For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ പ്രണയത്തിലായിരുന്നു, പുറത്ത് പറയരുതെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നര്‍ഗിസ് ഫഖ്രി

  |

  പ്രണയങ്ങളും പ്രണയ ഗോസിപ്പുകളും ബോളിവുഡില്‍ സര്‍വ്വ സാധാരണമാണ്. പ്രണയിച്ച് വിവാഹം കഴിച്ച ഒരുപാട് താരങ്ങളുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രണയം ജീവിതത്തിലു ആവര്‍ത്തിച്ചവരും നാട്ടുനടപ്പുകളെ തിരുത്ത പ്രണയിതാക്കളുമെല്ലാം ബോളിവുഡിലുണ്ട്. അതേസമയം തങ്ങളുടെ പ്രണയം പുറം ലോകം അറിയാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പഞ്ഞമില്ല. പലപ്പോഴും താരങ്ങള്‍ക്കിടയിലെ പ്രണയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും തുറന്നു സമ്മതിക്കാന്‍ മടി കാണിക്കുന്നവരുണ്ട്. പിന്നീട് സമ്മതിച്ചവരും കുറവല്ല.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  അത്തരത്തില്‍ ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചര്‍ച്ച വിഷയമായിരുന്നു ഉദയ് ചോപ്രയും നിര്‍ഗിസ് ഫഖ്രിയും തമ്മിലുള്ള പ്രണയം. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് പരസ്യമായി സമ്മതിക്കാന്‍ ഇരവരും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇരുവരും ബ്രേക്ക് അപ്പ് ആയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും മൗനം പാലിക്കുകയായിരുന്നു താരങ്ങള്‍. പക്ഷെ ഇപ്പോഴിതാ തന്റെ പ്രണയം പരസ്യമാക്കിയിരിക്കുകയാണ് നര്‍ഗിസ് ഫഖ്രി.

  ഉദയ് ചോപ്രയുമായുള്ള പ്രണയം അവസാനിപ്പിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് താരം മനസ് തുറന്നിരിക്കുന്നത്. താനും ഉദയ് ചോപ്രയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും മനോഹരമായൊരു ആത്മാവിന് ഉടമാണ് ഉദയ് എന്നും നര്‍ഗിസ് പറയുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാതിരുന്നതില്‍ നര്‍ഗിസിന് കുറ്റബോധമുണ്ട്. അതേസമയം തന്നോട് പ്രണയത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  ''ഞാനും ഉദയ് ചോപ്രയും അഞ്ച് കൊല്ലം പ്രണയിച്ചു. ഞാന്‍ ഇന്ത്യയില്‍ കണ്ടുമുട്ടിയെ ഏറ്റവും മനോഹരമായ ഹൃദയത്തിന്റെ ഉടമയാണ് അവന്‍. ഞാന്‍ ഇത് ഇതുവരേയും പറയാതിരുന്നതിന് കാരണം ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മൗനം പാലിക്കാന്‍ എന്നോട് ആളുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ്. അതില്‍ ഞാനിന്ന് ഖേദിക്കുന്നു. ഞാനൊരു മനോഹരമായ ആത്മാവുള്ള വ്യക്തിക്കൊപ്പമാണെന്ന് മലമുകളില്‍ നിന്ന് വിളിച്ച് കൂവണമെന്ന് തോന്നിയിരുന്നു. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമെല്ലാം പൊള്ളയാണ്. അവിടെയുള്ളവര്‍ക്ക് സത്യം എന്തെന്നറിയില്ല. മിക്കപ്പോഴും നമ്മള്‍ ആരാധിക്കുന്നവര്‍ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ മോശം വ്യക്തികളായിരിക്കും'' എന്നായിരുന്നു താരം പറഞ്ഞത്.

  2014 ലായിരുന്നു ഉദയ് ചോപ്രയും നര്‍ഗിസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ രണ്ടു പേരും ഇതേക്കുറിച്ച് പരസ്യമായൊന്നും തന്നെ പ്രതികരിച്ചിരുന്നില്ല. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പ്രണയിക്കുന്നില്ലെന്നു വരെ നര്‍ഗിസ് പറഞ്ഞിരുന്നു. ''ഞാന്‍ വീണ്ടും പറയുകയാണ്. ഞാനും ഉദയും പ്രണയത്തിലല്ല. പക്ഷെ അവന്‍ എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഇന്ത്യയില്‍ എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. അതില്‍ ഒന്ന് അവനാണ് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്'' എന്നായിരുന്നു നടിയുടെ പ്രതികരണം.

  എന്നാല്‍ പ്രണയം തകര്‍ന്നതോടെ നര്‍ഗിസ് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു. പ്രണയ തകര്‍ച്ചയില്‍ മനം നൊന്താണ് താരം ഇന്ത്യ വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ താരത്തിന്റെ വക്താവ് ചൂണ്ടിക്കാണിച്ചത് ആരോഗ്യ കാരണങ്ങള്‍ മൂലമാണ് താരം പോയത് എന്നായിരുന്നു.

  ''കഴിഞ്ഞ ഒരു വര്‍ഷം മാത്രം മൂന്ന് സിനിമകളാണ് നര്‍ഗിസ് ചെയ്തത്. ഷെഡ്യൂളുകളും കഠിനവും ദീര്‍ഘനേരത്തേക്കുമുള്ള ജോലിയുമൊക്കെ എല്ലാവര്‍ക്കും പറ്റണമെന്നില്ല. അവളോട് പൂര്‍ണ വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അസര്‍ വരെ താന്‍ കമ്മിറ്റ് ചെയ്ത എല്ലാ ജോലിയും തീര്‍ത്തതിന് ശേഷമാണ് അവള്‍ പോകുന്നത്'' എന്നായിരുന്നു താരത്തിന്റെ വക്താവ് പറഞ്ഞത്.

  Also Read:മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു

  2011 ല്‍ പുറത്തിറങ്ങിയ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നര്‍ഗിസ് ഫഖ്രിയുടെ അരങ്ങേറ്റം. പിന്നീട് മദ്രാസ് കഫേ, മേം തേര ഹീറോ, അസര്‍, ഹൗസ് ഫുള്‍ 3 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഒരിടവളേയ്ക്ക് ശേഷം നര്‍ഗിസ് നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ തോര്‍ബാസിലൂടെ മടങ്ങിവരികയായിരുന്നു. അതേസമയം സിനിമാകുടുംബത്തില്‍ നിന്നും വന്ന താരമാണ് ഉദയ് ചോപ്ര. ധൂം സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ മറ്റ് സിനിമകളൊന്നും വിജയിച്ചിരുന്നില്ല. ഇതോടെ അഭിനയം മതിയാക്കുകയായിരുന്നു ഉദയ് ചോപ്ര.

  Read more about: uday chopra nargis fakhri
  English summary
  Nargis Fakhri Confesses Her Relationship WIth Uday Chopra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X