For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ പോയപ്പോള്‍ താങ്ങായി കൂടെ നിന്നവന്‍, വികാരങ്ങളും ചിന്തകളും പങ്കിട്ടു; മുന്‍ കാമുകനെക്കുറിച്ച് ജാന്‍വി

  |

  ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. താരപുത്രിയായ ജാന്‍വി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. സൂപ്പര്‍ താരമായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. ദഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. മറ്റൊരു താരപുത്രനായ ഇഷാന്‍ ഖട്ടര്‍ ആയിരുന്നു സിനിമയിലെ നായകന്‍.

  Also Read: ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്! വേര്‍പിരിഞ്ഞിട്ടില്ല,വിവാഹമോചന വാര്‍ത്തയെ കുറിച്ച് വീണ നായര്‍

  ജാന്‍വിയുടേയും ഇഷാന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി കയ്യടി നേടിയിരുന്നു. ഈ സമയം തന്നെ ഇവര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ജാന്‍വിയും ഇഷാനും പ്രതികരിച്ചിട്ടില്ലെങ്കിലും മിക്കിയടങ്ങളിലും ഒരുമിച്ചെത്തുന്നതിലൂടെ ജാന്‍വിയും ഇഷാനും റിപ്പോര്‍ട്ടുകളെ ബലപ്പെടുത്തുകയായിരുന്നു.

  തന്റെ അരങ്ങേറ്റ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ജാന്‍വിയ്ക്ക് അമ്മ ശ്രീദേവിയെ നഷ്ടമാകുന്നത്. തന്റെ മകളെ സിനിമ അരങ്ങേറ്റത്തിനായി ഒരുക്കുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ മരണം. അമ്മയുടെ വേര്‍പാടില്‍ തകര്‍ന്നു പോയ ജാന്‍വിയ്ക്ക് കരുത്തായി ഇഷാന്‍ കൂടെ തന്നെയുണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തിയ ജാന്‍വിയെ പതിയെ തിരികെ കൊണ്ടുവരാന്‍ ഇഷാന്‍ സഹായിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും അടുപ്പത്തിലാകുന്നത്.

  എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇഷാനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജാന്‍വി കപൂര്‍. ഇഷാന് ഒടുവില്‍ അയച്ച മെസേജിനെക്കുറിച്ചും ജാന്‍വി സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  ''ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ തിരക്കിലാണ്. പക്ഷെ എപ്പോള്‍ കണ്ടാലും ആ ഊഷ്മളതയുണ്ട്. ജുഗ് ജുഗ് ജിയോയിലെ രംഗ്‌സാരി എന്ന പാട്ട് സത്യത്തില്‍ ദഡക്കില്‍ ഉണ്ടാകേണ്ടതായിരുന്നു. ദഡക്കിലെ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ ആ പാട്ടിടുമായിരുന്നു. ആ പാട്ട് പുറത്ത് വന്നപ്പോള്‍ ഞങ്ങളുടെ പാട്ടു പോലെ തോന്നി. നീയിത് കണ്ടോ എന്ന് ഞങ്ങള്‍ മെസേജ് അയച്ചിരുന്നു. ചെറിയ തമാശയായും തോന്നി'' എന്നായിരുന്നു താരം പറഞ്ഞത്.

  നേരത്തെ താനും ജാന്‍വിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഇഷാനും ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. '' ഇത് ജീവിതകാലത്തേക്കുള്ള സൗഹൃദമാണ്. ബെസ്റ്റ് ഫ്രണ്ടിനൊപ്പമെന്നത് പോലെയായിരുന്നു സെറ്റില്‍ അനുഭവപ്പെട്ടത്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് എന്നും നല്ലൊരു എനര്‍ജിയുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം സത്യസന്ധമായിട്ടാണ് പെരുമാറിയത്. ജോലിയുടെ കാര്യത്തില്‍ പാഷനുണ്ടായിരുന്നു. വികാരങ്ങളും ചിന്തകളും പങ്കുവെക്കാനും സാധിച്ചിരുന്നു'' എന്നായിരുന്നു ഇഷാന്‍ പറഞ്ഞത്.

  ജാന്‍വിയുമായി പിരിഞ്ഞ ശേഷം ഇഷാന്‍ അനന്യ പാണ്ഡെയുമായി പ്രണയത്തിലായിരുന്നു. ഇഷാന്റെ സഹോദരന്‍ ഷാഹിദ് കപൂറിന്റെ ജന്മദിനാഘോഷത്തില്‍ അനന്യ പങ്കെടുത്തിരുന്നു. അനന്യ തങ്ങളുടെ കുടുംബമാണെന്നായിരുന്നു ഷാഹിദിന്റെ ഭാര്യ മീര രജ്പുത്തും ഷാഹിദ് തന്നെയും പറഞ്ഞിരുന്നത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു.

  അതേസമയം ജാന്‍വിയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ പുതിയ സിനിമ. നയന്‍താര പ്രധാന വേഷത്തിലെത്തിയ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. നാളെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും. പ്രതീക്ഷയോടെയാണ് സിനിമാ ലോകം ചിത്രത്തിനായി കാത്തിരിക്കുന്നത്. പിന്നാലെ മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്ക്, ബവാല്‍ തുടങ്ങിയ സിനിമകള്‍ ജാന്‍വിയുടേതായി പുറത്തിറങ്ങാനുണ്ട്.

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  അതേസമയം ഫോണ്‍ ഭൂത് ആണ് ഇഷാന്റെ പുതിയ സിനിമ. കത്രീന കൈഫ്, സിദ്ധാര്‍ത്ഥ് ചതുര്‍വേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. നേരത്തെ ബിബിസി സീരീസായ ദ സ്യൂട്ടബിള്‍ ബോയിലായിരുന്നു ഇഷാനെ കണ്ടത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  English summary
  Janhvi Kapoor Talks About Ex Boyfriend Ishaan Khattar And Their Bond Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X