For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ 15 മിനുറ്റിലും കാല് കഴുകുന്ന സണ്ണി ലിയോണ്‍, ഷൂട്ട് മുടങ്ങിയാലും നോ പ്ലോബ്ലം! ഓരോ ശീലങ്ങളേ!

  |

  ഒരുപാട് ആരാധകരുള്ളവരാണ് സിനിമാ താരങ്ങള്‍. സിനിമകളിലെ പ്രകടനങ്ങള്‍ പോലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമൊക്കെ അറിയുക എന്നതും ആരാധകര്‍ക്കും താല്‍പര്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരങ്ങള്‍ക്ക് സ്വകാര്യത എന്നത് സ്വപ്‌നം മാത്രമാണ്. എങ്കിലും ചില കാര്യങ്ങളൊക്കെ പൊതുവിടങ്ങളില്‍ നിന്നും മറച്ചുവെക്കാനും താരങ്ങള്‍ക്ക് സാധിക്കാറുണ്ട്.

  Also Read: വിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശം

  ഇവിടെ ഇപ്പോഴിതാ ബോളിവുഡിലെ ചില ജനപ്രീയ താരങ്ങളെക്കുറിച്ചും അവരുടെ അധികമാര്‍ക്കും അറിയാത്ത അപൂര്‍വ്വ ശീലങ്ങളെക്കുറിച്ചും വായിക്കാം വിശദമായി.

  ബോളിവുഡിലെ സൂപ്പര് താരമാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. സോപ്പുകളും പെര്‍ഫ്യൂമുകളും ശേഖരിക്കുന്ന സ്വഭാവമുണ്ട് സല്‍മാന്‍ ഖാന്. ഹാന്‍ഡ്‌മെയ്ഡ് സോപ്പുകളോടാണ് താല്‍പര്യം കൂടുതലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിലകൂടി സോപ്പുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്.

  Also Read: 'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല'; അനുശ്രീ!

  ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. നീല നിറത്തിലുള്ള ജീന്‍സുകളോടാണ് ഷാരൂഖ് ഖാന് താല്‍പര്യം. താരത്തിന്റെ ശേഖരത്തില്‍ ആയിരത്തലധികം ജീന്‍സുകളുണ്ട്. അതുപോലെ തന്നെ വീഡിയോ ഗെയിമിംഗിനോടും വലിയ താല്‍പര്യമാണ് ഷാരൂഖ് ഖാന്. മന്നത്തിലെ ഒരു നില തന്നെ ഷാരൂഖ് ഒരുക്കിയിരിക്കുന്നത് ഇതിന് വേണ്ടിയാണ്. തന്റെ സുഹൃത്തുക്കളെ ഇവിടേക്ക് ക്ഷണിക്കാറുമുണ്ട് ഷാരൂഖ് ഖാന്‍.

  കിങ് ഖാന്റെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പഠാന്‍ എന്ന സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രത്തിലൂടെയാകും താരം തിരികെ വരിക. പിന്നാലെ ഡങ്കി, ജവാന്‍ എന്നീ സിനിമകളും അണിയറയിലുണ്ട്.

  Also Read: ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. യുവതലമുറയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ രണ്‍വീര്‍ വൃത്തിയുടെ കാര്യത്തില്‍ ഒസിഡിയുള്ള ആളാണ്. അതുകൊണ്ട് തന്നെ ഹോളിയില്‍ പങ്കെടുക്കാറില്ല രണ്‍വീര്‍. ഇടയ്ക്കിടയ്ക്ക് കുളിക്കുന്ന ശീലക്കാരനായ രണ്‍വീര്‍ നേരത്തെ തന്നെ സാനിറ്റൈസര്‍ കൈവശം വെക്കുന്ന ശീലക്കാരനായിരുന്നു. ജയേഷ്ഭായ് ജോര്‍ദാര്‍ ആണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല.


  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ താല്‍പര്യം വാച്ചുകളിലാണ്. രണ്ട് കൈയ്യിലും വാച്ച് കെട്ടുന്ന ശീലക്കാരനാണ് അമിതാഭ് ബച്ചന്‍. പ്രത്യേകിച്ചും തന്റെ കുടുംബാംഗങ്ങള്‍ വിദേശത്ത് പോകുന്ന സമയത്ത് ബച്ചന്‍ രണ്ട് കൈയ്യിലും വാച്ച് കെട്ടും. ഒന്നില്‍ ഇന്ത്യന്‍ സമയവും മറ്റേതില്‍ വിദേശത്തെ സമയവുമായിരിക്കും ഉണ്ടാവുക. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒന്നിലധികം ഫോണുകളും അദ്ദേഹത്തിന്റെ പക്കലുണ്ടാകും.

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ പ്രീതി സിന്റയുടെ ശ്രദ്ധ വൃത്തിയുള്ള ബാത്ത് റൂമുകളോടാണ്. നല്ല വൃത്തിയുള്ള ബാത്ത് റൂം മാത്രമേ പ്രീതി ഉപയോഗിക്കാറുള്ളൂ. ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ ബാത്ത് റൂമിന്റെ വൃത്തിയുടെ കാര്യത്തില്‍ പ്രീതി ഉറപ്പു വരുത്താറുണ്ട്.

  വൃത്തിയുടെ കാര്യത്തില്‍ പിടിവാശിയുള്ള മറ്റൊരു താരമാണ് സണ്ണി ലിയോണി. തന്റെ കാലുകളുടെ വൃത്തിയുടെ കാര്യത്തിലാണ് സണ്ണി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഒരോ പതിനഞ്ചു മിനുറ്റിലും തന്റെ കാല്‍പാദം വൃത്തിയാക്കുന്ന ശീലമുണ്ട് സണ്ണി ലിയോണിന്. ഇതിന്റെ പേരില്‍ ഷൂട്ട് വൈകിയാല്‍ പോലും താരം പിന്മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ കരീന കപൂറും പ്രിയങ്ക ചോപ്രയും ഷൂസുകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വിവിധ ബ്രാന്റുകളുടെ വിവിധ തരത്തിലുള്ള വിലകൂടി ഷൂസുകളുടെ വലിയ ശേഖരം തന്നെ രണ്ടു പേര്‍ക്കുമുണ്ട്. ഈയ്യടുത്ത് അമ്മയായ താരമാണ് പ്രിയങ്ക ചോപ്ര. വാടകഗര്‍ഭ ധാരണത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അമ്മയായത്. കരീനയും രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് ഈയ്യടുത്തായിരുന്നു. പ്രിയങ്കയുടെ ബോൡവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  From Priyanka Chopra To Sunny Leone Weird Habbits Of Bollywood Stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X