For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ എല്ലാ കൂട്ടകാരികളുമായി എന്റെ സഹോദരന്മാര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് സോനം!

  |

  ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ കോഫി വിത്ത് കരണിന്റെ കൂടെ തന്നെയുണ്ടെങ്കിലും ഓരോ എപ്പിസോഡിനും ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ് കോഫി വിത്ത് കരണ്‍.

  Also Read: എല്ലാവരും കൂടി എന്നെ ചീസ് ആക്കി; കരണിനോട് വിജയ് ദേവരകൊണ്ടയ്ക്ക് ദേഷ്യം?

  കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് സോനം കപൂറും അര്‍ജുന്‍ കപൂറുമാണ്. അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനിലിന്റെ സഹോദരന്‍ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. ഇരുവരും തമ്മിലുള്ള ബന്ധം അതുകൊണ്ട് തന്നെ ആഴത്തിലുള്ളതാണ്.

  സോനവും അര്‍ജുനും ഒരുമിച്ചെത്തുമ്പോള്‍ രസകരമായ നിമിഷങ്ങള്‍ക്ക് കോഫി വിത്ത് കരണ്‍ സാക്ഷ്യം വഹിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. തന്റെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ് സോനം കപൂര്‍. ഗര്‍ഭിണിയായ ശേഷം സോനം കപൂര്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് കോഫി വിത്ത് കരണ്‍. കറുത്ത ഗൗണ്‍ അണിഞ്ഞാണ് ഷോയില്‍ സോനം എത്തിയിരിക്കുന്നത്.

  സോനവും അര്‍ജുനും രസകരമായ തുറന്നു പറച്ചിലുകള്‍ ഷോയില്‍ നടത്തുന്നുണ്ട്. കോഫി വിത്ത് കരണിലെ സ്ഥിരം സാന്നിധ്യമായ സോനം ധാരാളം വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തന്റെ മുന്‍ കാമുകനും ആദ്യ ഹീറോയുമായ രണ്‍ബീര്‍ കപൂറിനെതിരെ സോനം നടത്തിയ പ്രസ്താവനകള്‍ കോഫി വിത്ത് കരണിന്റെ ആരാധകര്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന വിവാദങ്ങളിലൊന്നാണ്.

  ഇത്തവണയും സോനം പതിവ് ആരംഭിക്കുമെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഷോയില്‍ തന്റെ സഹോദരന്മാര്‍ തന്റെ എല്ലാ കൂട്ടുകാരികള്‍ക്കുമൊപ്പവും കിടക്ക പങ്കിട്ടുവെന്ന് സോനം വെളിപ്പെടുത്തുന്നുണ്ട്. ഒരാളും ബാക്കിയില്ലെന്നാണ് താരം പറയുന്നത്. ഇത് കേട്ടതും അര്‍ജുന്‍ അമ്പരക്കുന്നുണ്ട്. നീയെന്ത് സഹോദരിയാണെന്നും എന്താണ് ഞങ്ങളെക്കുറിച്ച് പറയുന്നതെന്നുമാണ് അര്‍ജുന്‍ ചോദിക്കുന്നത്.

  തന്നെ കോഫി വിത്ത് കരണിലേക്ക് വിളിച്ചത് സോനം കപൂറിന് ട്രോളാന്‍ വേണ്ടി മാത്രമാണെന്നാണ് തോന്നുന്നതെന്ന് അര്‍ജുന്‍ പറയുന്നുണ്ട്. ഇതിന് ശേഷം ഇപ്പോഴുള്ളവരില്‍ ഏറ്റവും മികച്ച താരം രണ്‍ബീര്‍ കപൂര്‍ ആണെന്ന് സോനം പറയുന്നുണ്ട്. രണ്‍ബീറിനെ എല്ലായിടത്തും കാണാം, തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കാണെന്നും സോനം പറയുന്നു. എന്നാല്‍ രണ്‍ബീറിന്റെ പുതിയ സിനിമയുടെ പേര് ചോദിച്ചപ്പോള്‍ ബ്രഹ്‌മാസ്ത്ര എന്നതിന് പകരം ശിവ നമ്പര്‍ വണ്‍ എന്നായിരുന്നു സോനം പറഞ്ഞത്.

  മൂന്ന് സിനിമകളായി ഇറങ്ങുന്ന ബ്രഹ്‌മാസ്ത്രയിലെ ആദ്യത്തെ സിനിമയാണ് പുറത്തിറങ്ങാനിരിക്കുന്നത്. സോനത്തിന് പറ്റിയ അബദ്ധം കേട്ടതും നീ ഒരു ദുരന്തമാണ് സോനം എന്ന് പറഞ്ഞ് അര്‍ജുന്‍ തലയ്ക്ക് കൈ കൊടുക്കുന്നുണ്ട്. പിന്നാലെ അര്‍ജുനോടായി കാമുകി മലൈക അറോറയുടെ പേര് എങ്ങനെയാണ് മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നതെന്ന് കരണ്‍ ചോദിക്കുന്നുണ്ട്. പേര് തന്നെയാണെന്നും തനിക്ക് ആ പേര് വളരയെധികം ഇഷ്ടമാണെന്നുമാണ് അര്‍ജുന്‍ നല്‍കുന്ന മറുപടി.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വെട്ടിത്തുറന്ന് സംസാരിക്കുന്നവരാണ് സോനവും അര്‍ജുനും. അതുകൊണ്ട് തന്നെ എപ്പിസോഡ് കളറാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു ഷോയിലെ ആദ്യത്തെ അതിഥികള്‍. പിന്നാലെ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, സമാന്ത, അക്ഷയ് കുമാര്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ, കരീന കപൂര്‍, ആമിര്‍ ഖാന്‍ എന്നിവരും അതിഥികളായി എത്തി. ഓഗസ്റ്റ് പതിനൊന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് പുതിയ എപ്പിസോഡെത്തുക.

  English summary
  Koffee With Karan: Sonam Kapoor Reveals Her Brothers Have Slept With All Her Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X