For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കറുത്ത നിറത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന അപമാനങ്ങള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കുറിച്ചും ഇഷ ഗുപ്ത

  |

  ഗ്ലാമറിന്റെ ലോകമായ സിനിമയിലെ താരങ്ങള്‍ക്ക് പലപ്പോഴും ചില കളിയാക്കലുകള്‍ നേരിടേണ്ടി വരും. കൂടുതലായും നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരിക്കും ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ നടക്കുക. ഇപ്പോഴിതാ നടി ഇഷ ഗുപ്തയുടെ ചില വെളിപ്പെടുത്തലുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. നടിമാര്‍ക്ക് മേക്കപ്പ് ചെയ്യുമ്പോഴുള്ള ചിലരുടെ ഉപദേശങ്ങളെ കുറിച്ചായിരുന്നു ഒരു അഭിമുഖത്തില്‍ ഇഷ തുറന്ന് സംസാരിച്ചത്.

  ഒരു കാലത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മനഃപൂര്‍വ്വം തന്റെ ഇരുണ്ട നിറം മറക്കാന്‍ വേണ്ടി ശ്രമിക്കുമായിരുന്നു. ബോളിവുഡ് ഹാംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനൊരിക്കലും വര്‍ക്ക് പോലും ചെയ്യാത്ത ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സഹനടന്മാരില്‍ നിന്നും അപമാനിക്കുന്ന തരത്തില്‍ വരുന്ന അഭിപ്രായങ്ങളെ കുറിച്ചും ഇഷ വെളിപ്പെടുത്തി.

  esha-gupta
  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ വന്ന തുടക്ക കാലത്ത് എന്റെ കൂടെ അഭിനയിക്കാത്ത ചില നടന്മാരുണ്ടായിരുന്നു. ഒരിക്കല്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ സംസാരിച്ചിരുന്നു. അതിലൊരാള്‍ പറഞ്ഞത് നിങ്ങളുടെ മേക്കപ്പ് വളരെ ഇരുണ്ടതായി തോന്നുന്നു. അത് കുറച്ച് കൂടി ഭംഗി ഉള്ളതാക്കണം എന്നായിരുന്നു. അതുപോലെ എന്നെ എപ്പോഴും സുന്ദരിയാക്കാന്‍ ശ്രമിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവര്‍ക്ക് എന്റെ ശരീരം മുഴുവന്‍ പെയിന്റ് ചെയ്യേണ്ടി വന്നു. കാരണം എന്റെ മുഖവുമായി ശരീരം ചേരുന്നില്ലായിരുന്നു. അങ്ങനെ പെട്ടെന്ന് തന്നെ ഞാനൊരു കോമാളിയെ പോലെയായി.

  ഞാന്‍ മള്‍ട്ടി സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്നവര്‍ എന്നോട് പറഞ്ഞത് ഞാന്‍ കൂടുതല്‍ സെക്‌സി ആണെന്നാണ്. അങ്ങനെ പറയാനുണ്ടായ കാരണം എന്റെ കറുത്ത നിറം തന്നെയായിരുന്നു. തൊലിയുടെ നിറം കറുപ്പ് ആണെങ്കില്‍ ഒന്നെങ്കില്‍ അവര്‍ സെക്‌സി ആയിരിക്കുമെന്നും അല്ലെങ്കില്‍ നെഗറ്റീവ് ആയിരിക്കുമെന്നുമുള്ള ചിന്ത നമ്മുടെ രാജ്യത്ത് ഉള്ളതായി ഇഷ പറയുന്നു. അതേ സമയം വെളുത്തിട്ടുള്ളവര്‍ ആണെങ്കില്‍ സത്യസന്ധര്‍ ആയിരിക്കുമെന്നും ചിലര്‍ കരുതുന്നുണ്ട്.

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ- വായിക്കാം

  നടിയും മോഡലുമായ ഇഷ ഗുപ്ത 2007 ല്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 2012 ല്‍ റിലീസിനെത്തിയ ജാനത്ത് 2 എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇഷ ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ ഇഷ അഭിനയിച്ചിരുന്നു. സിനിമയ്ക്ക് പുറമേ ടെലിവിഷനിലും വെബ് സീരിസിലുമൊക്കെ നടി സജീവമാണ്. സ്വന്തം നിറത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

  English summary
  Esha Gupta Opens Up How Fellow Actors And Makeup Artist Treated Her Because Of Dusky Colour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X