For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ഡാന്‍സ് കളിക്കണ്ട, അഭിനയവും വേണ്ട, വീട്ടിലിരിക്കണം; കല്യാണശേഷമുണ്ടായ അനുഭവം പറഞ്ഞ് മാധുരി

  |

  ബോളിവുഡിന്റെ എവര്‍ഗ്രീന്‍ നായികയാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയ മികവിലൂടേയും ഡാന്‍സ് മികവിലൂടേയും മാധുരി ആരാധകരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നായികയാണ്. 1984 ല്‍ പുറത്തിറങ്ങിയ അബോദ് എന്ന സിനിമയിലൂടെയായിരുന്നു മാധുരിയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കി വന്നിട്ടില്ല. ഇപ്പോഴിതാ ഒടിടി ലോകത്തും മാധുരി ദീക്ഷിത് സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

  Also Read: സിനിമ വിടുന്നതിന് മുമ്പ് സംവിധായകനാകും, മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും; മമ്മൂട്ടി പറഞ്ഞത്

  ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയാണ് മാധുരി. താരസുന്ദരിയെ തങ്ങളുടെ ജീവിതപങ്കാളിയാക്കാന്‍ പലരും കൊതിച്ചിരുന്നു. 1997 ല്‍ ഡോക്ടര്‍ ശ്രീറാം നേനെയായിരുന്നു മാധുരി വിവാഹം കഴിച്ചത്. രണ്ട് മക്കളുമുണ്ട് ഈ ദമ്പതികള്‍ക്ക്. അറിനും റയാനും.

  ഈയ്യടുത്ത് ഇറങ്ങിയ ഫെയിം ഗെയിം എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെയാണ് മാധുരി തന്റെ ഒടിടി എന്‍ട്രി നടത്തിയത്. പിന്നാലെ ഇപ്പോള്‍ താരം മാജ മ എന്ന ആമസോണ്‍ പ്രൈമിന്റെ സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. ഈയ്യടുത്തായിരുന്നു മാധുരിയും ശ്രീരാമും നാല്‍പ്പത്തിയെട്ട് കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. കടലിനെ അഭിമുഖീകരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ വലിപ്പം 5394 സ്‌ക്വയര്‍ ഫീറ്റാണ്.

  Also Read: പ്രമുഖ ചാനൽ ചെയ്ത ക്രൂരത; മേക്കപ്പ്മാൻ അപ്പോൾ തന്നെ എന്നെ വിളിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് അനൂപ് മേനോൻ

  മിക്ക നായികമാരേയും പോലെ തന്നെ തന്റെ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നു മാധുരി. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം മാധുരി വെളിപ്പെടുത്തിയത്. അമ്മയായ ശേഷവും ഡാന്‍സ് കളിക്കുന്നതിനേയും അഭിനയിക്കുന്നതിനേയും പലരും ചോദ്യം ചെയ്തിരുന്നുവെന്നാണ് മാധുരി വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഓരോരുത്തരുടേയും ചിന്തകള്‍ വ്യത്യസ്തമാണ്. നിങ്ങള്‍ അമ്മയായില്ലേ എന്തിനാണ് ഡാന്‍സ് കളിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. നിങ്ങള്‍ ഇനി വീട്ടിലിരുക്കൂ, വീട് നോക്കൂവെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഇതൊക്കെ ചെയ്യണമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വീട്ടിലിരിക്കാനും മക്കളെ നോക്കാനും എല്ലാവര്‍ക്കും സാധിക്കും. നമ്മളുടേതായൊരു വ്യക്തിത്വവും ലക്ഷ്യവും ഉണ്ടാകണം. നമുക്ക് വിചാരങ്ങളും ആഗ്രഹങ്ങളുമുണ്ട്'' എന്നാണ് മാധുരി പറയുന്നത്.

  തന്നെ അലട്ടിയ എന്തെങ്കിലും പ്രതികരണങ്ങളോ വാക്കുകളോ ഉണ്ടോ എന്നും മാധുരിയോട് അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. താന്‍ ഇന്ന് എന്താണെങ്കിലും അതിന്റെ പിന്നില്‍ തന്റെ അമ്മായിയമ്മയുടേയും ഭര്‍ത്താവിന്റേയും അമ്മയുടേയും കുടുംബത്തിന്റെയും പിന്തുണയാണ് കാരണമെന്നും മാധുരി പറയുന്നുണ്ട്.

  ''എന്നെ ഒരിക്കലും ബാധിക്കാറില്ല. മറാത്തിയില്‍ പറയാറുണ്ട് എല്ലാവരും പറയുന്നത് കേള്‍ക്കൂ, അവനവന് ഇഷ്ടമുള്ളത് ചെയ്യൂവെന്ന്. ഞാന്‍ അതിലാണ് വിശ്വസിക്കുന്നത്. പിന്നെ ഒരു പാട്ടുണ്ടല്ലോ ആളുകള്‍ പലതും പറയും, പറയുക അവരുടെ ജോലിയാണ്, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂവെന്ന്. ഞാന്‍ അതാണ് ചെയ്യുന്നത്. പിന്നെ എന്റെ അമ്മായിയമ്മയും അമ്മയും ഭര്‍ത്താവും കുടുംബവും നല്ല പിന്തുണ നല്‍കുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയില്ലാതെ സ്ത്രീയ്ക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് നേടാനാകില്ല'' എന്നാണ് മാധുരി പറയുന്നത്.

  ആമസോണ്‍ പ്രൈം ചിത്രമായ മജ മയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആനന്ദ് തിവാരിയാണ് മജ മായുടെ സംവിധാനം. മാധുരിയ്‌ക്കൊപ്പം ഋത്വിക് ഭൗമിക്, ബര്‍ഖ സിംഗ്, ഗജരാജ് റാവു, ശ്രിഷ്ടി ശ്രിവാസ്തവ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുമിത് ബത്തേജയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ക്വിയര്‍ ജീവിതത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലളിക്കുന്നത്.

  English summary
  Madhuri Dixit Was Asked To Stop Dancing And Acting After Marriage Says The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X