For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിർഖാനെ തിരിച്ചറിയാതെ കളിയാക്കിയ ടാക്സി ഡ്രൈവർമാരെ കുറിച്ച് ജൂഹി ചൗള

  |

  അമ്പത്തിനാലിലേക്ക് കടക്കുകയാണ് ബോളിവുഡ് സുന്ദരി ജൂഹി ചൗള. ഹരികൃഷ്ണൻസിൽ മീരയായി എത്തിയ ജൂഹിയേയാണ് മലയാളിക്ക് കൂടുതൽ സുപരിചിതം. ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ജൂഹി ഒരേസമയം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി ഹരികൃഷ്ണൻസിൽ അഭിനയിച്ചത്. ഹിന്ദി സിനിമകളിലൂടെയായിരുന്നു ജൂഹിയുടെ തുടക്കം. സുൽത്താനത്ത് എന്ന ശ്രീദേവി സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല തമിഴ്, തെലുങ്കു, കന്നട, ബം​ഗാളി ഭാഷകളിലും ജൂഹി ചൗള അഭിനയിച്ചിട്ടുണ്ട്.

  Also Read: കിങ് ഖാനൊപ്പമുള്ള സിനിമ സാമന്ത വേണ്ടെന്ന് വെച്ചതിന് പിന്നിൽ? ആ നറുക്ക് വീണത് നയൻസിന്

  ജൂഹിയുടെ മൂന്നാമത്തെ സിനിമ ആമിർഖാനൊപ്പമായിരുന്നു. ഖയാമത്ത് സേ ഖയാമത്ത് തക് എന്നായിരുന്നു സിനിമയുടെ പേര്. ചിത്രത്തിൽ ആമിർഖാനായിരുന്നു നായകൻ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ജൂഹി ചൗള. കപിൽ ശർമ ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സിനിമാ അനുഭവങ്ങളെ കുറിച്ചും ആരാധകരുമായി നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചും ജൂഹി മനസ് തുറന്നത്.

  Also Read: 'വൺ ലൈൻ സ്റ്റോറി കേട്ടപ്പോഴെ ത്രില്ലിലായിരുന്നു', വീണയാകാൻ തീരുമാനിച്ചതിനെ കുറിച്ച് മൃദുല വിജയ്

  നടി മാധുവും ആയിഷ ജുൽക്കയുമാണ് ജൂഹിക്കൊപ്പം കപിൽ ശർമ ഷോയിൽ പങ്കെടുക്കാനെത്തിയത്. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാൾ മാധുവാണെന്ന് ജൂഹി തുറന്നുപറയുകയും ചെയ്തിരുന്നു. 1988ൽ പുറത്തിറങ്ങിയ ജൂഹി ചൗള ആമിർ ഖാൻ ജോഡിയുടെ സിനിമയായിരുന്നു ബ്ലോക്ക് ബസ്റ്ററായിരുന്ന ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സിനിമ. സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബയിലെ ഒരു തെരുവിൽ ടാക്സി ഡ്രൈവർമാരുമായി ഏറെ നേരം താനും ആമിർഖാനും തർക്കിക്കേണ്ടി വന്നതിനെ കുറിച്ചാണ് ജൂഹി ചൗള തുറന്നു പറഞ്ഞത്.

  'ആ സമയങ്ങളിൽ മുംബൈ ന​ഗരത്തിൽ സർവ്വീസ് നടത്തുന്ന ടാക്സികളിൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമകളുടെ പോസ്റ്ററുകൾ പതിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പരസ്യം എന്ന രീതിയിലാണ് പോസ്റ്ററുകൾ പതിപ്പിക്കുന്നത്. ഞങ്ങളുടെ സിനിമ ഖയാമത്ത് സേ ഖയാമത്ത് തക് റിലീസ് ചെയ്യാൻ പോവുകയാണ്. ആ സമയത്ത് ഞങ്ങളെ ആർക്കും പരിചയമില്ല. ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് താഴെ വലിയൊരു ടാക്സി സ്റ്റാൻഡ് ഉണ്ടായിരുന്നു. അതിനാൽ സിനിമാ പോസ്റ്റർ ടാക്സികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‍ഞാൻ എല്ലാ ഡ്രൈവർമാരോടും കെഞ്ചി ചോദിച്ചു. എന്നാൽ ഭൂരിഭാ​ഗം ഡ്രൈവർമാരും പോസ്റ്ററുകൾ സ്വീകരിക്കാനോ പതിപ്പിക്കാനോ തയ്യാറായിരുന്നില്ല. ഞങ്ങൾ പുതുമുഖങ്ങളാണ് എന്നതായിരുന്നു കാരണം. പലരും ആമിർഖാനെ ചൂണ്ടി ഇതാരാണ് എന്ന് ചോദിച്ചു. ഈ സിനിമയിലെ ഹീറോയായ ആമിർഖാനാണെന്ന് പറഞ്ഞു. ഉടൻ അവർ എന്റെ ഫോട്ടോ നോക്കി ഇതാരാണ് എന്ന് ചോദിച്ചു. ഞാനാണ് ഈ ചിത്രത്തിലെ നായികയാണ് എന്ന് പറഞ്ഞു. എന്നാൽ അവരത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. പലരും പോകാൻ പറഞ്ഞ് ആട്ടിപായിച്ചു. അതേസമയം ചില ഡ്രൈവർമാർ മുഖം ചുളിക്കാതെ പോസ്റ്ററുകൾ വാങ്ങി ഒട്ടിക്കുകയും ചെയ്തിരുന്നു' ജൂഹി ചൗള പറയുന്നു.

  അടുത്തിടെ ഖയാമത്ത് സേ ഖയാമത്ത് തകിന്റെ പോസ്റ്ററുകൾ ഓട്ടോകളിൽ ഒട്ടിക്കുന്ന ആമിർഖാന്റെ വീഡിയോ വൈറലായിരുന്നു. പല ടാക്സി കാറുകളും ഓട്ടോകളും തടഞ്ഞുനിർത്തി തന്റെ സിനിമയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്ന ആമിർ ഖാനാണ് വീഡിയോയിലുള്ളത്. ചില ടാക്സി ഡ്രൈവർമാർ പോസ്റ്ററുകൾ ഒട്ടിക്കാൻ തയ്യാറാകുന്നതും മറ്റ് ചിലർ ആവശ്യം നിരസിക്കുന്നതും വീഡിയോയിൽ കാണാം. താനാണ് ഈ സിനിമയിലെ നായകനായ ആമിർ ഖാൻ എന്ന് പറഞ്ഞുകൊണ്ടാണ് ആമിർ വാഹനങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ ശ്രമിക്കുന്നത്.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  സിനിമയുടെ റിലീസിന് ശേഷം ജനങ്ങളുടെ പ്രതികരണം അറിയാൻ ഷോ കഴിയും വരെ തിയേറ്ററിന് പുറത്ത് കാത്തിരുന്നിട്ടുണ്ടെന്നും ജൂഹി ചൗള പറയുന്നു. അന്ന് ഇന്നത്തെ പോലെയല്ല ഓരോ ദിവസവും സിനിമയ്ക്ക് ലഭിക്കുന്ന കലക്ഷൻ ജനങ്ങൾക്ക് പോലും കൃത്യമായി അറിയാൻ സാധിച്ചിരുന്നുവെന്നും ജൂഹി പറയുന്നു. തിയേറ്ററിന് പുറത്ത് ആളുകളുടെ പ്രതികരണം അറിയാൻ കാത്തുനിന്നപ്പോഴും അവർക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് മനസിലായപ്പോഴും ഒരുപാട് സന്തോഷം തോന്നിയെന്നും ജൂഹി ചൗള കൂട്ടിച്ചേർത്തു.

  Read more about: juhi chawla aamir khan bollywood
  English summary
  Juhi Chawla Opens Up How Mumbai Taxi Drivers Force Herself And Aamir Khan To Go Away Once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X