Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കല്യാണം പിന്നെ, ആദ്യം ആളെങ്ങനെ എന്ന് നോക്കട്ടെ! ലിവിംഗ് ടുഗദറിലായിരുന്ന താര ദമ്പതികള്‍
കാലം മാറിയിരിക്കുകയാണ്. ഒരുമിച്ച് ജീവിക്കാന്‍ രണ്ടുപേര്‍ക്ക് വിവാഹത്തിന്റെ ആവശ്യമില്ലെന്ന വസ്തുത ഇന്ന് സമൂഹം ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പുതുതലമുറയില്‍ വിവാഹത്തിന് മുമ്പ് ലിവിംഗ് ടുഗദര്‍ എന്ന വഴി തിരഞ്ഞെടുക്കുന്നവര്‍ കൂടിവന്നിട്ടുണ്ട്. ചില ബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്തുമെങ്കില്‍ ചിലത് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിയും വരും. ബോളിവുഡ് താരങ്ങളിലും ലിവിംഗ് ടുഗദര്‍ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുകയാണ്.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും മുതല്‍ അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും വരെ ഒരുമിച്ച് ജീവിച്ച് കൂടുതല്‍ അടുത്തറിഞ്ഞതോടെ വിവാഹത്തിലേക്ക് നീങ്ങിയവരാണ്. ഇങ്ങനെ വിവാഹത്തിന് മുമ്പ് ലിവിംഗ് ടുഗദറിലായിരുന്ന ബോളിവുഡിലെ ചില താര ദമ്പതികളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലെ പവര്‍ കപ്പിളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി വലിയ താരങ്ങളായി മാറിയവരാണ് ഇരുവരും. പ്രണയത്തില്‍ പ്രായത്തിന് സ്ഥാനമില്ലെന്ന് തെളിയിച്ച താര ജോഡി. കരീനയുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കുന്നതിന് മുമ്പ് കരീനയുടെ അമ്മയില്‍ നിന്നും സെയ്ഫ് തന്നെയായിരുന്നു സമ്മതം വാങ്ങിയിരുന്നതും. ഇരുവരും ഇന്ന് വിവാഹിതരും രണ്ട് കുട്ടികളുടെ മാതാപിതാക്കളുമാണ്.
ഈയ്യടുത്തായിരുന്നു സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ജനനസമയത്ത് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത കരീന പിന്നാലെ മടങ്ങിയെത്തുകയും ചെയ്തിരുന്നു. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. സെയ്ഫിന്റെ രണ്ടാം വിവാഹമാണ് കരീനയുമായുള്ളത്. നേരത്തെ നടി അമൃത സിംഗിനെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലെ മകളാണ് യുവ നടി സാറ അലി ഖാന്.

സെയ്ഫിന്റെ സഹോദരി സോഹ അലി ഖാനും കുണാല്‍ കേമുവും വിവാഹത്തിന് മുമ്പ് ലിവിംഗ് ടുഗദര്‍ ആയിരുന്നു. പരസ്പരം മനസിലാക്കിയ ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ആരാധകരുടെ പ്രിയ ജോഡികളിലൊന്നാണ് സോഹയും കുണാലും. ഇരുവര്‍ക്കും മകളാണുള്ളത്.

ഒരു വിവാഹ മോചനത്തിന്റെ വേദനയില്‍ കഴിയുമ്പോഴാണ് ആമിര്‍ ഖാന് കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. അതുകൊണ്ട് തന്നെ ഉടനെ ഒരു വിവാഹത്തിലേക്ക് കടക്കാന്‍ ഇരുവര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനാല്‍ ലിവിംഗ് ടുഗദര്‍ എന്ന വഴി തിരഞ്ഞെടുക്കുകയായിരുന്നു കിരണും ആമിറും. ഏറെ നാള് ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഈയ്യടുത്ത് കിരണും ആമിറും പിരിയുകയും ചെയ്തിരുന്നു.

ജനപ്രീയ താരജോഡികളിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും സൂപ്പര്‍ താരം അനുഷ്ക ശര്‍മയും. പ്രണയത്തിലായിരിക്കെ തന്നെ ഒരിക്കല്‍ ഒന്നു പിരിഞ്ഞ ശേഷം വീണ്ടും ഒന്നായവരാണ് അനുഷ്കയും വിരാടും. 2017 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചിരുന്നു ഈ പവര്‍ കപ്പിള്‍. ഈയ്യടുത്താണ് അനുഷ്കയ്ക്കും വിരാടിനും കുഞ്ഞ് പിറന്നത്. വാമിക എന്നാണ് കുട്ടിയ്ക്ക് താരങ്ങള്‍ നല്കിയ പേര്.
Recommended Video

ഇന്നത്തെ പോലെ ലിവിംഗ് ടുഗര്‍ സാധാരണമായി മാറിയിട്ടില്ലാതിരുന്ന കാലത്ത് തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരായിരുന്നു ബോണി കപൂറും ശ്രീദേവിയും. തന്റെ മുന്‍ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടുന്നതിന് മുമ്പായിരുന്നു ബോണി ശ്രീദേവിയ്ക്കൊപ്പം ലിവിംഗ് ടുഗദറിലേക്ക് കടക്കുന്നത്.
യുവനടി ജാന്‍വി കപൂര്‍ ശ്രീദേവിയുടേയും ബോണിയുടേയും മകളാണ്. എന്നാള്‍ അമ്മയുടെ പാതയിലൂടെ മകള്‍ സിനിമയിലെത്തുന്നത് കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ താരം മരണപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറയിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര