For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ വാക്കുകള്‍ ഞാനിന്നും മറന്നിട്ടില്ല; കെജിഎഫ് 2വിനോടുള്ള മക്കളുടെ പ്രതികരണത്തെക്കുറിച്ചും രവീണ

  |

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രവീണ ടണ്ടന്‍. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണമായിരുന്നു രവീണയുടെ പ്രകടനത്തിന് ലഭിച്ചത്. പിന്നാലെ കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെ സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് രവീണ. കെജിഎഫ് 2 വില്‍ പ്രധാനമന്ത്രിയായ റമിക സെന്‍ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. റോക്കി ഭായിയ്ക്ക് ഒപ്പം കട്ടയ്ക്ക് നില്‍ക്കുന്ന റമികയായുള്ള രവീണയുടെ പ്രകടനത്തിന് സിനിമാ ലോകവും ആരാധകരും കയ്യടിക്കുകയാണ്. ചിത്രത്തിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നായാണ് രവീണയുടെ പ്രകടനത്തെ വിലയിരുത്തുന്നത്.

  തീര്‍ന്നെന്ന് കരുതി കണ്ണടച്ചു, രക്ഷിച്ചയാളെ ഇതുവരെ കണ്ടിട്ടില്ല! കോളേജിലെ പ്രണയത്തെക്കുറിച്ചും പക്രു

  അതേസമയം വ്യക്തി ജീവിതത്തില്‍ വലിയൊരു നഷ്ടം നേരിടേണ്ടി വന്നിരുന്നു ഈയ്യടുത്ത് രവീണയ്ക്ക്. ഈ കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു രവീണയുടെ പിതാവ് രവി ടണ്ടന്‍ അന്തരിച്ചത്. 86-ാമത്തെ വയസിലായിരുന്നു അദേഹത്തിന്റെ മരണം. അച്ഛന്റെ മരണത്തെ ധീരതയോടെ നേരിട്ട രവീണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടപ്പ് രീതികളെ തിരുത്തി കൊണ്ട് രവീണയായിരുന്നു അച്ഛന് വേണ്ടി അന്ത്യകര്‍മ്മകള്‍ നടത്തിയത്. ഇതിന്റെ ചിത്രങ്ങളൂും വീഡിയോകളുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛനെ ഓര്‍ക്കുകയാണ് രവീണ. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അച്ഛന്‍ പഠിപ്പിച്ചതത്രയും തന്നെ തന്റെ മനസില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് രവീണ പറയുന്നത്. തനിക്ക് അച്ഛനോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന് അച്ഛനോട് പറയാനും അറിയിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇപ്പോഴും അച്ഛന്‍ തന്നെ കാണുന്നുണ്ടെന്ന് തേന്നുന്നതായും രവീണ പറയുന്നു. '' ഭാഗ്യവശാല്‍ എനിക്ക് അച്ഛനോട് എല്ലം പറയാന്‍ സാധിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്നും എന്താണ് എന്റെ ജീവിതത്തില്‍് ഓരോ ദിവസവും നടക്കുന്നതെന്നും എനിക്ക് അദ്ദേഹത്തോട് എത്രത്തോളം സ്‌നേഹമുണ്ടെന്നുമെല്ലാം അച്ഛനോട് പറയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാമറിയാമായിരുന്നു. ഇപ്പോഴും അദ്ദേഹം എന്നെ കാണുന്നുണ്ടെന്ന് എനിക്കുറപ്പാണ്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  തൊണ്ണൂറുകളിലെ മുന്‍നിര നായികയായിരുന്ന രവീണയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ''വളരെ സന്തുലിതമായൊരു കുടുംബ ജീവിതം ലഭിച്ച വളരെ ഭാഗ്യം ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. എന്റെ മാതാപിതാക്കളായിരുന്നു എന്റെ നട്ടെല്ല്. ഞാന്‍ വീഴുമ്പോള്‍ അച്ഛന്‍ പറയുമായിരുന്നു ഒരു കുട്ടി ഒരുപാട് തവണ വീഴും, പക്ഷെ അവിടെ തന്നെ കിടക്കില്ലെന്ന്. സ്വയം എഴുന്നേറ്റ് വീണ്ടും നടക്കും. നടക്കാന്‍ പഠിക്കാന്‍ പറ്റുന്നത് വരെ. അത് ഞാന്‍ എന്നും ഓര്‍ക്കാറുള്ളതാണ്. നല്ല മൂല്യങ്ങള്‍ പകര്‍ന്നു കിട്ടുകയാണെങ്കില്‍ വീഴുമ്പോള്‍ എഴുന്നേറ്റ് വീണ്ടും നടക്കാനാകും'' എന്നായിരുന്നു രവീണ പറഞ്ഞത്.

  Recommended Video

  KGF Chapter 2 Malayalam Review | KGF കണ്ട് കണ്ണ് തള്ളി | Yash | Sanjay Dutt | Filmibeat Malayalam

  തന്റെ 21-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത താരമാണ് രവീണ. ഇതിന്റെ പേരിലും രവീണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് അനില്‍ തഡനിയെ വിവാഹം കഴിക്കുകയായിരുന്നു രവീണ. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. നാല് മക്കളുടെ അമ്മയായ രവീണ തന്റെ സിനിമകളോടുള്ള മക്കളുടെ പ്രതികരണത്തെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്.

  ''എന്റെ തമാശ സിനിമകള്‍ മാത്രമേ മക്കള്‍ കണ്ടിട്ടുളളു. അന്ദാസ് അപ്പ്‌നാ അപ്പ്‌നായൊക്കെ അവര്‍ക്ക് ഇഷ്ടമായി. പക്ഷെ ഇതുവരെ എന്റെ ഗൗരവമുളള സിനിമയൊന്നും കണ്ടിട്ടില്ല. കെജിഎഫ് 2വിന്റെ ട്രെയിലറും കണ്ടിട്ടില്ല. കണ്ടാല്‍ അവര്‍ക്കതില്‍ പുതുമ തോന്നില്ല. എപ്പോഴും ഞങ്ങളോട് ഇങ്ങനെ തന്നെയല്ലേ എന്നായിരിക്കും ചോദിക്കുക. വീട്ടില്‍ ഇങ്ങനെ തന്നെയല്ലേ സംസാരിക്കുക എന്നാകും പറയുക'' രവീണ പറയുന്നു. അതേസമയം രവീണയുടെ പുതിയ സിനിമ വണ്‍ ഫ്രൈഡേ നൈറ്റാണ്. കെജിഎഫ ടു പ്രതീക്ഷകള്‍ നിലനിര്‍ത്തികൊണ്ട് വന്‍ വിജയമായി മാറിയിരിക്കുകയാണ്. രവീണയ്‌ക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെജിഎഫിന് മൂന്നാം ഭാഗവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Read more about: raveena tandon kgf
  English summary
  KGF 2 Star Raveena Tandon Talks About Her Late Father And Her Family's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X