For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിന്റെ പകുതിയെങ്കിലും അനുഭവിച്ചവര്‍ പിടിച്ചു നില്‍ക്കാനാകാതെ തകര്‍ന്നു പോകും; പൊട്ടിക്കരഞ്ഞ് നോറ

  |

  ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. കാനഡയില്‍ നിന്നുമെത്തിയ നോറ ഇന്ന് ബോളിവുഡിലെ താരമാണ്. കിടിലന്‍ ഡാന്‍സ് നമ്പറുകളിലൂടെ നോറ ആരാധകരെ ഞെട്ടിക്കാറുണ്ട്. ബോളിവുഡില്‍ മാത്രമല്ല ഇങ്ങ് മലയാള സിനിമയില്‍ വരെ നോറ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ വെല്ലുവിളികളെ കുറിച്ച് നോറ മനസ് തുറന്നിരിക്കുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു നോറയുടെ പ്രതികരണം.

  പ്രായം വെല്ലും അഴകിന് പിന്നില്‍; മല്ലികയുടെ ജിം ചിത്രങ്ങള്‍

  താരമാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഈ കുമിള ഉടനെ തന്നെ പൊട്ടിയെന്നാണ് നോറ പറയുന്നത്. പാതി വഴിയില്‍ പിന്മാറിയവരെ ഓര്‍ത്ത് വേദനയുണ്ടെന്നാണ് നോറ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നോറ മനസ് തുറന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ മനസ് തുറക്കുകയാണ്.

  ''ഒരുപാട് ആവേശമുണ്ടായിരുന്നു. ഇന്ത്യയില്‍ വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലയേ ആയിരുന്നില്ല. ഒരു ലിമോസിനില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകുമെന്നും അതില്‍ ഓഡിഷനില്‍ പോകുമെന്നുമൊക്കെയായിരുന്നു കരുതിയത്. പക്ഷെ അങ്ങനെയൊന്നുമായിരുന്നില്ല. മുഖത്ത് ആഞ്ഞടിച്ചത് പോലെയായിരുന്നു. അപമാനിക്കല്‍, അവഗണന, ഭീകരമായ അവസ്ഥകളിലൂടെയായിരുന്നു ഞാന്‍ കടന്നു പോയത്'' നോറ പറയുന്നു.

  ''ഞാന്‍ കടന്നു പോകുന്നത് ഇതിലൂടെയൊക്കെ ആയിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞു തന്നിരുന്നുവെങ്കില്‍. ക്രൂരന്മാരായ മനുഷ്യരെ കണ്ടുമുട്ടും, അവര്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് തട്ടിയെടുക്കും, നിങ്ങളെ പുറത്താക്കും, നിങ്ങള്‍ തിരികെ കാനഡയിലേക്ക് പോകും, അവിടെയുള്ളവര്‍ നിങ്ങളെ നോക്കി ചിരിക്കും. ഒരു വികസിത രാജ്യത്തില്‍ നിന്നും വികസ്വര രാജ്യത്തിലേക്ക് എങ്ങനെയാണ് ചെല്ലുക. നിങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ പോകുന്നു. പൊരുതാന്‍ തുടങ്ങും. ഭാഷ പഠിക്കും. നിങ്ങളുടെ മുഖത്ത് നോക്കി ചിരിക്കുന്നവരെ നേരിടും'' നോറ പറയുന്നു.

  ഇന്ത്യക്കാരിയല്ലെന്ന് അറിയുന്ന കാസ്റ്റിങ് ഡയറക്ടര്‍മാര്‍ വിളിക്കുകയും ഹിന്ദിയിലുള്ള ഡയലോഗുകള്‍ നല്‍കുമെന്നും നോറ ഓര്‍ക്കുന്നു. തന്നെ നോക്കി ചിരിക്കുക മാത്രമായിരുന്നു ലക്ഷ്യം. അവര്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കും. പരസ്പരം കൈയ്യടിക്കും. എന്ത് ധൈര്യമുണ്ടെങ്കിലാണ് അവരത് ചെയ്യുന്നത്. കുറഞ്ഞത് ഞാന്‍ പോകുന്നത് വരെയെങ്കിലും കാത്തിരിക്കാമായിരുന്നില്ലേ. എന്ന് ചിന്തിക്കുമായിരുന്നുവെന്നും നോറ പറയുന്നു.

  നിങ്ങള്‍ ഇതുപോലുള്ളവരെ കണ്ടുമുട്ടും. ലോകം വളരെ ക്രൂരമാണെന്ന് കരുതും. പക്ഷെ അത് മാത്രമല്ല. ഞാന്‍ എന്തുകൊണ്ടാണ് കരഞ്ഞതെന്ന് പറയാം, എന്നെ പോലെ സമാനമായ അവസ്ഥയിലൂടെ കടന്നു പോവുകയും പൊരുതുന്നത് അവസാനിപ്പിച്ചവരുമുണ്ടാകും. അവസാനിപ്പിക്കാന്‍ എളുപ്പമാണെന്നും നോറ കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ താന്‍ നേരിട്ടതിന്റെ പകുതിയെങ്കിലും നേരിട്ടാല്‍ അവര്‍ക്ക് ജീവിതത്തിലുള്ള എല്ലാ പ്രതീക്ഷകളും നശിക്കുമെന്നും നോറ പറയുന്നു.

  Recommended Video

  Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam

  ഇതിലൂടെയെല്ലാം കടന്നു പോയൊരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയെയോ കുറിച്ച് ചിന്തിക്കുമ്പോള്‍ അവര്‍ തകര്‍ന്നു പോകുമായിരുന്നുവെന്ന് തോന്നുന്നു. അവര്‍ക്ക് പ്രതീക്ഷ നശിച്ചേനെ. മനുഷ്യന് പ്രതീക്ഷ നശിച്ചാല്‍ അതിലും മോശമൊന്നുമില്ലെന്നും നോറ പറഞ്ഞു. പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഉയര്‍ന്നു വരാമെന്നും നോറ പറയുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയാണ് വേണ്ടതെന്നും ഇത് ചെയ്യരുത് അത് ചെയ്യരുതെന്ന് പറയുകയല്ലെ വേണ്ടതെന്നും നോറ പറയുന്നു.

  Read more about: nora fatehi
  English summary
  Nora Fatehi Breaks Down While Speaking About Initial Days In India And Bollywood, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X