For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയ്ക്ക് വേണ്ടി തന്നെ വെട്ടിയെന്ന് കൃതി; ദീപികയെ കെട്ടിയ രണ്‍വീറിനോട് അസൂയയെന്ന് ടൈഗര്‍!

  |

  ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് കോഫി വിത്ത് കരണിന്റെ നിര്‍മ്മാതാവ്. കഴിഞ്ഞ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് കോഫി വിത്ത് കരണ്‍. എന്നും വിവാദങ്ങളുടെ അകമ്പടിയുള്ള ഷോയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും പലപ്പോഴും വിവാദമായി മാറാറുണ്ട്.

  Also Read: കുറേ ദിവസങ്ങളായി ഞാനും കാണുന്നു്, ഞാനൊന്നും പറഞ്ഞിട്ടില്ല; വിവാഹമോചന വാര്‍ത്തകളോട് വരദ

  അവതാരകനായ കരണ്‍ ജോഹറിന്റെ ചോദ്യങ്ങളും അതിഥികളുടെ തിരഞ്ഞെടുപ്പുമൊക്കെ വിമര്‍ശിക്കപ്പെടാറുണ്ട്. എങ്കിലും ഓരോ സീസണും ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന് കാണുന്നത്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏഴാം സീസണ്‍ ആണ് നടന്നു വരുന്നത്. രസകരമായ എപ്പിസോഡുകളാണ് കോഫി വിത്ത് കരണില്‍ അരങ്ങേറിയത്. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് കൃതി സനോണും ടൈഗര്‍ ഷ്രോഫുമാണ്. കൃതിയുടെയും ടൈഗറിന്റേയും ബോളിവുഡ് അരങ്ങേറ്റ സിനിമ ഹീറോപന്തിയായിരുന്നു. ഈ ജോഡി തങ്ങളുടെ പുതിയ സിനിമയായ ഗണ്‍പതിലൂടെ വീണ്ടും ഒരുമിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് ഇരുവരും ഒരുമിച്ച് കോഫി വിത്ത് കരണിലെത്തുന്നത്. പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കൈയ്യില്‍ പാമ്പിന്റെ ടാറ്റൂ; സൂപ്പര്‍താരം നാഗര്‍ജുന കൈയ്യില്‍ കുത്തിയ ടാറ്റുവിന് പിന്നിലെ കാരണം പറഞ്ഞ് നടന്‍കൈ

  പ്രൊമോ വീഡിയോയില്‍ കൃതിയോട് റിജക്ഷനുകളെക്കുറിച്ച് കരണ്‍ ചോദിക്കുന്നുണ്ട്. ഇതിന് കൃതി നല്‍കുന്ന മറുപടി തന്നെ ഒഴിവാക്കിയത് സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ നിന്നുമാണെന്നാണ്. കരണ്‍ ജോഹറിന്റെ സിനിമയാണിത്. ആലിയ ഭട്ടിന്റേയും വരുണ്‍ ധവാന്റേയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടേയും അരങ്ങേറ്റ സിനിമയായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ടൈഗര്‍ ആയിരുന്നു മറുപടി. തന്റെ സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത കൃതിയെ ഒഴിവാക്കിയിരുന്നുവെന്ന അറിവ് കരണിനെ ഞെട്ടിക്കുന്നത്. ഇത് കേട്ട് ചിരിക്കുകയാണ് ടൈഗര്‍.


  പിന്നാലെ കൃതി താന്‍ ടൈറിനെ ഡേറ്റ് ചെയ്യില്ലെന്നും കാരണം അവന്‍ ഒരുപാട് ഫ്‌ളിപ്പ് ചെയ്യുമെന്നുമാണ് പറയുന്നത്. തന്റെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളിലുമെല്ലാം സ്ഥിരമായി ഫ്‌ളിപ്പ് ചെയ്യുന്ന ശീലമുണ്ട് ടൈഗറിന്. ഇതായിരുന്നു കൃതി ചൂണ്ടിക്കാണിച്ചത്. പിന്നാലെ തനിക്ക് അസൂയ തോന്നുന്ന താരം ആരെന്ന ചോദ്യത്തിന് ടൈഗര്‍ ഷ്രോഫ് മറുപടി നല്‍കുന്നുണ്ട്. രണ്‍വീര്‍ സിംഗ് എന്നായിരുന്നു ടൈഗര്‍ പറഞ്ഞത്. കാരണം അദ്ദേഹത്തിന്റെ ഭാര്യ ദീപിക പദുക്കോണ്‍ ആണെന്നും അവര്‍ ഒരുപാട് കഴിവുള്ള നടിയാണെന്നും ടൈഗര്‍ പറയുന്നത്. പിന്നാലെ അവര്‍ സുന്ദരിയാണെന്നും ടൈഗര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Also Read: 'സാവിത്രിയുടെയും പദ്മിനിയുടെയും ലെവൽ'; മഞ്ജുവിന്റെ അഭിനയം കണ്ട് വിസ്മയിച്ച ശ്രീവിദ്യ

  അതേസമയം താന്‍ ഒരിക്കലും കൃതിയോട് പ്രണയാര്‍ഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും കാരണം അപ്പോള്‍ കൃതി മറ്റൊരു ബന്ധത്തിലായിരുന്നുവെന്നുമാണ് കരണ്‍ പറയുന്നത്. കൃതി നിലവില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗായകനുമായിട്ടാണ് കൃതി പ്രണയത്തിലായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വാര്‍ത്തകളോട് കൃതി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടന്‍ കാര്‍ത്തിക് ആര്യനുമായി കൃതി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  നേരത്തെ ടൈഗര്‍ നായകനായി എത്തിയ ഹീറോപന്തി ടുവില്‍ അതിഥി വേഷത്തില്‍ കൃതി എത്തിയിരുന്നു. ബച്ചന്‍ പാണ്ഡെയാണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മിമിയിലെ പ്രകടനത്തിലൂടെ കയ്യടി നേടാന്‍ സാധിച്ചിരുന്നു കൃതിയ്ക്ക്. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷ് ആണ് കൃതിയുടെ പുതിയ സിനിമ. പിന്നാലെ കാര്‍ത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന ഷെഹ്‌സാദയും അണിയറയിലുണ്ട്. കൃതി നായികയായി എത്തുന്ന ഗണ്‍പത്, രശ്മിക മന്ദാനയ്‌ക്കൊപ്പം അഭിനയിക്കുന്ന സ്‌ക്രൂ ഡീല എന്നിവയാണ് ടൈഗറിന്റെ പുതിയ സിനിമകള്‍.

  Read more about: kriti sanon tiger shroff
  English summary
  Koffee With Karan New Promo Kriti Sanon And Tiger Shroff To Visit The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X