For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസം 25 ലക്ഷം തരാം, ഭാര്യയാകുമോ എന്ന് ചോദിച്ചു; കരിയറും പണവുമില്ലാതായെന്ന് നീതു ചന്ദ്ര

  |

  പുറമെ കാണുന്ന ഗ്ലാമറിന്റേതല്ലാതെ ഇരുണ്ട ഇടങ്ങളും സിനിമാ ലോകത്തിലുണ്ട്. അത് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയാണ് നടി നീതു ചന്ദ്രയുടെ വാക്കുകള്‍. 2005 ല്‍ പുറത്തിറങ്ങിയ ഗരംമസാല എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നീതു ചന്ദ്ര. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നീതു. എന്നാല്‍ വേണ്ടത്ര ജനശ്രദ്ധ നേടാനോ വിജയം കൈവരിക്കാനോ നീതുവിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

  Also Read: ഇത് ദീപികയുടെ ഇരട്ടസഹോദരിയല്ലേ? താരസുന്ദരിയുടെ അപരയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ വൈറല്‍

  ഒരിക്കല്‍ നടന്‍ രണ്‍ദീപ് ഹുഡയുമായി പ്രണയത്തിലായിരുന്നു നീതു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്‍ദീപിന്റെ ഓണ്‍ സ്‌ക്രീനിലെ പ്രണയ രംഗങ്ങളാണ് ഇരുവരും പിരിയാനുള്ള കാരണമെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് രണ്‍ദീപിന് ദീര്‍ഘകാല ബന്ധങ്ങളെ ഭയമാണെന്നതാണ് കാരണമെന്ന് നീതു തന്നെ വ്യക്തമാക്കുകയായിരുന്നു.

  ഇപ്പോഴിതാ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നീതു. ഒരിക്കല്‍ തനിക്ക് പണം തന്നു കൊണ്ട് ഭാര്യയാക്കാം എന്നൊരാള്‍ വാഗ്ദാനം ചെയ്തുവെന്നാണ് നീതു വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 25 ലക്ഷമായിരുന്നു വാഗ്ദാനം ചെയ്തത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ''ഒരു ബിസിനസുകാരന്‍ എന്നോട് പറഞ്ഞു, മാസം 25 ലക്ഷം വച്ച് തരാം കൂടെ കഴിയാമോ ഭാര്യയായി എന്ന്. എനിക്ക് ജോലിയുമില്ല പണവുമില്ല'' നീതു പറയുന്നു. കരിയറില്‍ നിരന്തരം നിരസിക്കപ്പെട്ടതിനെക്കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.


  ''പ്രശ്‌സതനായൊരു കാസ്റ്റിംഗ് ഡയറക്ടര്‍, അയാളുടെ പേര് ഞാന്‍ പറയുന്നില്ല, ഓഡിഷന്‍ കഴിഞ്ഞപാടെ എന്നോട് നടക്കില്ലെന്ന് പറഞ്ഞു. അവര്‍ ഓഡിഷന്‍ നടത്തിയത് എന്റെ ആത്മവിശ്വാസം തകര്‍ക്കാനായിരുന്നു'' നീതു പറയുന്നു.

  മലയാള സിനിമയായ ബോയിംഗ് ബോയിംഗിന്റെ ഹിന്ദി റീമേക്കായിരുന്നു ഗരംമസാല. അക്ഷയ് കുമാറും ജോണ്‍ എബ്രഹാമുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ഈ സിനിമയിലൂടെയായിരുന്നു നീതുവിന്റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ നീതു അഭിനയിച്ചു. ട്രാഫിക് സിഗ്നല്‍, വണ്‍ ടു ത്രീ, ഓയ് ലക്കി ഓയ്, 13 ബി. മുംബൈ കട്ടിംഗ്, നോ പ്ല്രോബ്ലം, അപ്പാര്‍ട്ട്‌മെന്റ്, തുടങ്ങിയ സിനിമകള്‍ അഭിനയിച്ചിട്ടുള്ള താരമാണ് നീതു.

  ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നീതു. ഡാന്‍സ് നമ്പറുകളിലേയും സ്ഥിരം സാന്നിധ്യമായിരുന്നു നീതു. 2017 ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മ ഡോട്ട കോം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ അവതാരകയായും നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട് നീതു. തീയേറ്റര്‍ ആക്ടര്‍ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നീതു ചന്ദ്ര.

  അഭിനേത്രിയും നര്‍ത്തകിയുമായ നീതു ബാസ്‌ക്കറ്റ് ബോളിലും തായ്ക്ക്വാണ്ടോയിലും പ്രാവീണ്യം തെളിയിച്ച വ്യക്തി കൂടിയാണ്. പല മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടും തനിക്ക് സിനിമകളില്‍ നല്ല വേഷങ്ങളോ പണമോ നേടാന്‍ സാധിക്കുന്നില്ലെന്ന നീതുവിന്റെ തുറന്നു പറച്ചില്‍ വേദനിപ്പിക്കുന്നതാണ്. പുറമെ കാണുന്ന ചിരിയ്ക്കും ഗ്ലാമറിനുമെല്ലാം പിന്നില്‍ അത്ര സുഖകരമല്ലാത്ത ജീവിതം നയിക്കുന്നവരുമുണ്ടെന്ന് വ്യക്തമാക്കുകയാണ് നീതുവിന്റെ വാക്കുകള്‍.

  Recommended Video

  Suchithra On Bigg Boss: ബിഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോള്‍ നൈസായി മുങ്ങി സുചിത്ര | *BiggBoss

  അതേസമയം രണ്‍ദീപ് ഹൂഡ നീതുവുമായി പിരിഞ്ഞുവെങ്കിലും ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു പിന്നീട്. ജിസം 2, മര്‍ഡര്‍ 3, സുല്‍ത്താന്‍, ബാഗി 2, ലവ് ആജ് കല്‍, രാധെ, തുടങ്ങി നിരവധി സിനിമകളില്‍ രണ്‍ദീപ് അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോള്‍ സവര്‍ക്കറുടെ ജീവിത കഥ സിനിമയാക്കുകയാണ്. സവര്‍ക്കറായുള്ള രണ്‍ദീപിന്റെ രൂപമാറ്റം ശ്രദ്ധ നേടിയിരുന്നു. ഒടിടി ലോകത്തിലേക്കും രണ്‍ദീപ് എത്തിയിട്ടുണ്ട്.

  Read more about: neetu chandra
  English summary
  Garam Masala Actress Neetu Chandra Was Once Offered 25 Lakhs To Be Someone's Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X