെ ജന്മദിനമാണ്. ജന്മദിനത്തില് അച്ഛന് ആശംസകളുമായി മകള്‍ ട്വിങ്കിള്‍ ഖന്ന എത്തിയിരുന്നു. ട്വിങ്കിളിന്റേയും ജന്മദിനമാണ് ഇന്ന് എന്നത് അച്ഛന്റേയും മകളുടേയും ജീവിതത്തിലെ രസകരമായൊരു യാദൃശ്ചികതയാണ്. അച്ചന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും അഭിനയത്തിലെത്തിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. രാജേഷ് ഖന്നയുടെ ജന്മദിനത്തില് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ബോളിവുഡില്‍ നിന്നും നിരവധി പേര് എത്തിയിട്ടുണ്ട്.