For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാറയെ കുറിച്ച് മിണ്ടാതെ കാർത്തിക് ആര്യൻ; കഴിഞ്ഞ ഒന്നേകാൽ വർഷത്തിലേറെയായി താൻ സിംഗിൾ എന്ന് താരം

  |

  ബോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ആര്യന്‍. സിനിമാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കാര്‍ത്തിക് തന്റെ അധ്വാനം കൊണ്ടു മാത്രമാണ് ബോളിവുഡില്‍ ഒരിടം കണ്ടെത്തിയത്. അടുത്തിടെ കാര്‍ത്തിക് പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭൂലയ്യ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരജാടകളില്ലാതെയുള്ള പെരുമാറ്റമാണ് കാര്‍ത്തിക്കിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. വന്ന വഴി മറക്കാറില്ലെന്ന് പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുള്ളതാണ്.

  Also Read: ഹണിമൂൺ അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയ കജോൾ; സംഭവമിങ്ങനെ

  യുവതികളുടെ ഹാർട്ട്ത്രോബായ കാർത്തിക്കിന്റെ പേര് പലപ്പോഴും ഗോസിപ്പുകളിലും നിറഞ്ഞിട്ടുണ്ട്. ഒരിടക്ക് കൃതി സോണുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് സാറ ഖാനുമായി താരം ഡേറ്റ് ചെയ്യുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നത്. രണ്ടുപേരും ഇതിൽ പ്രതികരിച്ചില്ലെങ്കിലും സംഭവം സത്യമാണെന്ന് പിന്നീട് പലരും വിശ്വസിച്ചു.

  ലവ് ആജ് കൽ 2 എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ ഇരുവരും പിരിഞ്ഞെന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. സാറ അലി ഖാൻ കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരൺ ജോഹർ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ഒന്നേകാൽ വർഷത്തിലേറെയായി താൻ സിംഗിൾ ആണെന്ന് പറഞ്ഞിരിക്കുകയാണ് കാർത്തിക് ആര്യൻ ഇപ്പോൾ.

  Also Read: ജൂഹി ചൗളയുടെ അമ്മയായിയമ്മ ആകാനില്ല; പാതി വഴിയില്‍ പിന്മാറി ഡിംപിള്‍ കപാഡിയ

  ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് താൻ സിംഗിൾ ആണെന്ന് കാർത്തിക് വെളിപ്പെടുത്തിയത്. എന്നാൽ സാറയുടെ പേര് പറയാനോ മുൻപ് ആരുമായിട്ടായിരുന്നു പ്രണയമെന്ന് വെളിപ്പെടുത്താനോ താരം തയ്യാറായില്ല. 'കഴിഞ്ഞ 1.25 വർഷമായി ഞാൻ സിംഗിളാണ്, മറ്റൊന്നിനെക്കുറിച്ചും എനിക്കറിയില്ല' എന്നാണ് കാർത്തിക് പറഞ്ഞത്.

  എത്രനാളായെന്ന് കൃത്യമായിട്ട് അറിയാമല്ലോയെന്ന് അവതാരകൻ താരത്തോട് ചോദിച്ചപ്പോൾ, 'കഴിഞ്ഞ 1 വർഷമായി ഞാൻ സിംഗിളാണ്. കാലയളവ് ഞാൻ പതുക്കെ കുറയ്ക്കുന്നതല്ല... അത് കൃത്യമായിരുന്നില്ല.' എന്ന് നടൻ അൽപം നാണിച്ചു കൊണ്ട് പറഞ്ഞു. ഇനി തന്റെ ജോലി തന്നെയാണ് പ്രണയമെന്ന് പറയുമോ എന്ന് ചോദിച്ചപ്പോൾ, "ഇല്ല അത് അങ്ങനെയല്ല, പക്ഷേ ഞാൻ സിംഗിളാണ്, അത്രയേ ഉള്ളു," എന്നും കാർത്തിക് പറഞ്ഞു.

  Also Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

  തന്റെ ഈ അവകാശ വാദം കാണികൾ അംഗീകരിക്കാതെ ആയപ്പോൾ തന്റെ ഫോണിലെ അവസാന കോൾ വിളിച്ചിരിക്കുന്നത് അമ്മയെ ആണെന്നും താരം പറഞ്ഞു.

  കോഫി വിത്ത് കരണിന്റെ ഏഴാം സീസണിൽ ഇതുവരെ കാർത്തിക് ആര്യന്റെ പേര് രണ്ടുതവണ ഉയർന്നുവന്നിട്ടുണ്ട്, അതിൽ സാറാ അലി ഖാൻ നടത്തിയ പരോക്ഷ പരാമർശവും ഉൾപ്പെടുന്നു. സെലിബ്രിറ്റി ചാറ്റ് ഷോയുടെ റാപ്പിഡ് ഫയർ വിഭാഗത്തിൽ എപ്പോഴും തന്റെ പേര് വരുന്നതിൽ അഭിമാനമുണ്ടെന്ന് കാർത്തിക് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

  Also Read: അക്കാര്യത്തില്‍ എനിക്ക് ദീപികയോടും കത്രീനയോടും അസൂയയുണ്ട്; തുറന്ന് പറഞ്ഞ് കിയാര

  കോഫി വിത്ത് കരണിന്റെ ആദ്യ എപ്പിസോഡിൽ രൺവീർ സിംഗ് കാർത്തിക്കിനെ അനുകരിച്ചപ്പോൾ, മറ്റൊരു എപ്പിസോഡിൽ ഒരു ചോദ്യത്തിന് സാറാ അലി ഖാൻ താരത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു, "എന്തുകൊണ്ടാണ് മുൻ കാമുകൻ മുൻ കാമുകനായി ഇരിക്കുന്നത്?" എന്ന്
  കരൺ ചോദിച്ചപ്പോൾ, "കാരണം അവൻ എല്ലാവരുടെയും മുൻകാമുകനാണ്" എന്നായിരുന്നു സാറയുടെ മറുപടി.

  സാറയും കാർത്തിക്കും പ്രണയത്തിലായിരുന്നു എന്ന് ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാൽ ഇംതിയാസ് അലിയുടെ ലവ് ആജ് കൽ (2020) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചെന്നും ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ ഇവർ പിരിഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ.

  Read more about: Kartik Aaryan
  English summary
  Kartik Aaryan revealed his relationship status post break up reports with Sara Ali Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X