For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനും ബെസ്റ്റ് ഫ്രണ്ടായ നടിയും തമ്മിൽ പ്രണയം; താൻ വഞ്ചിക്കപ്പെട്ടുവെന്ന് നോറ ഫത്തേഹി

  |

  ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് നോറ ഫത്തേഗിയുടെ ഡാന്‍സ് നമ്പറുകള്‍. നോറയുടെ ഡാന്‍സു കൊണ്ട് ഹിറ്റായി മാറിയ ഒരുപാട് പാട്ടുകളുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡാന്‍സ് മേരി റാണിയും സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. യൂട്യൂബില്‍ 20 മില്യണ്‍ കടന്നിരിക്കുകയാണ് കാഴ്ചക്കാരുടെ എണഅണം. നോറയും ഗുരു രന്ദ്വയും ചേര്‍ന്നാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. ഗുരു തന്നെയാണ് പാട്ടൊരുക്കിയതും. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരും ഈ റിപ്പോര്‍ട്ടുകളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം, ബേസിലിന്റെ ഇഷ്ട സൂപ്പര്‍ ഹീറോ; മനസ് തുറന്ന് സംവിധായകന്‍

  ഇതിനിടെ ഡാന്‍സ് മേരി റാണിയുടെ പ്രൊമോഷന്‍ തിരക്കിലാണ് നോറയും ഗുരുവും. പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ചും നോറ മനസ് തുറന്നു. പ്രണയതകര്‍ച്ച തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും ഏറെ കഷ്ടപ്പെട്ടാണ് താനതില്‍ നിന്നും മുക്തയായതെന്നുമാണ് നോറ പറയുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നോറ മനസ് തുറന്നത്. തന്റെ മുന്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് നോറ പറയുന്നത്. എന്നാല്‍ തന്റെ മുന്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ നോറ തയ്യാറായില്ല. തന്റെ കാമുകന്‍ തന്നെ ചതിച്ചുവെന്ന് തനിക്കറിയാമെന്നും പക്ഷെ അതിനുള്ള തെളിവുകള്‍ തന്റെ പക്കലില്ലാതെ വന്നുവെന്നുമാണ് നോറ പറയുന്നത്.

  ശിവനെ ചോദ്യം ചെയ്ത് അഞ്ജു; സാന്ത്വനത്തിലേക്ക് തിരിച്ച് പോകണമെന്ന് അപ്പു

  തന്റെ പ്രണയതകര്‍ച്ചയുടെ ഈ വേദനയും സങ്കടവുമൊക്കെയാണോ കലയിലേക്ക് കൊണ്ടു വന്നതെന്ന ചോദ്യത്തിനായിരുന്നു നോറ മറുപടി പറഞ്ഞത്. ''എനിക്കറിയല്ല്. എനിക്ക് തോന്നുന്നുണ്ട്, പക്ഷെ എനിക്കറിയില്ല. നമുക്ക് അറിയില്ലെന്ന് നമുക്ക് അറിയുന്ന സാഹചര്യമാണ്. എനിക്കറിയാം പക്ഷെ എങ്ങനെ തെളിയിക്കുമെന്നറിയില്ല. പക്ഷെ അയാള്‍ എന്നെ വഞ്ചിക്കുകയായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇല്ല അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നായി. കയ്യോടെ പിടിക്കുമ്പോള്‍ വലിയ വേദനയാകും. ഞാന്‍ വളരെയധികം ഇമോഷണല്‍ ആണ്. പക്ഷെ ആ വേദന ഞാന്‍ എന്റെ ജോലിയ്ക്കുള്ള ഇന്ധനമാക്കി മാറ്റുകയായിരുന്നു'' എന്നാണ് നോറ പറഞ്ഞത്.

  കഴിഞ്ഞ വര്‍ഷം ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ തനിക്കുള്ള സ്വപ്‌നവും നോറ പങ്കുവച്ചിരുന്നു. നേരത്തെ താന്‍ കരിയറില്‍ നല്ല തിരക്കായിരുന്നതിനാല്‍ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് നോറ പറയുന്നത്. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലാണെന്നും അതിനാല്‍ കുടുംബം ആരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു നോറ പറഞ്ഞത്. ''എനിക്ക് മറ്റ് പലകാര്യങ്ങള്‍ക്കും വേണ്ടി ചെലവിടാന്‍ സമയം വേണമായിരുന്നു. പക്ഷെ എന്‌റെ കുടുംബവും കുട്ടികളും ഉള്ളൊരു ജീവിതത്തിനായി കാത്തിരിക്കാന്‍ വയ്യ'' എന്നാണ് നോറ പറഞ്ഞത്.

  Recommended Video

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  നേരത്തെ നടന്‍ അങ്കദ് ബേദിയുമായി നോറ പ്രണയത്തിലായിരുന്നു. എന്നാല്‍ തന്റെ സുഹൃത്ത് നേഹ ധൂപിയയുമായി അങ്കദ് പ്രണയത്തിലായതോടെ നോറയും അങ്കദും പിരിയുകയായിരുന്നു. പിന്നീട് നേഹയും അങ്കദും വിവാഹിതരാവുകയും ചെയ്തിരുന്നു. ഈ പ്രണയത്തകര്‍ച്ച തനിക്ക് വലിയ ആഘാതമായിരന്നുവെന്ന് പിന്നീട് നോറ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ കരിയറില്‍ മുന്നോട്ട് പോകാനുള്ള തീ നല്‍കിയത് ഈ വേദനയായിരുന്നുവെന്നും നോറ പറഞ്ഞിരുന്നു. ''എല്ലാ പെണ്‍കുട്ടികളും ജീവിതത്തില്‍ ഒരു ഘട്ടത്തിലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രണ്ട് മാസം എനിക്ക് മറ്റൊന്നിനും സാധിച്ചില്ല. എന്നെ ആ സംഭവം വല്ലാതെ മാറ്റി. പക്ഷെ എനിക്ക് കരിയറില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ ലഭിക്കാന്‍ ആ തീ എന്നെ സഹായിച്ചു'' എന്നായിരുന്നു നോറ പറഞ്ഞത്.

  Read more about: nora fatehi
  English summary
  Nora Fatehi Opens Up About Her Break up and Love Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X