For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണം കാരണം പെണ്‍കുട്ടികളുടെ ബാത്ത് റൂമില്‍ ഒളിച്ചിരിക്കേണ്ടി വന്നതിനെക്കുറിച്ച് മനോജ് വാജ്‌പേയ്‌

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് വാജ്‌പേയ്. നാടകവേദികളിലും ബിഗ് സ്‌ക്രീനിലും ഇപ്പോഴിതാ ഒടിടി ലോകത്തുമെല്ലാം അദ്ദേഹം തന്റെ പ്രതിഭ കൊണ്ട് അമ്പരപ്പിക്കുന്നത്. ഡയല്‍ 100 എന്ന മനോജ് വാജ്‌പേയിയുടെ പുതിയ ഒടിടി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ സാക്ഷി തന്‍വാര്‍ ആണ് നായികയായി എത്തുന്നത്. മുമ്പ് സാക്ഷി കേളേജില്‍ പഠിച്ചിരുന്ന സമയത്ത് അഭിനയം പഠിപ്പിക്കാന്‍ എത്തിയിരുന്നത് മനോജ് വാജ്‌പേയ് ആയിരുന്നുവെന്നതാണ് രസകരമായൊരു വസ്തുത.

  ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

  സാക്ഷിയുടെ പ്രതിഭ അന്നു തന്നെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അഭിനയത്തെ ഗൗരവ്വമായി തന്നെ കാണണമെന്ന് താന്‍ സാക്ഷിയോട് പറഞ്ഞിട്ടുണ്ടെന്നും മനോജ് ഒരു അഭിമുഖത്തില്‍ പറയുന്നു. രസകരമായ ഒരുപാട് അനുഭവങ്ങളും അദ്ദേഹം പറയുന്നുണ്ട്.

  ''അവളെ ഞാന്‍ അന്നു മുതലേ ശ്രദ്ധിക്കുന്നുണ്ട്. നീയിത് സീരിയസായി തന്നെ എടുക്കണം, നിനക്ക് കഴിവുണ്ടെന്ന് അവളോട് പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. അവളുടെ നേട്ടങ്ങള്‍ എനിക്ക് അഭിമാനമായിരുന്നു. ഞങ്ങള്‍ സ്ഥിരമായി ബന്ധപ്പെടുകയൊന്നും ചെയ്തിട്ടില്ല. എങ്കിലും അകലെ നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് ശരിയായിരുന്നുവെന്ന് അവള്‍ തെളിയിച്ചു. നായിക വേഷം നല്‍കിയതും ശരിയാണെന്ന് തെളിയിച്ചു'' എന്നാണ് സാക്ഷിയെക്കുറിച്ച് മനോജ് പറഞ്ഞത്.

  ''മറ്റൊരു കാര്യം കൂടി പറയാം. അന്ന് വനിത കോളേജില്‍ പോകാന്‍ എനിക്ക് നല്ല മടിയുണ്ടായിരുന്നു. ഞാന്‍ നല്ല നാണക്കാരനാണ്. പെണ്‍കുട്ടികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ നാണം വരും. സാധാരണ ഞാന്‍ ചെല്ലുമ്പോഴേക്കും ചിലരോട് ഗെയിറ്റിന് അരികില്‍ വന്നു നില്‍ക്കാന്‍ പറയും. അന്നൊരു ദിവസം അവര്‍ വന്നില്ല. ഞാന്‍ റോഡ് സൈഡിലുള്ളൊരു ചായക്കടയില്‍ കയറി സമയം കളയുകയായിരുന്നു''.

  ''ഒരിക്കല്‍ ഞാന്‍ ബാത്ത് റൂമില്‍ കയറി കുറച്ച് കഴിഞ്ഞതും കുറച്ച് പെണ്‍കുട്ടികള്‍ അവിടേയ്്ക്ക് വന്നു. നാണം കാരണം എനിക്ക് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. അവര്‍ പോകാന്‍ കൂട്ടാക്കാതെ വന്നതോടെ ഞാന്‍ ഒളിച്ചിരുന്നു''. എന്നും അദ്ദേഹം പറഞ്ഞു. അഥേസമയം ഡയല്‍ 100 റിലീസിന് തയ്യാറെടുക്കുകയാണ്. ഈയ്യടുത്തായിരുന്നു മനോജിന്റെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസായ ദ ഫാമിലി മാന്റെ രണ്ടാം സീസണ്‍ റിലീസ് ചെയ്തത്. ഇതിന് പുറമെ സൈലന്‍സ് ക്യാന്‍ യു ഹിയര്‍ ഇറ്റ്?, റേ, തുടങ്ങിയ ചിത്രങ്ങളും മനോജ് വാജ്‌പേയിയുടേതായി ഒടിടിയില്‍ റിലീസ് ചെയ്യുകയുണ്ടായി.

  പ്രിയാ മണി, സമാന്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ദ ഫാമിലി മാന്‍ 2 നേരത്തെ പുറത്തിറങ്ങിയ ഒന്നാം സീസണ്‍ പോലെ തന്നെ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. സമാന്തയുടെ ഒടിടി അരങ്ങേറ്റമായിരുന്നു ദ ഫാമിലി മാന്‍ സീസണ്‍ 2. നെറ്റ് ഫ്‌ളിക്‌സിന്റെ റേ ആന്തളജിയിലെ ഹംഗാമ ഹേ ക്യോന്‍ ബര്‍പ എന്ന ചിത്രത്തിലാണ് മനോജ് അഭിനയിച്ചത്. അഭിഷേക് ചൗബേയ്് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പുതിയ ചിത്രമായ ഡയല്‍ 100 സീ5ലൂടെയാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. സീ5ല്‍ റിലീസ് ചെയ്യുന്ന, മനോജ് അഭിനയിക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണിത്.

  300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

  നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുമാണ് മനോജ് വാജ്‌പേയ് സിനിമയിലെത്തുന്നത്. തുടക്കത്തില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന മനോജ് രാം ഗോപാല്‍ വര്‍മയുടെ സത്യ എന്ന ചിത്രത്തിലെ ഭീക്കു മാത്രെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. പിന്നീട് നിരഴവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. സത്യയിലെ പ്രകടനത്തിനാണ് ആദ്യത്തെ ദേശീയ പുരസ്‌കരാം ലഭിക്കന്നത്. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരമായിരുന്നു ലഭിച്ചത്. പിന്നീട് പിഞ്ചറിലെ പ്രകടനത്തിന് പ്ര്‌ത്യേക പരാമര്‍ശം ലഭിച്ചു.

  Also Read: പൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖം

  2018 ല്‍ ബോന്‍സ്ലെയിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. നിരവധി തവണ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. സത്യ, പിഞ്ചര്‍, ഗ്യാങ്‌സ് ഓഫ് വസീപൂര്‍, ആരക്ഷന്‍, അലിഗഢ്, സൊഞ്ചരിയ്യ, ബോന്‍സ്ലെ, സത്യ, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ കൊണ്ട് അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കുറുപ്പിലൂടെ മലയാളത്തിലേക്കും എത്തുകയാണ് മനോജ് വാജ്‌പേയ്.

  Read more about: actor ott
  English summary
  Manoj Bajpayee Recalls How He Had To Hide Inside Women's Washroom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X