For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് 10 കൊല്ലം പണിയെടുത്താലും അവനെക്കൊണ്ട് പറ്റില്ല; കളിയാക്കി സല്‍മാനും കുടുംബവും!

  |

  താരങ്ങള്‍ തമ്മിലുള്ള പോരിന് ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പോലും ഒരു നിമിഷം കൊണ്ട് കാലങ്ങളോളം പരസ്പരം മുഖത്ത് പോലും നോക്കാത്ത അത്ര വലിയ ശത്രുക്കളായി മാറുന്നത് ബോളിവുഡ് കണ്ടിട്ടുണ്ട്. ഷാരൂഖും ആമിറും ഷാരൂഖും സല്‍മാനുമൊക്കെ ഇത്തരത്തില്‍ പരസ്പരം പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്തവരാണ്. ചില പ്രശ്‌നങ്ങള്‍ കാലാന്തരത്തില്‍ ഇല്ലാതാകുമ്പോള്‍ ചിലത് കാലങ്ങളോളം തുടരുകയും ചെയ്യും.

  Also Read: ആരവന്‍? സ്‌മോള്‍ ബോയ്! ഇവരേക്കാളൊക്കെ കോടീശ്വരനാണ് ഞാന്‍; തുറന്നടിച്ച് വീണ്ടും ബാല

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ഹൃത്വിക് റോഷനും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. 2000 ലാണ് ഹൃത്വിക് റോഷന്‍ അരങ്ങേറുന്നത്. ഇന്ന് മുതല്‍ക്കു തന്നെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഗുസാരിഷ് എന്ന സിനിമയുടെ റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ നടത്തിയൊരു പരാമര്‍ശം ഹൃത്വിക്കിനെ ചൊടിപ്പിക്കുന്നതായിരുന്നു.

  ഹൃത്വിക് റോഷനും ഐശ്വര്യ റായും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ഗുസാരിഷ്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യയുമായുള്ള സല്‍മാന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബന്‍സാലിയുമായും സല്‍മാന്‍ ഖാന്‍ പിണങ്ങിയിട്ടുണ്ട്. അത് രണ്ടും മനസില്‍ വച്ചെന്നവണ്ണമായിരുന്നു ഗുസാരിഷ് എന്ന ചിത്രത്തെ കളിയാക്കുന്ന തരത്തില്‍ സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്.

  ''അതില്‍ നിന്നും ഈച്ച പറക്കുന്നുണ്ട്. പക്ഷെ ഒരു കൊതുക് പോലും ആ പടം കാണാന്‍ പോയില്ല. ഒരു പട്ടിയും പോയില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. പിന്നാലെ സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹെയ്ല്‍ ഖാനും ഹൃത്വിക് റോഷനെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. നവാസുദ്ദീന്‍ സിദ്ദീഖിയെ നായകനാക്കി സൊഹെയ്ല്‍ ഫ്രീക്കി അലി എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. ചിത്രത്തില്‍ നവാസുദ്ദീന്‍ ഡാന്‍സ് ചെയ്തിരുന്നു. അത് ചര്‍ച്ചയായി മാറിയിരുന്നു.

  അതേക്കുറിച്ച് നവാസിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കവെ സൊഹെയ്ല്‍ ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു. ''നവാസ് ഭായ് മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താല്‍ ഹൃത്വിക് റോഷന്‍ ചെയ്യുന്നത് പോലെ ചെയ്യാനാകും. പക്ഷെ ഹൃത്വിക് റോഷന്‍ പത്ത് വര്‍ഷമെടുത്താലും നവാസ് ഭായ് ചെയ്യുന്നത് പോലെ ചെയ്യാനാകില്ല'' എന്നായിരുന്നു സൊഹെയ്‌ലിന്റെ പരിഹാസം. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

  തന്റെ സിനിമയെക്കുറിച്ചുള്ള സല്‍മാന്‍ ഖാന്റെ വാക്കുകള്‍ ഹൃത്വിക് റോഷനെ വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു. ''നല്ലൊരു മനുഷ്യനായിട്ടാണ് ഞാന്‍ സല്‍മാനെ കണ്ടിട്ടുള്ളത്. അദ്ദേഹത്തെ ആരാധനോടെയാണ് നോക്കിയിട്ടുള്ളത്. ഇന്നും. അദ്ദേഹം എന്നുമൊരു ഹീറോയായിരുന്നു. എന്നും അങ്ങനെ തന്നെയായിരിക്കും. പക്ഷെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിങ്ങളുടെ അത്രയുണ്ടെന്ന് കരുതി ഒരു ഫിലിംമേക്കറെ പരിഹസിക്കരുത്. എന്റെ അഭിപ്രായത്തില്‍ ഹീറോ ഒരിക്കലും പൊങ്ങച്ചം കാണിക്കില്ല. വലിയ വിജയങ്ങള്‍ നേടുമ്പോള്‍ കൂടുതല്‍ ലാളിത്യമുള്ളവരാകണം'' എന്നാണ് ഹൃത്വിക് പറയുന്നത്.

  എന്തായാലും അധികം വൈകാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു. അതേസമയം വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിച്ചത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. ഇതാദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്.

  ടെെഗർ പരമ്പരയിലെ മൂന്നാമത്തെ സിനിമയായ ടെെഗർ ത്രീയാണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ. അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ പരാജയമായിരുന്നു.

  English summary
  Flashback Friday: When Sohail Khan Takes A Jibe Against The Hrithik Roshan Over His Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X