For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നേയും അവനേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണം'; നാഗ ചൈതന്യയെക്കുറിച്ച് സമാന്ത

  |

  ധാരാളം പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. വിവാദങ്ങളും തുറന്നു പറച്ചിലുകളുമൊക്കെയായി എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്‍. കരണിന്റെ ചോദ്യങ്ങളും അതിഥികളെ തിരഞ്ഞെടുക്കുന്ന രീതിയുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോഫി വിത്ത് കരണിനുള്ള പ്രേക്ഷകരുടെ എണ്ണത്തില്‍ ഒരിക്കലും കുറവ് വരാറില്ല.

  Also Read: 20 കോടിയ്ക്ക് വാങ്ങി, 16 ന് വിറ്റു, മലൈകയുടെ വീടിന് തൊട്ടടുത്ത ഫ്‌ളാറ്റ് അര്‍ജുന്‍ വിട്ടു; പ്രണയം പൊളിഞ്ഞോ?

  കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുക എന്നത് തന്നെ ബോളിവുഡിലെ മുന്‍നിരയിലേക്കുള്ള എന്‍ട്രിയായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും താരപുത്രന്മാരേയും പുത്രിമാരേയും ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗം കൂടിയായി മാറാറുണ്ട് കോഫി വിത്ത് കരണ്‍. എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും ബോളിവുഡിന്റെ കള്‍ച്ചറിന്റെ ഭാഗമാണ് കോഫി വിത്ത് കരണ്‍.

  നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാം സീസണുമായിട്ടാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും അതിഥികളായി എത്തിയ ആദ്യത്തെ എപ്പിസോഡ് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പിന്നാലെ രണ്ടാമത്തെ എപ്പിസോഡില്‍ ജാന്‍വി കപൂറും സാറ അലി ഖാനും അതിഥികളായി എത്തി.

  ഇപ്പോഴിതാ മൂന്നാമത്തെ എപ്പിസോഡുമെത്തിയിരിക്കുകയാണ്. ഇത്തവണത്തെ അതിഥികള്‍ അക്ഷയ് കുമാറും സമാന്തയുമാണ്. അക്ഷയ് കോഫി വിത്ത് കരണില്‍ സ്ഥിരം അതിഥിയാണെങ്കില്‍ സമാന്ത ഇതാദ്യമായിട്ടാണ് കോഫി വിത്ത് കരണിലെത്തുന്നത്. പരിപാടിയില്‍ വച്ച് സമാന്ത ഒരുപാട് കാര്യങ്ങള്‍ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. ഇതില്‍ ഈയ്യടുത്തുണ്ടായ വിവാഹ മോചനത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  ഭര്‍ത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് കരണ്‍ ചോദിച്ചപ്പോള്‍ ഉടനെ തന്നെ സമാന്ത ഭര്‍ത്താവ് എന്നത് മുന്‍ ഭര്‍ത്താവാക്കി തിരുത്തുകയായിരുന്നു.

  ''ഞാന്‍ ആ വഴി തിരഞ്ഞെടുത്തത് കൊണ്ട് എനിക്ക് പരാതിപ്പെടാന്‍ സാധിക്കില്ലായിരുന്നു. ഞാന്‍ സുതാര്യമായിരിക്കാനും എന്റെ ജീവിതത്തെ തുറന്ന് കാണിക്കാനുമാണ് തിരഞ്ഞെടുത്തത്. പിരിഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ വിഷമിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം എന്റെ ജീവിതത്തില്‍ അവരും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരങ്ങള്‍ നല്‍കുക എന്റെ ഉത്തരവാദിത്തമായിരുന്നു. ആ സമയത്ത് എന്റെ പക്കല്‍ അതുണ്ടായിരുന്നില്ല'' എന്നാണ് സൈബര്‍ ആക്രമണത്തെക്കുറിച്ച് സമാന്ത പറയുന്നത്.


  ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് കരണ്‍ ചോദിച്ചപ്പോള്‍ കഠിനമായിരുന്നുവെന്നും പക്ഷെ ഇപ്പോള്‍ എല്ലാം ശരിയായിരുന്നുവെന്നും താന്‍ മുമ്പത്തേതിനേക്കാള്‍ കരുത്തയാണെന്നുമായിരുന്നു സമാന്ത പറഞ്ഞത്. സമാന്തയും നാഗ ചൈതന്യയും തമ്മില്‍ ഇപ്പോള്‍ എത്തരത്തിലുള്ള ബന്ധമാണെന്നും കരണ്‍ ചോദിക്കുന്നുണ്ട്.

  ''അതായത് ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ ഇട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണമോ എന്നല്ലേ? അതെ. ഇപ്പോഴത്തേക്ക് അതേ. ഇപ്പോള്‍ സാഹചര്യം സൗഹാർദ്രപരമല്ല. പക്ഷെ ഭാവിയില്‍ ചിലപ്പോള്‍ ആയേക്കാം'' എന്നാണ് തങ്ങളുടെ നിലവിലെ ബന്ധത്തെക്കുറിച്ച് സമാന്ത പറയുന്നത്. വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സമാന്തയും നാഗ ചൈതന്യയും കഴിഞ്ഞ ഒക്ടോബറില്‍ പിരിയുന്നത്.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  2015 മുതല്‍ സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായിരുന്നു. പിന്നീട് 2017 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം പോയ വര്‍ഷം ഇരുവരും ആരാധകരെ അറിയിക്കുന്നത്. ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിച്ചതായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് സമാന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ല.

  വിവാഹ മോചനത്തെ തുടര്‍ന്ന് തനിക്ക് 250 കോടി ജീവനാംശം കിട്ടിയെന്ന വാര്‍ത്തകളോടും സമാന്ത പ്രതികരിക്കുന്നുണ്ട്. തന്നെ തേടി ആദായ നികുതി വകുപ്പ് വരുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് തനിക്കൊന്നും കിട്ടിയില്ലെന്ന് കാണിച്ചു കൊടുക്കുമെന്നും കരുതിയിരുന്നതായി സമാന്ത പറയുന്നുണ്ട്.

  ദ ഫാമിലി മാന്‍ ടുവിന്റെ വിജയത്തോടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നതും ബോളിവുഡില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ തേടി വരുന്നതും. പിന്നാലെ പുഷ്പയിലെ ഊ അണ്ടാവ എന്ന പാട്ടും കേറിയങ്ങ് കൊളുത്തുകയായിരുന്നു. താരത്തിന്റെ ബോളിവുഡ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. താപ്സി പന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. പിന്നാലെ മറ്റ് സിനിമകളും അണിയറയിലുണ്ട്.

  തമിഴ് ചിത്രമായ കാത്തുവാക്കുളെ രണ്ട് കാതലില്‍ ആണ് സമാന്തയെ ഒടുവില്‍ കണ്ടത്. ശാകുന്തളം, യശോദ, ഖുഷി എന്നിവയാണ് സമാന്തയുടെ അണിയറയിലുള്ള തെലുങ്ക് സിനിമകള്‍.

  English summary
  Koffee With Karan 7: Samantha Opens Up Her Non Amicable Situation With Naga Chaitanya After Seperation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X