For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്തയ്ക്കും മുന്നേ..; മരണത്തെ മുന്നില്‍ കണ്ട രോഗാവസ്ഥയെ അതിജീവിച്ച താരങ്ങള്‍

  |

  തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്നവരാണ് ആരാധകര്‍. പ്രിയ താരത്തിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടായാല്‍ അത് ആരാധകര്‍ക്കും താങ്ങാന്‍ സാധിക്കില്ല. ഇപ്പോള്‍ സിനിമാ ലോകത്തേയും ആരാധകരുടേയും ചര്‍ച്ചാ വിഷയം സൂപ്പര്‍ താരം സമാന്തയുടെ ആരോഗ്യമാണ്. കഴിഞ്ഞ ദിവസമായിരുന്നു തനിക്ക് മൈറ്റോസിസ് ആണെന്ന് സമാന്ത ലോകത്തോട് തുറന്ന് പറയുന്നത്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ട ചില താരങ്ങളെ പരിചയപ്പെടാം.

  Also Read: ഞാന്‍ മൈന്‍ഡ് ഓഫായി നിന്നു, പക്ഷെ ടൊവിനോ മുഖത്ത് നോക്കി മറുപടി നല്‍കി; ആ സംഭവത്തെക്കുറിച്ച് ഐശ്വര്യ

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. നേരത്തെ താരത്തിന് ന്യൂറോപതിക് ഡിസോര്‍ഡറുണ്ടായിരുന്നു. ട്രിഗെമിനല്‍ ന്യൂറാള്‍ജിയ എന്നായിരുന്നു സല്‍മാനെ ബാധിച്ച രോഗത്തിന്റെ പേര്. മുഖത്തും താടിയെല്ലിനും കവിളിനുമൊക്കെ അസഹനീയമായ വേദന വരുന്നതായിരുന്നു രോഗം. 2007 ലായിരുന്നു സല്‍മാന്‍ ഖാന് ഈ പ്രശ്‌നമുണ്ടാകുന്നത്. പിന്നീട് 2011 ല്‍ താരം യുഎസില്‍ വച്ച് സര്‍ജറി നടത്തുകയായിരുന്നു.

  ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൊണാലി ബേന്ദ്ര. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരം. 2018 ലാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് സൊണാലി കണ്ടെത്തുന്നത്. തന്റെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ സൊണാലി പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. രോഗത്തെ അതിജീവിക്കാനുള്ള സൊണാലിയുടെ പോരാട്ടം പ്രചോദനമായി മാറുകയായിരുന്നു. രോഗത്തെ പരാജയപ്പെടുത്തി സൊണാലി മടങ്ങിയെത്തുകയും ചെയ്തു.

  Also Read: സാ​ഗർ വളരെ പ്രാക്ടിക്കൽ ആയിരുന്നു; അദ്ദേഹത്തിന് വേണ്ടിയാണ് അത് ചെയ്തത്; മീന

  ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മനീഷ കൊയിരാള. വാണിജ്യ സിനിമകളും സമാന്തര സിനിമകളുമെല്ലാം ഒരുപോലെ ചെയ്തിരുന്ന താരം. തന്റെ പ്രകടനം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരുന്നു മനീഷ. എന്നാല്‍ 2012 ല്‍ മനീഷയ്ക്ക് ഓവറീയന്‍ ക്യാന്‍സര്‍ ബാധിക്കുകയായിരുന്നു. യുഎസില്‍ വച്ചായിരുന്നു മനീഷയുടെ ചികിത്സ നടന്നത്. 2015 ല്‍ താന്‍ ക്യാന്‍സര്‍ മുക്തയായതായി മനീഷ അറിയിക്കുകയായിരുന്നു. പിന്നീട് താരം അഭിനയത്തിലേക്കും മടങ്ങിയെത്തിയിരുന്നു.

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍. ഇന്നും ബച്ചനോളം വലിയൊരു താരം ഇന്ത്യന്‍ സിനിമയില്‍ വേറെയില്ല. 1982 ഓഗസ്റ്റ് രണ്ടിന് താന്‍ വീണ്ടും ജനിച്ചുവെന്നാണ് ബച്ചന്‍ പറയാറുള്ളത്. കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബച്ചന് ഗുരുതര പരുക്കേറ്റിരുന്നു. കോമയിലേക്ക് പോയിരുന്നു ബച്ചന്‍. പിന്നാലെ താരത്തിന് താരത്തിന് മസില്‍ ഡിസ്ഫങ്ഷണല്‍ ഡിസോര്‍ഡറും കണ്ടെത്തുകയായിരുന്നു. മരണം മുന്നില്‍ കണ്ടിടത്തു നിന്നുമാണ് താന്‍ തിരികെ വരുന്നതെന്നാണ് ബച്ചന്‍ തന്നെ പറയുന്നത്.

  2013 ലാണ് ഹൃത്വിക് റോഷന് മസ്തിഷ്‌ക ശസ്ത്രക്രീയ നടത്തുന്നത്. മുംബൈയില്‍ വച്ചായിരുന്നു സര്‍ജറി നടന്നത്. ബാംഗ് ബാംഗ് എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിനിടെ പരുക്കേല്‍ക്കുകയായിരുന്നു ഹൃത്വിക്കിന്. പെയിന്‍ കില്ലറുകള്‍ പ്രയോഗിച്ചെങ്കിലും അത് ഫലം കാണാതെ വന്നതോടെയായിരുന്നു താരത്തെ സര്‍ജറിയ്ക്ക് വിധേയകനാക്കുന്നത്. രണ്ട് മണിക്കൂര്‍ നേരത്തെ സര്‍ജറിയ്ക്ക് ശേഷം താരത്തിന് വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.

  2009 ലാണ് നടി ലിസ റേയ്ക്ക് അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. ശ്വേതരക്താണുക്കള്‍ക്ക് ബാധിക്കുന്ന അര്‍ബുദമായിരുന്നു താരത്തിന്. തുടര്‍ന്ന് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തി 2010 ല്‍ താന്‍ ക്യാന്‍സര്‍ മുക്തയായതായി ലിസ റേ അറിയിക്കുകയായിരുന്നു.

  English summary
  From Salman Khan To Hrithik Before Samantha The Big Stars Also Had To Face Serious Health Issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X