For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിലപ്പോള്‍ കസ്റ്റമേഴ്‌സ് ക്രൂരരായിരിക്കും; സിനിമയിലെത്തും മുമ്പുള്ള ജോലിയെക്കുറിച്ച് നോറ ഫത്തേഹി

  |

  ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. നോറയില്ലാതെ ഒരു മാസ് സിനിമയൊരുക്കുക എന്നത് ഇന്ന് ബോളിവുഡിന് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നോറയുടെ ഡാന്‍സ് നമ്പര്‍ സൃഷ്ടിക്കുന്ന ഓളമാണ് പല സിനിമകളേയും റിലീസിന് മുമ്പേ ചര്‍ച്ചയാക്കി മാറ്റുന്നത്. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും നോറ കയ്യടി നേടുന്നുണ്ട്. വിദേശത്തു നിന്നും ഇന്ത്യയിലെത്തി, തന്റെ കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടുമൊക്കെയാണ് ഇന്നത്തെ താരത്തിലേക്ക് നോറ എത്തുന്നത്.

  Also Read: 'ജീവിക്കാൻ വേണ്ടി എന്തും ചെയ്യും, ദിൽഷയുമായി ഇപ്പോൾ കോൺടാക്ട് ഇല്ല, ഞാൻ കുറച്ച് ചൂസിയാണ്'; ബ്ലെസ്ലി പറയുന്നു!

  ഇന്ന് നോറയുടെ പക്കല്‍ പണവും പ്രശസ്തിയുമൊക്കെയുണ്ട്. കൈ നിറയെ സിനിമകളും മ്യൂസിക് വീഡിയോകളുമൊക്കെയുണ്ട്. എന്നാല്‍ ഇതുവരെ എത്താനുള്ള നോറയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് കഷ്ടതകളിലൂടെ കടന്നു വന്നാണ് നോറ തന്റെ കരിയറില്‍ വിജയം നേടുന്നത്. ഒരിക്കല്‍ ഒരു ഹോട്ടലില്‍ വെയറ്ററസായും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് നോറയ്ക്ക്.

  കഴിഞ്ഞ വര്‍ഷം ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ബോളിവുഡിലേക്ക് എത്തും മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് നോറ ഫത്തേഗി മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു നോറയുടെ അരങ്ങേറ്റം. പിന്നീട് ബാഹുബലി, ടെമ്പര്‍, കിക്ക് 2 തുടങ്ങിയ സിനിമകൡലെ ഡാന്‍സ് നമ്പറുകൡലൂടെ ശ്രദ്ധ നേടി. ഇതിന് ശേഷം ജലക്ക് ദിക്കലാ എന്ന ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തുന്നതോടെയാണ് നോറ താരമായി മാറുന്നത്. തുടര്‍ന്ന് എബിസിഡി, സത്യമേവ ജയതേ, സ്ത്രീ, ഭുജ് തുടങ്ങിയ നിരവധി ഹിറ്റുകളുടെ ഭാഗമായി മാറി നോറ. തന്റെ ഡാന്‍സ് കൊണ്ട് ആരേയും അമ്പരപ്പിക്കാന്‍ നോറയ്ക്ക് സാധിക്കും.

  സിനിമയിലേക്ക് ഒക്കെ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ഷോയില്‍ നോറ. പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നുവെന്നാണ് നോറ പറയുന്നത്. കാനഡ സ്വദേശിയായ നോറ പറയുന്നത് കാനഡയില്‍ അത് പതിവാണെന്നാണ്. അതേസമയം ജോലി പ്രയാസം നിറഞ്ഞതായിരുന്നുവെന്നും നോറ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''ഒരു വെയിറ്ററസാവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്യൂണിക്കേഷന്‍ സ്‌കില്‍ വേണം, വേഗത വേണം, നല്ല ഓര്‍മ്മ ശക്തി വേണം. ചിലപ്പോള്‍ കസ്റ്റമേഴ്‌സ് ക്രൂരമായി പെരുമാറും. അതിനാല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ പഠിക്കണം. ഒരു സൈഡ് പരിപാടിയായിരുന്നു. പണത്തിന് വേണ്ടി ചെയ്തതായിരുന്നു. കാനഡയില്‍ അങ്ങനൊരു സംസ്‌കാരമുണ്ട്. സ്‌കൂളില്‍ പോകുന്ന സമയത്ത് തന്നെ വല്ല സൈഡ് ജോലി എന്തെങ്കിലും ചെയ്യും'' നോറ പറയുന്നു.

  താന്‍ ഭക്ഷണ പ്രിയയാണെന്നും മെലിഞ്ഞിരിക്കുക എന്നത് തനിക്ക് ഇഷ്ടമല്ലെന്നും നോറ പറയുന്നുണ്ട്. ''ഞാന്‍ വരുന്ന സംസ്‌കാരത്തില്‍ മെലിഞ്ഞിരിക്കുന്നത് നല്ലതല്ല. തടിച്ച ശരീരമുള്ള സ്ത്രീകളെയാണ് ഞങ്ങള്‍ക്കിഷ്ടം. ഞാന്‍ എപ്പോഴും തടിവെക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മെന്റാലിറ്റി തന്നെ അങ്ങനെയാണ്. അതുകൊണ്ടാണ് എപ്പോഴും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത്'' എന്നും നോറ പറയുന്നുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മൊറോക്കക്കാരാണ് നോറയുടെ അച്ഛനും അമ്മയും. കാനഡയിലായിരുന്നു നോറയുടെ ജനനം. വളര്‍ന്നതും കാനഡയിലായിരുന്നു. പിന്നീടാണ് ഇന്ത്യയിലെത്തുന്നത്. തെലുങ്കിലൂടെയാണ് നോറ ഡാന്‍സ് നമ്പറുകള്‍ ചെയ്ത് തുടങ്ങുന്നത്. പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലുമെത്തി. ഈയ്യടുത്ത് അവസാനിച്ച ഡാന്‍സ് ദീവാനയുടെ വിധി കര്‍ത്താക്കളില്‍ ഒരാളായിരുന്നു നോറ. നീതു കപൂറും മര്‍സി പെസ്റ്റോണ്‍ജിയുമായിരുന്നു മറ്റ് വിധി കര്‍ത്താക്കള്‍. പിന്നാലെ താരത്തെ അജയ് ദേവ്ഗണ്‍ സിനിമയായ താങ്ക് യുവില്‍ ഒരു ഡാന്‍സ് നമ്പറിലും കാണാന്‍ സാധിക്കും.

  Read more about: nora fatehi
  English summary
  Nora Fatehi About Working As A Waitress Before Coming To Bollywood In Canada
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X