For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്കാര്യത്തില്‍ എനിക്ക് ദീപികയോടും കത്രീനയോടും അസൂയയുണ്ട്; തുറന്ന് പറഞ്ഞ് കിയാര

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും കത്രീന കൈഫും. നിരവധി ഹിറ്റുകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തവരാണ് കത്രീനയും ദീപികയും. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ട് നായികമാരാണ് ഇരുവരും. ലോകമെമ്പാടും ആരാധകരുണ്ട് ദീപികയ്ക്കും കത്രീനയ്ക്കും. താരങ്ങള്‍ക്കിടയിലും ആരാധകരുള്ളവരാണ് കത്രീനയും ദീപികയും.

  Also Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

  ദീപികയോടും കത്രീനയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ നായികയാണ് കിയാര അദ്വാനി. ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് കിയാര. ഷേര്‍ഷയുടേയും ഭൂല്‍ ഭുലയ്യ 2വിന്റേയും വലിയ വിജയത്തിന്റെ തിളക്കത്തിലാണ് കിയാര ഇപ്പോള്‍. നിരവധി ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുകയും ചെയ്യുന്നുണ്ട്. ബോളിവുഡിലെ പുതിയ താരോദയമായി മാറിയിരിക്കുകയാണ് കിയാര.

  ഒരിക്കല്‍ കരീന കപൂര്‍ അവതാരകയായി എത്തുന്ന വാട്ട് വിമണ്‍ വാണ്ട് എന്ന ഷോയില്‍ കിയാര അതിഥിയായി എത്തിയിരുന്നു. ഈ സമയത്ത് തനിക്ക് കത്രീനയോടും ദീപികയോടുമുള്ള അസൂയ വെളിപ്പെടുത്തുകയായിരുന്നു കിയാര. ഫിറ്റ്‌നസിന്റെ കാര്യത്തിലായിരുന്നു കിയാരയ്ക്ക് കത്രീനയോടും ദീപികയോടും അസൂയ തോന്നിയിരുന്നത്. ''കത്രീനയും ദീപികയും. അവളര്‍ നന്നായി അധ്വാനിക്കുന്നുണ്ട്. പിന്നെ അനുഗ്രഹീതരാണെന്നും തോന്നുന്നു'' എന്നായിരുന്നു കിയാര പറഞ്ഞത്. ദീപികയ്ക്കും കത്രീനയ്ക്കും നല്ല ഉയരമുണ്ടെന്ന് കരീനയും അഭിപ്രായപ്പെടുന്നുണ്ട്.

  ജുഗ് ജുഗ് ജിയോയാണ് കിയാരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍ നായകനായി എത്തിയ സിനിമയില്‍ അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എന്നാല്‍ സിനിമ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. കാര്‍ത്തിക് ആര്യനൊപ്പം വീണ്ടും അഭിനയിക്കുന്നത് സത്യ പ്രേം കി കഥ, വിക്കി കൗശലിനൊപ്പം അഭിനയിക്കുന്ന ഗോവിന്ദ നാം മേര, തുടങ്ങിയവയാണ് കിയാരയുടെ അണിയറയിലുള്ള സിനിമകള്‍.

  Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!


  സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് കത്രീനയുടെ അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. പിന്നാലെ ഫോണ്‍ ബൂത്ത് എന്ന സിനിമയും അണിയറയിലുണ്ട്. കത്രീന കൈഫ്, ആലിയ ഭട്ടിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന സിനിമയും അണിയറയിലുണ്ട്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ഫര്‍ഹാനും സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ്. റോഡ് മൂവിയായ ജീലേ സരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശകുന്‍ ബത്രയൊരുക്കിയ സിനിമയില്‍ അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനുമൊത്ത് ഒരുമിക്കുന്ന പഠാന്‍, ആദ്യമായി ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസ് നായകനായ തെലുങ്ക് ചിത്രം പ്രൊജക്ട് കെ തുടങ്ങിയ സിനിമകളാണ് ദീപികയുടേതായി അണിയറയിലുള്ളത്.

  ഈയ്യടുത്തായിരുന്നു കത്രീന വിവാഹിതയായത്. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സമീപകാലത്ത് ബോല്‍വുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയുടേയും വിക്കിയുടേയും. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വിവാഹം നടന്നത്. അതിഥികള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു. ഫോട്ടോയെടുക്കാനും അനുമതിയുണ്ടായിരുന്നില്ല.

  English summary
  Kiara Advani Says She Envies Katrina Kaif And Deepika Padukone For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X