For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക-രണ്‍വീര്‍ ദാമ്പത്യത്തില്‍ വിള്ളല്‍, പിരിയാന്‍ പോകുന്നു? ആരാധകരെ ഞെട്ടിച്ച് വൈറല്‍ ട്വീറ്റ്!

  |

  ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ബോളിവുഡ് ആഘോഷമാക്കിയ താരവിവാഹമായിരുന്നു ദീപികയുടേയും രണ്‍വീറിന്റേതും. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായി ഇരുവരും തങ്ങളുടെ സ്‌നേഹവും പ്രണയമൊക്കെ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

  Also Read: നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്

  സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു രാം ലീല. ഈ സിനിമയിലെ നായകനും നായികയുമായിരുന്നു രണ്‍വീറും ദീപികയും. നേരത്തെ തന്നെ താന്‍ ദീപികയുടെ കട്ട ആരാധകനാണെന്ന് രണ്‍വീര്‍ പറഞ്ഞിട്ടുണ്ട്. രാം ലീലയുടെ സെറ്റില്‍ വച്ച് സുഹൃത്തുക്കളായി മാറിയ രണ്‍വീറും ദീപികയും അധികം വൈകാതെ തന്നെ പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

  ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ദീപികയുടേയും രണ്‍വീറിന്റേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണതായുള്ള സംശയം ഉടലെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഒരു ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും ഇടയില്‍ ഒന്നും ശരിയല്ലെന്നായിരുന്നു വൈറലായ ട്വീറ്റ് പറഞ്ഞിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ആരാധകരെയാകെ ആശങ്കയിലാക്കിയതായിരുന്നു ട്വീറ്റും പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകളും.

  Also Read: 'പപ്പ ‌മരിച്ചശേഷം ആറുമാസം ഞാൻ അമ്മയെ കണ്ടിട്ടില്ല, എവിടെയാണെന്നും അറിയില്ലായിരുന്നു'; പൊട്ടിക്കരഞ്ഞ് ജീവ

  എന്നാല്‍ ദീപികയ്ക്കും രണ്‍വീറിനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഈയ്യടുത്തൊരു പരിപാടിയില്‍ ദീപികയെക്കുറിച്ച് രണ്‍വീര്‍ മനസ് തുറന്നിരുന്നു. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. തങ്ങളെ അധികം വൈകാതെ തന്നെ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ഇരുവരും 83ല്‍ ഒരുമിച്ചെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപിക എന്നാണ് രണ്‍വീര്‍ പറയുന്നത്. തന്റെ ജീവിതത്തില്‍ ദീപികയുണ്ടെന്നതില്‍ താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നതായും രണ്‍വീര്‍ പറഞ്ഞിരുന്നു.

  Also Read: 'സാറേ.. ഒരു അവസരം തരാമോ? ഞാന്‍ നന്നായി അഭിനയിക്കാം'; ആദ്യ അവസരത്തെ പറ്റി മൃണാല്‍ താക്കൂര്‍


  ദീപികയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഈയ്യടുത്ത് രണ്‍വീര്‍ മനസ് തുറന്നിരുന്നു. ''ഞാന്‍ അവളെ കാണുന്നത് 2012 ലാണ്. ഞങ്ങളുടെ ആദ്യത്തെ റീഡിംഗില്‍. ഞാനൊരിക്കലും മറക്കില്ല. ഡോര്‍ബെല്‍ അടിച്ചപ്പോള്‍ ഞാന്‍ നോക്കി. ആ വലിയ മരവാതില്‍ തുറക്കപ്പെട്ടു. വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് അവള്‍ കയറി വന്നപ്പോള്‍ ചെറിയൊരു കാറ്റ് വീശി. സമയം സ്ലോ ആയത് പോലെ. സ്ലോ മോഷനില്‍ അവള്‍ അകത്തേക്ക് കയറി വന്നു. കാറ്റില്‍ പറക്കുന്ന മുടികളുമായി. ആ നിമിഷമാണ് എനിക്ക് ഏറ്റവും വലുത്. ഏറ്റവും മനോഹരമായ ആ കാഴ്ചയില്‍ തന്നെ ഞാന്‍ പ്രണയത്തിലായി'' എന്നാണ് രണ്‍വീര്‍ പറഞ്ഞത്.

  അതേസമയം ദീപികയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം ആരാധകരെ ആശങ്കപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. നേരത്തെ ജൂണ്‍ 15 നും ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം ദീപകയുടെ ആരോഗ്യപ്രശ്‌നം എന്താണെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

  കഴിഞ്ഞ ദിവസം താരത്തിന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്കും ചെക്കപ്പുകള്‍ക്കും ശേഷം താരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രണ്‍വീറും ദീപികയുടെ കൂടെയുണ്ടായിരുന്നു. നിലവില്‍ താരത്തോട് രണ്ട് ആഴ്ച വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പഠാന്‍ ആണ് ദീപികയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. പിന്നാലെ ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്ററും അണിയറയിലുണ്ട്.

  English summary
  Is Everything Ok Between Deepika Padukone And Ranveer Singh Viral Tweets Shocks Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X