India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇങ്ങനെ ചെയ്യുമോ? എന്നോടും അരുത്! സ്വകാര്യ ചിത്രം പങ്കുവെക്കരുതെന്ന് ജാക്വിലിന്‍

  |

  തട്ടിപ്പു വീരന്‍ സുകേഷ് ചന്ദ്രശേഖറുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അകത്തായ സുകേഷുമൊത്തുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. സുകേഷുമായുള്ള നടിയുടെ സാമ്പത്തിക ഉടപാടുകള്‍ പരിശോധിച്ചു വരികയാണ്. താരത്തെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു.

  തന്റെ വ്യക്തിപരവുമായ സ്വാകാര്യവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അതുപോലെ എന്നോടു ചെയ്യരുതെന്നാണ് താരം പറയുന്നത്. മാധ്യമങ്ങളില്‍ നിന്നും നീതിയും ബോധവും പ്രതീക്ഷിക്കുന്നതായും ജാക്വിലിന്‍ കുറിപ്പില്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും എനിക്ക് എന്നും ഒരുപാട് സ്‌നേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. ഇതില്‍ മാധ്യമ ലോകത്തെ ആളുകളുമുണ്ട്. അവരില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷെ എന്റെ സുഹൃത്തുക്കളും ആരാധകരും ഇത് കടന്നു പോകാന്‍ എന്നെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ മാധ്യമസുഹൃത്തുക്കളോട് എന്റെ സ്വകാര്യവും വ്യക്തിപരവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളിത് ചെയ്യില്ല. അതുപോലെ തന്നെ എന്നോടും ചെയ്യരുത്. നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നു. നന്ദി. എന്നായിരുന്നു നടിയുടെ കുറിപ്പ്.

  നേരത്തെയും നടിയും സുകേഷും തമ്മിലുള്ള സ്വാകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. നടിയും സുകേഷും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെ 50 ലക്ഷത്തില്‍ പരം വിലമതിക്കുന്ന കുരതിയേയും പത്ത് ലക്ഷത്തോളം വില വരുന്ന പൂച്ചയേയും സുകേഷ് ജാക്വിലിന് സമ്മാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ജാക്വിലിനും ചന്ദ്രശേഖറും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  അതേസമയം കേസില്‍ നടി നോറ ഫത്തേഹിയേയും ചോദ്യം ചെയ്തിരുന്നു. നോറയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ നോറയ്ക്ക് കേസുമായി ബന്ധമില്ലെന്നും നോറയും കേസിലെ ഇരയാണെന്നുമായിരുന്നു നോറയുടെ വക്കീലിന്‍രെ വിശദീകരണം.

  ശ്രീലങ്കന്‍ സ്വദേശിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മോഡലിംഗിലൂടെയാണ് സിനിയമിലെത്തുന്നത്. അലാദിന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നാലെ ജാനേ കഹാന്‍ സേ ആയ ഹേയിലും അഭിനയിച്ചു. ഹൗസ്ഫുള്ളിലെ പാട്ടിലൂടെയാണ് ജാക്വിലിന്‍ കയ്യടി നേടുന്നത്. പിന്നാലെ വന്ന മര്‍ഡര്‍ ടുവിലൂടെ താരമായി മാറുകയായിരുന്നു ജാക്കി എന്ന് ആരാധകര്‍ വിളിക്കുന്ന ജാക്വിലിന്‍. തുടര്‍ന്ന് റേസ് 2, കിക്ക്, ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കിക്ക് വന്‍ വിജയമായതോടെ ജാക്കിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലും മറ്റ് ഭാഷകളിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഭൂത് പോലീസ് ആണ് അവസാനം അഭിനയിച്ച സിനിമ. സെയ്ഫ് അലി ഖാന്‍, അര്‍ജുന്‍ കപൂര്‍, യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി സിനിമകളാണ് ജാക്കിയുടേതായി പുറത്തിറങ്ങാനുള്ളത്. അറ്റാക്ക്, വിക്രാന്ത് റോണ, ബച്ചന്‍ പാണ്ഡെ, സര്‍ക്ക്‌സ്, രാം സേതു തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിലുള്ളത്. ബച്ചന്‍ പാണ്ഡെയുടെ ചിത്രീകരണം പൂര്‍ത്തിയായിയരിക്കുകയാണ്. ഗേണ്ട ഫൂല്‍, പാനി പാനി എന്ന സംഗീത വീഡിയോകളിലെ ഡാന്‍സിലൂടെയും ഈയ്യടുത്ത് ജാക്കി കയ്യടി നേടിയിരുന്നു.

  Read more about: jacqueline fernandez
  English summary
  Jacqueline Fernandez asks to not share her intimate photo with conman Suresh Chandrasekhar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X