For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ബാത്ത്‌റൂമിന് ഇന്നും ലോക്കില്ല! അമ്മയും അച്ഛനും കല്യാണം കഴിച്ചത് രഹസ്യമായി; മനസ് തുറന്ന് ജാന്‍വി

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും ബോണി കപൂറിന്റേയും പ്രണയം ഏറെ പ്രസിദ്ധമാണ്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തങ്ങളുടെ പരസ്പര ബഹുമാനവും പ്രണയവുമൊക്കെ പരസ്യമായി തന്നെ ശ്രീയും ബോണിയും പ്രകടിപ്പിക്കാറുണ്ട്. അപ്രതീക്ഷിതമായി എത്തിയ മരണം ശ്രീയേയും കൊണ്ടു പോയപ്പോള്‍ തകര്‍ന്നു പോയ ബോണി ആരാധകരുടെ മനസില്‍ എന്നും നൊമ്പരപ്പെടുത്തുന്നൊരു ഓര്‍മ്മയായിരിക്കും.

  Also Read: വലിയ റിസ്‌കാണ് എടുത്തത്; സുരേഷേട്ടനോട് പറഞ്ഞിരുന്നെങ്കിൽ കൊന്നുകളഞ്ഞേനെ; ഒളിച്ചോട്ടത്തെ കുറിച്ച് ജോമോൾ

  1996 ലായിരുന്നു ശ്രീദേവിയുടേയും ബോണിയുടേയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ജാന്‍വി കപൂറും ഖുഷി കപൂറും. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തി. ഇപ്പോഴിതാ രണ്ടാമത്തെ മകളും സിനിമാ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. 2018 ഫെബ്രുവരി 18 നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണായിരുന്ന താരം മരിക്കുന്നത്. ഇന്നും ആരാധകര്‍ക്കും കുടുംബത്തിനും ശ്രീയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

  ഇപ്പോഴിതാ തന്റെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാന്‍വി മനസ് തുറന്നിരിക്കുകയാണ്. വോഗ് ഇന്ത്യയ്ക്ക് വേണ്ടി തന്റെ ചെന്നൈയിലെ വീട് പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് ജാന്‍വി മനസ് തുറന്നിരിക്കുന്നത്. വീട് കാണിച്ചു തരുന്നതിനിടെ താരം പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു. തന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോയും ജാന്‍വി കാണിച്ചു തരുന്നുണ്ട്.

  Also Read: ഇതാണെന്റെ ഭര്‍ത്താവ്; വിവാഹ വാര്‍ത്തകള്‍ക്കിടയില്‍ സുന്ദരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തി നടി തമന്ന ഭാട്ടിയ

  ''ഇതാണ് അച്ഛന്റേയും അമ്മയുടേയും വിവാഹ ചിത്രം. അതൊരു രഹസ്യ വിവാഹമായിരുന്നു. അതുകൊണ്ടാകാം ഫോട്ടോയില്‍ അവര്‍ വളരെ ടെന്‍ഷനുള്ളതായി തോന്നുന്നത്. ഞാനിത് പറയാന്‍ പാടുണ്ടോ എന്നെനിക്ക് അറിയില്ല'' എന്നാണ് ചിത്രത്തെക്കുറിച്ച് ജാന്‍വി പറയുന്നത്. ശ്രീയും ബോണിയും വിവാഹം കഴിക്കുമ്പോള്‍ ബോണി വിവാഹിതനായിരുന്നു. നടന്‍ അര്‍ജുന്‍ കപൂറിന്റെ അമ്മയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ.

  തന്റെ അമ്മയുമായി ബന്ധപ്പെട്ട ഒരുപാട് ഓര്‍മ്മകള്‍ ഈ വീടിനുണ്ടെന്നും ജാന്‍വി പറയുന്നുണ്ട്. വീട് പുതുക്കിപ്പണിതപ്പോഴും ആ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാമ് ജാന്‍വി പറയുന്നത്. തന്റെ അമ്മയെക്കുറിച്ചുള്ളൊരു ഓര്‍മ്മയും താരം പങ്കുവെക്കുന്നുമ്ട്. അമ്മ തന്നെ ഒരിക്കലും ബാത്ത് റൂമിന്റെ വാതില്‍ ലോക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നണ് ജാന്‍വി പറയുന്നത്. ബാത്ത് റൂമിലിരുന്ന് ജാന്‍വി ആണ്‍കുട്ടികളോട് രഹസ്യമായി സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടിയെന്നാണ് താരം പറയുന്നത്.

  ''ഓര്‍മ്മകള്‍ക്ക് പുറമെ ഈ വീടനെക്കുറിച്ച് എനിക്ക് ഇഷ്ടമുള്ളൊരു കാര്യം പഴയ ഞങ്ങളും പുതിയ ഞങ്ങളും ഇതിന്റെ ഭാഗമാണെന്നതാണ്. എന്റെ മുറിയിലെ ബാത്ത് റൂമിന് ലോക്കില്ലായിരുന്നു. അമ്മയാണ് അത് എടുത്ത് കളഞ്ഞത്. ഞാന്‍ ബാത്ത് റൂമിലിരുന്ന് ആണ്‍കുട്ടികളോട് സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടി. അതിനാല്‍ ലോക്ക് വെക്കാന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ ഈ റൂം മൊത്തം പുതുക്കി. പക്ഷെ ഇപ്പോഴും ബാത്ത് റൂമിന് ലോക്കില്ല'' എന്നാണ് ജാന്‍വി പറയുന്നത്.

  മകളുടെ അരങ്ങേറ്റം ശ്രീദേവി ഏറെ ആഗ്രഹിച്ചിരുന്നതായിരുന്നു. മകളെ അതിനായി അമ്മ ഒരുക്കുകയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ ശ്രീദേവിയെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. പിന്നീടാണ് ദഡക്ക് എന്ന ചിത്രത്തിലൂടെ ജാന്‍വി അരങ്ങേറുന്നത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ജാന്‍വി. ഭാവിയിലെ സൂപ്പര്‍ നായികയായിട്ടാണ് ജാന്‍വിയെ സിനിമാ ലോകം കാണുന്നത്. അച്ഛന്‍ ബോണി കപൂര്‍ നിര്‍മ്മിച്ച മിലിയിലാണ് ജാന്‍വി ഒടുവിലായി അഭിനയിച്ചത്. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണ് ചിത്രം.


  നിരവധി സിനിമകളാണ് ജാന്‍വിയുടേതായി അണിയറയിലുള്ളത്. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ബവാല്‍, രാജ്കുമാര്‍ റാവുവിനൊപ്പം അഭിനയിക്കുന്നത് മിസ്റ്റര്‍ ആന്റ് മിസിസ് മാഹി തുടങ്ങിയവ അണിയറയിലുണ്ട്. ജാന്‍വിയ്ക്ക് പിന്നാലെ സഹോദരി ഖുഷി കപൂറും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസിലൂടെയാണ് ഖുഷിയുടെ അരങ്ങേറ്റം.

  English summary
  Janhvi Kapoor Says Sridevi Removed The Lock Of Her Bathroom This Is Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X