For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളുടെ കരണത്തടിക്കൂ' എന്ന് ഭര്‍ത്താവ് അമ്മയോട് പറഞ്ഞു, രാജ്യത്തെ ഞെട്ടിച്ച കരിഷ്മയുടെ തുറന്നു പറച്ചില്‍

  |

  കരിയറില്‍ വിജയങ്ങള്‍ കീഴടക്കുമ്പോഴും കരിഷ്മ കപൂറിന്റെ വ്യക്തിജീവിതം സംഘര്‍ഷഭരിതമായിരുന്നു. നടന്‍ അഭിഷേക് ബച്ചനുമായുള്ള ബന്ധം വിവാഹത്തിന്റെ അരികില്‍ വരെ എത്തിയ ശേഷമാണ് പിരിയുന്നത്. ബിസിനസുകാരനായ സഞ്ജയ് കപൂറിനെയായിരുന്നു കരിഷ്മ പിന്നീട് വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

  സ്വിമ്മിങ് പൂളില്‍ കുളിക്കാനിറങ്ങി സേജല്‍ ശര്‍മ; ഹോട്ട് ചിത്രങ്ങള്‍ കാണാം

  2003ലായിരുന്നു സഞ്ജയും കരിഷ്മയും വിവാഹിതരാകുന്നത്. 11 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം 2014ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു ഈ വേര്‍പിരിയില്‍. പരസ്പരം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ഇരുവരും രംഗത്ത് എത്തിയത്. സഞ്ജയ്ക്കും അദ്ദേഹത്തിന്റെ അമ്മ റാണിയ്ക്കുമെതിരെ സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമത്തിന്റെ പേരില്‍ കേസും നല്‍കിയിരുന്നു കരിഷ്മ.

  കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടക്കവെ സഞ്ജയ്ക്കെതിരെ വളരെ കടുത്ത ആരോപണങ്ങളും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളുമായിരുന്നു കരിഷ്മ നടത്തിയത്. ഗര്‍ഭിണിയായിരിക്കെ സഞ്ജയിയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചുവെന്നും എന്നാല്‍ ഈ വസ്ത്രം തനിക്ക് ഫിറ്റായിരുന്നില്ല. അതേ തുടര്‍ന്ന് സഞ്ജയ് തന്റെ മുഖത്തടിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടുവെന്നായിരുന്നു കരിഷ്മയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അമ്മ നിനക്കെന്താ അടിച്ചാല്‍ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്നും കരിഷ്മ പറഞ്ഞിരുന്നു.

  അതേസമയം സഞ്ജയ് കപൂറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം അമ്മയുടെ അറിവോടെയായിരുന്നു ഇതെല്ലാമെന്നും കരിഷ്മ ആരോപിച്ചിരുന്നു. തങ്ങളുടെ വിവാഹത്തിന് ശേഷവും സഞ്ജയ് മുന്‍ ഭാര്യയുമായി ബന്ധം കാത്തു സൂക്ഷിച്ചിരുന്നുവെന്നും കരിഷ്മ കോടതിയില്‍ പറയുകയുണ്ടായി. മക്കളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ വലിയ നിയമപോരാട്ടമായിരുന്നു നടന്നത്. പലപ്പോഴും പരസ്യമായിതന്നെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.

  ഇപ്പോള്‍ രണ്ടു പേരും സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സഞ്ജയ് മറ്റൊരു വിവഹം കഴിച്ചു. അതേസമയം കരിഷ്മ ഇപ്പോഴും സിംഗിള്‍ ആണ്. സന്ദീപ് ടോഷ്നിവാലും കരിഷ്മയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

  താരകുടുംബത്തില്‍ നി്ന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. തന്റെ പതിനേഴാം വയസില്‍ പ്രേമം കൈദി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രം വിജയമായിരുന്നു. പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി മാറുകയായിരുന്നു കരിഷ്മ. കരിഷ്മ ഗോവിന്ദ ജോഡി ഒരു കാലത്തെ തരംഗമായിരുന്നു. ബോളിവുഡിലെ കിടിലന്‍ നര്‍ത്തകിമാരില്‍ ഒരാളുമാണ് കരിഷ്മ. അനാരി, രാജാ ബാബു, സുഹാഗ്, കൂലി നമ്പര്‍ 1, ഗോപി കിഷന്‍, ജീത്ത്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

  രാജ ഹിന്ദുസ്ഥാനിയിലൂടെ ആമിര്‍ ഖാന്റെ നായികയായി എത്തിയ കരിഷ്മ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. തുടര്‍ന്ന് ഷാരൂഖ് ചിത്രം ദില്‍ തോ പാഗല്‍ ഹേയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും കരിഷ്മ സ്വന്തമാക്കി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത കരിഷ്മ പിന്നീട് ഡെയ്ഞ്ചറസ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വന്നത്. ടെലിവിഷന്‍ റിയാലിറ്റിഷോ വിധി കര്‍ത്താവായും എത്തിയിട്ടുണ്ട്. മെന്റല്‍ഹുഡ് എന്ന വെബ് സീരീസിലാണ് അവസനമായി അഭിനയിച്ചത്.

  English summary
  Karisma Kapoor Revealed Ex-Husband Ask His Mom To Slap Her When She Was Pregnant With Samaira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X