India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌കയെ പോലെയല്ല എന്റെ മക്കള്‍, എന്റെ മുന്നില്‍ ഇരുന്ന് പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്ല: കെആര്‍കെ

  |

  ബോളിവുഡിലെ സ്ഥിരം പ്രശ്‌നക്കാരനാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ പോലും കെആര്‍കെ പ്രസ്താവനകള്‍ നടത്താറുണ്ട്. നിയന്ത്രണമില്ലാത്ത നാക്ക് പലപ്പോഴും കമാല്‍ ആര്‍ ഖാന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ട്വീറ്റുകളിലൂടെ ബോളിവുഡ് താരങ്ങളേയും സിനിമകളേയുമെല്ലാം യാതൊരു സങ്കോചവുമില്ലാതെ ആക്ഷേപിക്കുന്നത് പതിവാക്കിയ താരമാണ് കമാല്‍ ആര്‍ ഖാന്‍.

  പലപ്പോഴും താരങ്ങള്‍ തന്നെ നേരിട്ട് കെആര്‍കെയ്ക്ക് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ എതിരെ കെആര്‍കെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയെക്കുറിച്ചുള്ള കെആര്‍കയുടെ വാക്കുകളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ് വിശദമായി വായിക്കാം.

  Anushka Sharma

  തന്റെ മക്കളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ കെആര്‍കെ പങ്കുവെക്കാറുണ്ട്. ഈയ്യടുത്തായിരുന്നു കെആര്‍കെയുടെ മകന്‍ ബിരുദം നേടിയത്. മകള്‍ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതും ഈയ്യടുത്തായിരുന്നു. തന്റെ മക്കളേയും അനുഷ്‌കയേയും തമ്മില്‍ താരതമ്യം നടത്തിയിരിക്കുകയാണ് കെആര്‍കെ. അനുഷ്‌കയെ പോലെ തന്റെ മക്കള്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് കെആര്‍കെയുടെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

  ''അനുഷ്‌ക പറയുന്നത്, അവര്‍ തന്റെ അച്ഛനുമായി തന്റെ കാമുകന്മാരെക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നാണ്. ഞങ്ങള്‍ തമ്മില്‍ എത്രമാത്രം വ്യത്യാസമുണ്ടെന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. എന്റെ മകന്‍ ഫൈസല്‍ എന്റെ മുന്നില്‍ വച്ച് ഏതെങ്കിലും പെണ്‍കുട്ടികളോടും ഫോണില്‍ പോലും സംസാരിക്കുകയില്ല. മകള്‍ക്കാണെങ്കില്‍ 18 വയസ് ആയതേയുള്ളൂ'' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഈയ്യടുത്ത് അനുഷ്‌ക നല്‍കിയൊരു അഭിമുഖത്തിലെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു കെആര്‍കെയുടെ പ്രതികരണം.

  തന്റെ അച്ഛന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന സമയത്ത് ഫോണ്‍ വിളിക്കുമ്പോള്‍ തന്റെ കാമുകന്മാരേക്കുറിച്ചും സ്‌കൂളിലെ വിശേഷങ്ങളുമെല്ലാം താന്‍ പങ്കുവെക്കുമെന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. അനുഷ്‌കയുടെ വ്യക്തിഹത്യ ചെയ്യാനുള്ള കെആര്‍കെയുടെ നീക്കത്തിനെതിരെ ഉടനെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തേയും കെആര്‍കെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പൊങ്കാല കിട്ടിയിട്ടുണ്ട്.

  ''അതെ വ്യത്യാസമുണ്ട്. അവരൊരു സെലിബ്രിറ്റിയാണ്', നിന്റെ ദുരന്ത ജീവിതത്തെ അവരുടേതുമായി താരതമ്യം ചെയ്യാതിരിക്കൂ, നീ നിന്റെ കുടുംബത്തിന്റെ കാര്യം നോക്കൂ, അവര്‍ അവരുടെ കുടുംബം നോക്കിക്കോളും, 23 വയസുള്ള നിന്റെ മകന് നിന്റെ മുന്നില്‍ ഇരുന്ന് സ്വസ്ഥമായി സംസാരിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പറയുന്നതെങ്കില്‍ നീ തന്നെയാണ് നിങ്ങളുടെ ബന്ധം എത്രത്തോളം ചെറുതാണെന്ന് ചിന്തിക്കേണ്ടത്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം സീറോയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അനുഷ്‌ക. ഈയ്യടുത്തായിരുന്നു അനുഷ്‌കയ്ക്ക് കുഞ്ഞ് പിറന്നത്. വാമിക എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും പേരിട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ തന്നെ കുഞ്ഞ് ജനിച്ച് ആറ് മാസം പിന്നിട്ടപ്പോഴേക്കും അനുഷ്‌ക ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. താരം ഇപ്പോള്‍ പുതിയ സിനിമയായ ചക്ദാ എക്‌സ്പ്രസിന്റെ തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

  English summary
  KRK Tries To Make Fun Of Anushka Sharma For Discussing Her Boyfriends With Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X