For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേസമയം രണ്ടില്‍ കൂടുതല്‍ പേരെ പ്രണയിക്കരുത്; മകള്‍ക്ക് ഗൗരി ഖാന്റെ വിലപ്പെട്ട ഉപദേശം

  |

  സൂപ്പര്‍ ഹിറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ മുന്‍ നിര നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ആണ് കോഫി വിത്ത് കരണില്‍ അവതാരകനായി എത്തുന്നത്. കോഫി വിത്ത് കരണില്‍ എത്തുക എന്നത് തന്നെ ബോളിവുഡിലെ മുന്‍നിരയിലാണെന്നതിന്റെ തെളിവായാണ് കരുതപ്പെടുന്നത്. ഷോയിലേക്കുള്ള അതിഥികളെ തിരഞ്ഞെടുക്കുന്നത് മുതല്‍ കരണിന്റെ ചോദ്യങ്ങള്‍ വരെ വിമര്‍ശിക്കപ്പെടുമ്പോഴും ഷോയുടെ ജനപ്രീതി കുറയുന്നില്ല.

  Also Read: വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍! കുറിപ്പുമായി അശ്വതി

  ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ മടങ്ങിയെത്തിയത് കോഫി വിത്ത് കരണിന്റെ ഏഴാം സീസണുമായിട്ടാണ്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും തുടങ്ങി വച്ച ഷോയില്‍ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, സമാന്ത, കരീന കപൂര്‍, കത്രീന കൈഫ്, ജാന്‍വി കപൂര്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഇതിനോടകം എത്തിക്കഴിഞ്ഞു.

  ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥകളായെത്തുന്നത് മൂന്ന് പേരാണ്. ഗൗരി ഖാനും ഭാവന പാണ്ഡെയും മഹീപ് കപൂറുമാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാന്‍ അതിഥിയായി എത്തുന്നതിനായി ഷോയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. ഒപ്പം അടുത്ത സുഹൃത്തുക്കളും ഫാബുലസ് വൈഫ്‌സ് ഓഫ് ബോളിവുഡിലെ താരങ്ങളായ ഭാവനും മഹീപുമെത്തുമ്പോള്‍ ആരാധകര്‍ ആകാംഷയിലാണ്.

  Also Read: 26 വയസ്സിൽ പ്രിയങ്ക ചോപ്രയുമായി വിവാഹം; കാരണമെന്തെന്ന് നിക് ജോനാസ്

  രസകരമായൊരു എപ്പിസോഡായിരിക്കും വരിക എന്നുറപ്പിക്കുന്നതാണ് പ്രൊമോ വീഡിയോ. വീഡിയോയില്‍ തന്റെ മകള്‍ സുഹാന ഖാന് നല്‍കാനുള്ള ഉപദേശം എന്താണെന്ന് കരണ്‍ ഗൗരിയോട് ചോദിക്കുന്നുണ്ട്. ഇതിന് ഗൗരി നല്‍കിയ മറുപടി ഒരേസമയം രണ്ട് പേരില്‍ കൂടുതല്‍ പേരെ പ്രണയിക്കരുതെന്നായിരുന്നു. ഷാരൂഖിന്റേയും ഗൗരിയുടേയും മകളായ സുഹാന അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ദ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം.

  വീട്ടില്‍ വരുന്ന അതിഥികളെ അവരുടെ കാറിന്റെ അരികില്‍ വരെ കൊണ്ടു വിടുന്ന ഷാരൂഖിന്റെ ശീലം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് ഗൗരി പറയുന്നത്. ''അതിഥികളെ അദ്ദേഹം കാറിന്റെ അരികില്‍ വരെ കൊണ്ടു വിടും. പാര്‍ട്ടി നടക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ സമയവും പുറത്താണ് ചെലവിടുന്നതെന്നാണ് തോന്നുന്നത്. അതോടെ അകത്തുള്ളവര്‍ അദ്ദേഹത്തെ അന്വേഷിക്കും. വീടിന്റെ അകത്തുള്ളതിനേക്കാളും പുറത്തെ റോഡിലാണ് പാര്‍ട്ടി നടക്കുന്നതെന്ന് തോന്നും'' എന്നാണ് ഗൗരി പറഞ്ഞത്.

  Also Read: '2012ൽ മുതൽ 2017വരെ ഞങ്ങൾ വഴക്ക് കൂടിയിട്ടേയില്ല, അസുഖം വന്നശേഷം ശശിയേട്ടന് ഭയങ്കര സ്നേഹമായിരുന്നു; സീമ

  മഹീപിനോടായി ഓണ്‍ സ്‌ക്രീനില്‍ തനിക്ക് ചേരുന്ന നായകന്‍ ആരായിരിക്കുമെന്നാണ് കരണ്‍ ചോദിക്കുന്നത്. ഇതിന് മഹീപ് നല്‍കിയ മറുപടി ഹൃത്വിക് റോഷന്‍ എന്നായിരുന്നു. അത് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടായോ എന്നായിരുന്നു ഇതിന് കരണ്‍ നല്‍കിയ മറുപടി. അതേസമയം മഹീപും ഹൃത്വിക്കും ഏതാണ്ട് ഒരെ പ്രായമാണെന്നതും ഇരുവരും നല്ല ജോഡിയായിരിക്കുമെന്നും കമന്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ഗൗരിയുടേയും ഷാരൂഖ് ഖാന്റേയും പ്രണയകഥയ്ക്ക് ചേരുന്ന സിനിമ പേര് പറയാന്‍ കരണ്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ഗൗരി നല്‍കിയ മറുപടി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്നായിരുന്നു. ഷാരൂഖ് ഖാന്റെ ഐക്കോണിക് സിനിമയാണ് ഡിഡിഎല്‍ജെ. സമാനമായൊരു പ്രണയ കഥ തന്നെയായിരുന്നു നിങ്ങളുടേതെന്ന് കരണ്‍ ജോഹര്‍ ഗൗരിയ്ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. പ്രൊമോ വീഡിയോയുടെ ഒടുവില്‍ ഗൗരി ഖാന്‍ ഷാരൂഖിനെ ഫോണില്‍ വിൡക്കുന്നതും ഷാരൂഖ് ഹായ് കരണ്‍ എന്ന് പറയുന്നതും കേള്‍ക്കാം.

  English summary
  Koffee With Karan: Gauri Khan Has This Advice For Suhana Khan And Reveal Annoying Habbit Of SRK
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X