For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും തമ്മില്ലുള്ള വിവാഹം ഉടനുണ്ടാകുമോ?, സൂചന നൽകി സുനിൽ ഷെട്ടി

  |

  ബോളിവുഡിൽ ഇത് വിവാഹങ്ങളുടെ കാലമാണെന്ന് തോന്നുന്നു. രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് ദമ്പതികളുടെ വിവാഹത്തിന് പിന്നാലെ മറ്റു താര ജോഡികളുടെ വിവാഹ വാർത്തകളാണ് പുറത്തു വരുന്നത്. സിദ്ധാർഥ് മൽഹോത്ര - കിയാര അദ്വാനി വിവാഹം ഈ മാസം അവസാനം ഉണ്ടായേക്കും എന്ന വാർത്തകൾ പ്രചരിക്കുന്നതിനൊപ്പം മറ്റൊരു വിവാഹത്തെ കുറിച്ചുള്ള സൂചനകൾ കൂടി പുറത്തുവരുകയാണ്.

  ക്രിക്കറ്റ് താരം കെ എൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയ ഷെട്ടിയുമായുള്ള വിവാഹമാണത്. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ ഈ വർഷം ഇരുവരുടെയും വിവാഹം ഉണ്ടായേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ താരങ്ങളുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പ് ഉണ്ടായിരുന്നില്ല.

  Also Read: എപ്പോഴും വിളിക്കും, പക്ഷെ ഒരു അവാർഡും തരുന്നില്ല; ദേഷ്യപ്പെട്ട കത്രീന കൈഫ്

  Recommended Video

  പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity

  ഇപ്പോൾ കെ എൽ രാഹുലിന്റെയും അതിയ ഷെട്ടിയുടെയും വിവാഹം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുനിൽ ഷെട്ടി. രണ്ടുപേരും ജോലി തിരക്കുകൾ ഒഴിയുമ്പോൾ വിവാഹിതരാകും എന്നാണ് അദ്ദേഹം പറഞ്ഞത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയോ എന്ന ചോദ്യത്തിന് ആയിരുന്നു സൂപ്പർ താരത്തിന്റെ പ്രതികരണം.

  'എപ്പോൾ എന്നൊക്കെ കുട്ടികൾ തീരുമാനിക്കും എന്ന് ഞാൻ കരുതുന്നു. ഏഷ്യാ കപ്പ്, ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനം, ഓസ്‌ട്രേലിയൻ പര്യടനം എന്നിങ്ങനെ വളരെ തിരക്കേറിയ ഷെഡ്യൂളിലാണ് രാഹുലിപ്പോൾ. കുട്ടികൾക്ക് ജോലിയിൽ നിന്ന് ഒരു ഇടവേള ലഭിക്കുമ്പോൾ വിവാഹം നടക്കും. ഒരു ദിവസം കൊണ്ടും കൊണ്ടൊന്നും വിവാഹം നടത്താൻ പറ്റില്ലല്ലോ. അല്ലേ?' സുനിൽ ഷെട്ടി പറഞ്ഞു.

  Also Read: ഫാനിന്റെ സ്പീഡിന്റെ പേരിൽ എല്ലാ രാത്രിയും തർക്കം; ഭാര്യയെ പറ്റി ഷാഹിദ് കപൂർ

  ഏതാനും ആഴ്ചകൾക്ക് മുമ്പ്, വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്നും രാഹുലിന്റെ മാതാപിതാക്കൾ അടുത്തിടെ അതിയയുടെ കുടുംബത്തെ കാണാൻ മുംബൈയിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും അവരുടെ കുടുംബങ്ങൾക്കൊപ്പം പുതിയ വീട് സന്ദർശിക്കുകയും, ഉടൻ അങ്ങോട്ട് താമസം മാറുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുംബൈയിൽ അതിയയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്കങ്ങൾ നടക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

  അടുത്തിടെ കെ എൽ രാഹുലിന്റെ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോയപ്പോൾ അതിയയും കൂടെ പോയിരുന്നു. പരിക്കിനെ തുടർന്ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് രാഹുൽ പുറത്തായിരുന്നു. ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ജർമ്മനിയിലേക്ക് അയച്ചത്. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് തിരിച്ച് എത്തിയത്.

  Also Read: അമൃതയേയും മക്കളേയും ഒഴിവാക്കി കുടുംബ ചിത്രം; സെയ്ഫിന്റെ സഹോദരിക്കെതിരെ സോഷ്യല്‍ മീഡിയ

  അതേസമയം, നിലവിൽ ഇന്ത്യയുടെ സിംബാവെ പര്യടനത്തിന്റെ ഭാഗമായി സിംബാവെയിലാണ് രാഹുൽ. പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് രാഹുലാണ്‌. ഇതിനു ശേഷം നടക്കുന്ന ഏഷ്യ കപ്പ് ടീമിലും വൈസ് ക്യാപ്റ്റനായി രാഹുൽ ടീമിലുണ്ട്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായ രാഹുൽ മത്സരങ്ങൾക്കാവും കൂടുതൽ ശ്രദ്ധ നൽകുക എന്നാണ് കരുതുന്നത്. ലോകകപ്പ് ശേഷമാകും മിക്കവാറും താരങ്ങളുടെ വിവാഹം.

  Read more about: suniel shetty
  English summary
  Is Cricketer KL Rahul and Actress Athiya Shetty Getting Married Soon? Here's what bride father Suniel Shetty says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X