For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖ് ഖാന്റെ സിക്‌സ്പാക്ക് കാണാന്‍ ഫറ ഖാന്‍ എന്നും ഷര്‍ട്ട് അഴിപ്പിച്ചു; ഞെട്ടിച്ചൊരു തുറന്ന് പറച്ചില്‍!

    |

    ബോളിവുഡിന്റെ താരരാജാവാണ് ഷാരൂഖ് ഖാന്‍. ആരാധകര്‍ കിങ് ഖാന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്. ബോക്‌സ് ഓഫീസിലേക്കുള്ള തങ്ങളുടെ ബാദ്ഷയുടെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ബോളിവുഡും.

    Also Read: എന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; ഷൂട്ടിനിടയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ച് രേഖ

    ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഓം ശാന്തി ഓം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷമാക്കിയത്. സൂപ്പര്‍ താരം ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്നതും ഓം ശാന്തി ഓമിന്റെ പ്രത്യേകതയാണ്.

    ഷാരൂഖ് ഖാനും ദീപികയും ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ഓം ശാന്തി ഓം. കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാ ഖാന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകരുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടുകയായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റും ട്രെന്റ് സെറ്ററുമായി മാറുകയായിരുന്നു.

    Also Read: വിവാഹം കഴിഞ്ഞ് രണ്ട് മാസം, മഹാലക്ഷ്മി ഗര്‍ഭിണി! വൈറലായി പുതിയ ചിത്രങ്ങള്‍

    പുനര്‍ജന്മത്തിന്റേയും ബോളിവുഡിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റേയുമൊക്കെ കഥ പറഞ്ഞ ചിത്രമായിരുന്നു ഓം ശാന്തി ഓം. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ദര്‍ദ് ഏ ഡിസ്‌കോ എന്ന പാട്ടില്‍ സിക്‌സ് പാക്ക് ലുക്കിലായിരുന്നു ഷാരൂഖ് ഖാന്‍ എത്തിയത്. സിക്‌സ് പാക്ക് കാണിച്ചുള്ള ഷാരൂഖ് ഖാന്റെ പോസ്റ്ററും പാട്ടുമൊക്കെ ട്രെന്റായി മാറുകയായിരുന്നു.

    ആ ലുക്കിന് പിന്നിലെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സംവിധായകയായ ഫറാ ഖാന് ഷാരൂഖിന്റെ സിക്‌സ് പാക്ക് ലുക്കിന്റെ കാര്യത്തില്‍ വളരെ നിര്‍ബന്ധമായിരുന്നുവെന്നാണ് ചിത്രീകരണ സമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. അതിനാല്‍ പാട്ട് ചിത്രീകരിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് ശരിയായി വന്നിട്ടുണ്ടോ എന്നറിയാനായി ഫറ ഖാന്‍ ഷര്‍ട്ട് അഴിപ്പിക്കുമായിരുന്നുവെന്നാണ് ഇപ്പോള്‍ വൈറലാകുന്ന കഥ പറയുന്നത്.

    ''ഫറയുടേയും ഷാരൂഖ് ഖാന്റേയും അടുത്ത സുഹൃത്താണ് മുഷ്താഖ് ഷെയ്ഖ്. തന്റെ പുസ്തകമായ ദ മേക്കിംഗ് ഓഫ് ഓം ശാന്തി ഓമില്‍ ഈ പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പാട്ടിന്റെ ചിത്രീകരണം നടക്കുമ്പോള്‍ പലപ്പോഴും സെറ്റിലെ യുവതികള്‍ തടിച്ചു കൂടുമായിരുന്നുവെന്നും ഫറ ഖാന്‍ ഷാരൂഖിന്റെ സിക്‌സ് പാക്ക് കാണാനായി നിത്യവും അദ്ദേഹത്തെക്കൊണ്ട് ഷര്‍ട്ട് അഴിപ്പിക്കുമായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്'' എന്നാണ് ദേശീയ മാധ്യമത്തില്‍ പറയുന്നത്.


    കഥയ്ക്ക് പിന്നിലെ വസ്തുത എന്താണെന്ന് അറിയില്ലെങ്കിലും ഹൈപ്പിനൊത്ത് തന്നെ പാട്ടും സിനിമയും ഹിറ്റായി മാറുകയായിരുന്നു. ഇന്നും ആരാധകര്‍ ഓം ശാന്തി ഓമിനെക്കുറിച്ചും ചിത്രത്തിലെ പാട്ടുകളെക്കുറിച്ചും ഐക്കോണിക്കായി മാറിയ രംഗങ്ങളേക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. ഓം ശാന്തി ഓമിലൂടെ അരങ്ങേറിയ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നത് പോലുമില്ല. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക.

    അതേസമയം ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാനിലൂടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുക. 2018 ല്‍ പരാജയപ്പെട്ട സീറോയ്ക്ക് ശേഷം ഷാരൂഖ് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. പഠാനിലും നായിക ദീപിക പദുക്കോണാണ്. ജോണ്‍ എബ്രഹാമാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

    പിന്നാലെയും നിരവധി സിനിമകള്‍ ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്. രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കിയാണ് ഒരു സിനിമ. അഭയാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയില്‍ താപ്‌സി പന്നുവാണ് നായികയായി എത്തുന്നത്. തുടര്‍ന്ന് ആറ്റ്‌ലി ഒരുക്കുന്ന ജവാനും അണിയറയിലുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതി, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    English summary
    Farah Khan Asked Shahrukh Khan To Strip Everday To Check His Abs For Dard E Disco Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X