For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  26 വയസ്സിൽ പ്രിയങ്ക ചോപ്രയുമായി വിവാഹം; കാരണമെന്തെന്ന് നിക് ജോനാസ്

  |

  ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിക്കുകയും അവിടെ നിലനിൽക്കുകയും ചെയ്ത ഏക ഇന്ത്യൻ താരമായാണ് പ്രിയങ്ക ചോപ്രയെ പലരും വിശേഷിപ്പിക്കുന്നത്. ഹിന്ദി സിനിമകളിലെ സൂപ്പർ‌ ഹിറ്റ് നായികയായി തിളങ്ങവെയാണ് പ്രിയങ്ക പൊടുന്നനെ ഹോളിവുഡിലേക്ക് ചുവട് മാറുന്നത്. ഒരു പുതുമുഖം നടത്തുന്ന എല്ലാ പരിശ്രമങ്ങളിലൂടെയും പ്രിയങ്കയ്ക്ക് വീണ്ടും കടന്ന് പോവേണ്ടി വന്നു.

  നിരവധി ഓഡിഷനുകളിൽ പങ്കെടുത്ത പ്രിയങ്കയെ തേടി അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ നിന്ന് അവസരം ലഭിച്ചതോടെ നടിയുടെ കരിയർ ​ഗ്രാഫ് ഉയർന്നു. പിന്നീട് ഹോളിവുഡിൽ അറിയപ്പെടുന്ന താരമായി പ്രിയങ്ക വളർന്നു. ബേ വാച്ച്, ഈസ് ഇന്റ് ഇറ്റ് റെമാന്റിക്, മാട്രിക്സ് ദ റിസറക്ഷൻ തുടങ്ങി ഒരുപിടി സിനിമകളിൽ പ്രിയങ്ക ഹോളിവുഡിൽ അഭിനയിച്ചു.

  കരിയറിനൊപ്പം തന്നെ നടിയുടെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നത് ഹോളിവുഡിലേക്ക് ചേക്കേറിയ ശേഷമാണ്. പോപ് ​ഗായകൻ നിക് ജോനാസുമായി പ്രണയത്തിലായ പ്രിയങ്ക കുറച്ചു കാലത്തെ ഡേറ്റിം​ഗിനുള്ളിൽ തന്നെ വിവാഹിതയായി. അന്ന് ഇന്ത്യയിൽ വലിയ തോതിൽ ഇരുവരുടെയും വിവാഹം ചർച്ചയായിരുന്നു. തന്റെ 26ാം വയസ്സിലാണ് നിക് ജോനാസ് വിവാ​ഹം കഴിച്ചത്. പ്രിയങ്ക ചോപ്രയ്ക്ക് അന്ന് 36 വയസ്സായിരുന്നു പ്രായം. 10 വയസ്സ് പ്രായ വ്യതാസം ഇരുവരും തമ്മിലുളളതാണ് പലരും ചൂണ്ടിക്കാട്ടിയത്.

  Also Read: '2012ൽ മുതൽ 2017വരെ ഞങ്ങൾ വഴക്ക് കൂടിയിട്ടേയില്ല, അസുഖം വന്നശേഷം ശശിയേട്ടന് ഭയങ്കര സ്നേഹമായിരുന്നു; സീമ

  എന്നാൽ പ്രായമോ വ്യത്യസ്ത സംസ്കാരമോ തങ്ങളുടെ ബന്ധത്തിൽ പ്രശ്നമല്ലെന്ന് നിക് ജോനാസും പ്രിയങ്ക ചോപ്രയും തെളിയിച്ചു. 2018 ൽ ഹിന്ദു, കൃസ്ത്യൻ ആചാര പ്രകാരം രണ്ട് വിവാഹ ചടങ്ങുകൾ ഇവർ നടത്തി. മുമ്പൊരിക്കൽ 20 കളുടെ തുടക്കത്തിൽ തന്നെ വിവാഹം കഴിച്ചതിനെക്കുറിച്ചും പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ വിവാഹം കഴിച്ചതിനെക്കുറിച്ചും നിക് ജോനാസ് സംസാരിച്ചിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെ മാതാപിതാക്കളും പരിചയപ്പെട്ട് വളരെ പെട്ടന്ന് തന്നെ വിവാഹിതരായവരാണ്.

  Also Read: ധരിച്ചതെല്ലാം യഥാർത്ഥ ആഭരണങ്ങൾ, ഐശ്വര്യ വന്നത് എന്നെ ​ഗൂ​ഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനെക്കുറിച്ച് റഹ്മാൻ

  പരിചയപ്പെട്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ എന്റെ മാതാപിതാക്കൾ വിവാഹം കഴിച്ചു. പത്ത് ദിവസങ്ങൾക്കുള്ളിലായിരുന്നു അവളുടെ മാതാപിതാക്കളുടെ വിവാഹം. വിവാഹം കഴിക്കേണ്ടത് എപ്പോഴാണെന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുമെന്നും നിക് ജോനാസ് പറഞ്ഞു. ഹലോ മാ​ഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു നിക് ജോനാസ് ഇക്കാര്യം പറഞ്ഞത്.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  ഈ വർഷം ആദ്യമാണ് പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിച്ചത്. വാടക ​ഗർഭപാത്രത്തിലൂടെയാണ് ഇരുവരും കുഞ്ഞിനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് നിക് ജോനാസ് തന്റെ മുപ്പതാം പിറന്നാൾ പ്രിയങ്ക ചോപ്രയോടൊപ്പം ആഘോഷിച്ചത്. നിക്കിന് വേണ്ടി വൻ വിരുന്നാണ് പ്രിയങ്ക ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിക്കിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും സഹോദരങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. ജൂലൈയിൽ പ്രിയങ്കയുടെ 40ാം പിറന്നാളും ആഘോഷ പൂർണമായിരുന്നു.

  Read more about: nick jonas priyanka chopra
  English summary
  nick jonas once revealed why he married priyanka chopra at his mid twenties; his words goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X