For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനത് പലപ്പോഴും കണ്ടിട്ടുണ്ട്! അഭിഷേക്-കരിഷ്മ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു; വെളിപ്പെടുത്തല്‍!

  |

  ഒരു കാലത്ത് ബോളിവുഡ് കാത്തിരുന്ന താരവിവാഹമായിരുന്നു കരിഷ്മ കപൂറിന്റേയും അഭിഷേക് ബച്ചന്റേയും. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ഏതാണ്ട് അഞ്ച് വര്‍ഷത്തോളം അഭിഷേകും കരിഷ്മയും പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. കരിഷ്മയെ തങ്ങളുടെ മരുമകളായി ബച്ചന്‍ കുടുംബം പരസ്യമായി തന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് അഭിഷേകും കരിഷ്മയും പിരിയുകയായിരുന്നു.

  Also Read: പതിനെട്ടാം വയസ്സിലെ വിവാഹം എടുത്തുചാട്ടമായിപ്പോയി; മകളുടെ വിവാഹം 28-ാം വയസ്സിലായിരുന്നു: ദേവി അജിത്

  എന്തുകൊണ്ടാണ് വിവാവഹത്തിന്റെ വക്കോളമെത്തിയ ശേഷം പിരിഞ്ഞതെന്ന് അഭിഷേകും കരിഷ്മയും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഇരുവരും പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സുനില്‍ ദര്‍ശന്‍. അഭിഷേകും കരിഷ്മയും ഒരിക്കലും ഒരുമിച്ച് ജീവിക്കേണ്ടവരായിരുന്നില്ലെന്നാണ് സുനില്‍ പറയുന്നത്.

  അഭിഷേകും കരിഷ്മയും ഒരുമിച്ചെത്തിയ ചിത്രമായ ഹാന്‍ മേനെ ഭീ പ്യാര്‍ കിയയുടെ നിര്‍മ്മാതാവായിരുന്നു സുനില്‍. അക്ഷയ് കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ദര്‍മേഷ് ദര്‍ശന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. ഇതിന് ശേഷം പിന്നീടൊരിക്കലും അഭിഷേകും കരിഷ്മയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇരുവരും പിരിയുന്നതും.

  Also Read: ഞാനവന്റെ കരണത്തടിച്ചു, അവന്‍ എന്റെ മുടിയില്‍ പിടിച്ച് വലിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നോറ

  അഭിഷേകും കരിഷ്മയും പ്രണയത്തിലായിരുന്നുവെന്നത് വെറും ഗോസിപ്പായിരുന്നില്ലെന്നും അവര്‍ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു എന്നാണ് സുനില്‍ പറയുന്നത്. താന്‍ അവരുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറയുന്നത്. പക്ഷെ തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ അഭിഷേകും കരിഷ്മയും ഒരുമിച്ച് ജീവിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.


  ''അവര്‍ ശരിക്കും മേഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നില്ല. എപ്പോഴും അടിയുണ്ടാക്കിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ചിലര്‍ അങ്ങനെയായിരിക്കാം. അവര്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണോ എന്ന് ഞാന്‍ എന്നും അത്ഭുതപ്പെട്ടിട്ടുണ്ട്. അഭിഷേക് വളരെ സ്വീറ്റ് ആണ്. ലോലോയും നല്ല വ്യക്തിയാണ്. പക്ഷെ ചില കാര്യങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ടാും'' എന്നാണ് സുനില്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

  കരിഷ്മയും അഭിഷേകും തമ്മില്‍ വിവാഹ നിശ്ചയം നടക്കുമ്പോള്‍ അഭിഷേക് തന്റെ കരിയര്‍ ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ കരിഷ്മയാകട്ടെ സൂപ്പര്‍ നായികയും. ബോളിവുഡിലെ രണ്ട് വലിയ താരകുടുംബങ്ങളുടെ കൂടെ ഒരുമിക്കലായിരുന്നു ഈ താരവിവാഹം. എന്നാല്‍ ഈ സമയത്ത് അമിതാഭ് ബച്ചന്റെ സിനിമകള്‍ പരാജയപ്പെടുകയും നിര്‍മ്മാണ കമ്പനി തകരുകയും ചെയ്തു. ഇതോടെ ബച്ചന്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലേക്ക വീഴുകയായിരുന്നു.

  ഇതാണ് കരിഷ്മയുമായുള്ള വിവാഹം മുടങ്ങാനുള്ള കാരണമായി കണക്കാക്കുന്നത്. ബച്ചന്‍ കുടുംബത്തിലേക്ക് തന്റെ മകളെ അയക്കാന്‍ കരിഷ്മയുടെ അമ്മ സമ്മതിച്ചില്ലെന്നും തുടര്‍ന്ന് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ കരിഷ്മയും ബിസിനസുകാരന്‍ സഞ്ജയ് കപൂറും വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹ ബന്ധം പ്രശ്‌നഭരിതമായിരുന്നു. താരം പിന്നീട് വിവാഹ മോചനം നേടി. രണ്ട് മക്കളാണ് കരിഷ്മയ്ക്കുള്ളത്. പിന്നീട് താരം വിവാഹം കഴിച്ചിട്ടില്ല.

  സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഈയ്യടുത്ത് ഒടിടിയിലൂടെ അഭിനയത്തിലേക്ക് കരിഷ്മ തിരികെ വന്നിരുന്നു. എന്നാല്‍ ഈ സീരീസ് പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല. റിയാലിറ്റി ഷോ വിധികര്‍ത്താവായും മറ്റും, സോഷ്യല്‍ മീഡിയയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് കരിഷ്മ കപൂര്‍ ഇപ്പോള്‍.

  കരിഷ്മയുമായുള്ള വിവാഹം നടക്കാതെ പോയെങ്കിലും അഭിഷേക് ബച്ചന്‍ പിന്നീട് നടി ഐശ്വര്യ റായുമായി പ്രണയത്തിലാവുകയായിുരന്നു. 2007 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. ബോളിവുഡിലെ താരദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലാവാറുണ്ട്.

  English summary
  Director Reveals Why Karishma Kapoor And Abhishek Bachchan Were Not Made For Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X