For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേച്ചിയ്ക്കും അനിയത്തിയ്ക്കും ഒരേ കാമുകന്‍, ജാന്‍വിയെ വിട്ട് ഖുഷിയുടെ പിന്നാലെ; വെളിപ്പെടുത്തി ജാന്‍വി

  |

  ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. ശ്രീദേവിയുടെ പാതയിലൂടെ സിനിമയിലെത്തിയ മകളുടെ ആദ്യ ചിത്രം ദഡക്ക് ആയിരുന്നു. 2018 ലായിരുന്നു സിനിമയുടെ റിലീസ്. അധികം വൈകാതെ തന്നെ ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായി മാറാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. സിനിമ പോലെ തന്നെ ജാന്‍വിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരത്തിന്റെ പ്രണയങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

  Also Read: ബച്ചനും പ്രണയമുണ്ട്, നിഷേധിക്കുന്നത് ഇമേജ് പേടിച്ച്, കുടുംബം തകരാതിരിക്കാന്‍: വെളിപ്പെടുത്തി രേഖ

  ആദ്യ സിനിമയിലെ നായകന്‍ ഇഷാന്‍ ഘട്ടര്‍ മുതല്‍ അക്ഷത് രഞ്ജന്‍ മുതല്‍ ഓര്‍ഹാന്‍ അവത്രമണി വരെയുള്ളവരുടെ പേരുകള്‍ ജാന്‍വിയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരം ഇതുവരേയും പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജാന്‍വി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ജാന്‍വിയെ പോലെ തന്നെ സഹോദരി ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ്. താരപുത്രിയുടെ ആദ്യ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. വളരെ അടുത്ത ബന്ധമാണ് ജാന്‍വിയുടേയും ഖുഷിയുടേയും. ഇരുവരും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. ഇപ്പോഴിതാ തന്നേയും സഹോദരിയേയും കുറിച്ചുള്ളൊരു ഗോസിപ്പിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജാന്‍വി. താനും സഹോദരി ഖുഷിയും ഒരാളെ തന്നെ പ്രണയിച്ചിരുന്നുവെന്ന വാര്‍ത്തകളോടാണ് ജാന്‍വി മനസ് തുറന്നത്.

  Also Read: ആ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം കണ്ട് മമ്മൂട്ടിയുടെ കണ്ണ് തള്ളി; അന്ന് എനിക്ക് ഒരു കാര്യം മനസിലായി!; ശ്രീനിവാസൻ

  ''ഞാനും അക്ഷത് രഞ്ജനും പ്രണയത്തിലാണെന്നതാണ് ഞാന്‍ എന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം ഗോസിപ്പ്. അവന്‍ എന്റെ ബാല്യകാല സുഹൃത്താണ്. പിന്നീട് ഞങ്ങള്‍ പിരിഞ്ഞെന്നും തുടര്‍ന്ന് അവനും ഖുഷിയും പ്രണയത്തിലായെന്നാണ് വായിച്ചത്. ഞങ്ങള്‍ രണ്ടു പേരും അവനുമായി പ്രണയത്തിലായിരുന്നില്ല. ഞങ്ങള്‍ കുട്ടിയായിരുന്നത് മുതല്‍ തന്നെ അവന്‍ ഞങ്ങളുടെ അടുത്ത സുഹൃത്താണ്'' എന്നാണ് ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞത്.

  അതേസമയം ജാന്‍വിയും ഓര്‍ഹാനും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആ വാര്‍ത്തകള്‍ നിഷേധിക്കുന്നതാണ് ജാന്‍വിയുടെ മറ്റൊരു പ്രതികരണം. താരത്തോട് ജാന്‍വി എന്നായിരുന്നില്ല സ്വന്തം പേരെങ്കില്‍ ഇഷ്്ടമുള്ള പേരെന്താണെന്ന് ചോദിച്ചിരുന്നു. ലൈല എന്നാണ് ജാന്‍വി തന്നെ വിളിക്കാന്‍ തിരഞ്ഞെടുത്ത പേര്. ജാന്‍വി ലൈലയെങ്കില്‍ ആരാകും മജ്‌നു എന്നായിരുന്നു അടുത്ത ചോദ്യം. എന്നാല്‍ തനിക്ക് മജ്‌നുവില്ലെന്നും പ്രേക്ഷകരാണ് തന്റെ മജ്‌നുവെന്നും നിലവില്‍ താന്‍ സിംഗിള്‍ ആണെന്നുമായിരുന്നു ജാന്‍വി പറഞ്ഞത്.

  നേരത്തെ മറ്റൊരു അഭിമുഖത്തില്‍ തന്റെ സഹോദരിയ്ക്ക് ഡേറ്റിംഗുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയിരുന്നു ജാന്‍വി. ''ഒരു നടനെ പ്രണയിക്കരുത്. എന്നേയും അവളേയും പോലത്തെ പെണ്‍കുട്ടികള്‍ ആയതിനാല്‍ അവനവന്റെ വില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്‍സ്റ്റഗ്രാമിലെ മനുഷ്യര്‍ എന്ത് പറഞ്ഞാലും നമുക്ക് എന്താണ് നല്‍കാന്‍ സാധിക്കുക എന്ന് അറിഞ്ഞിരിക്കണം. അത് അവള്‍ക്ക് പോരാടാനുള്ള യുദ്ധമാണ്'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്.


  ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ മലയാളത്തില്‍ അന്ന ബെന്‍ നായികയായി എത്തിയ ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണ് ജാന്‍വിയുടെ പുതിയ സിനിമ. മിലി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് കാത്തു നില്‍ക്കുകയാണ് താരം. അതേസമയം ഖുഷി കപൂറും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ആര്‍ച്ചീസിലൂടെയാണ് ഖുഷിയുടെ അരങ്ങേറ്റം.

  English summary
  Janhvi Kapoor Talks About Rumours About She And Sister Kushi Kapoor Dating Same Guy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X