For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനവന്റെ കരണത്തടിച്ചു, അവന്‍ എന്റെ മുടിയില്‍ പിടിച്ച് വലിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നോറ

  |

  ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. തന്റെ നൃത്തമികവിലൂടെയാണ് നോറ താരമായി മാറുന്നത്. ബോളിവുഡില്‍ ഇന്ന് ഹിറ്റ് ചിത്രങ്ങളില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്തതാണ് നോറയുടെ ഡാന്‍സ് നമ്പര്‍. ജന്മം കൊണ്ട് ഇന്ത്യാക്കാരിയല്ലെങ്കിലും ഇതിനോടകം തന്നെ ബോളിവുഡിലൊരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് നോറ. താരത്തിന്റെ ഡാന്‍സ് മികവും മെയ് വഴക്കവുമൊക്കെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

  Also Read: പതിനെട്ടാം വയസ്സിലെ വിവാഹം എടുത്തുചാട്ടമായിപ്പോയി; മകളുടെ വിവാഹം 28-ാം വയസ്സിലായിരുന്നു: ദേവി അജിത്

  സോഷ്യല്‍ മീഡിയയിലും താരമാണ് നോറ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ആയുഷ്മാന്‍ ഖുറാനയ്ക്കും ജയ്ദീപ് അഹ്ലാവത്തിനുമൊപ്പം ദ കപില്‍ ശര്‍മ ഷോയില്‍ നോറ എത്തിയിരുന്നു. തങ്ങളുടെ പുതിയ സിനിമയായ ആന്‍ ആക്ഷന്‍ ഹീറോയുടെ പ്രചരണത്തിനായിരുന്നു താരങ്ങള്‍ സോഷ്യയിലെത്തിയത്.

  ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ഷോയില്‍ വെളിപ്പെടുത്തുന്നുണ്ട് നോറ. തന്റെ കൂടെ അഭിനയിച്ച നടനുമായി വഴക്കുണ്ടായതിനെക്കുറിച്ചാണ് നോറ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്തു, ഞാൻ കൃപാസനത്തിൽ വിശ്വസിക്കുന്നു, പണം വാങ്ങിയിട്ടില്ല'; ധന്യ പറയുന്നു

  ''ഒരിക്കല്‍ ഞാന്‍ ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ നടന്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ അവന്റെ കരണത്തടിച്ചു, അവന്‍ എന്നേയും തിരിച്ചടിച്ചു. ഞാന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. ഞങ്ങള്‍ തമ്മില്‍ വലിയ അടിയായി. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു'' എന്നാണ് നോറ പറയുന്നത്. എന്നാല്‍ ആ നടന്‍ ആരെന്നോ സിനിമ ഏതെന്നോ വെളിപ്പെടുത്താന്‍ നോറ കൂട്ടാക്കിയില്ല.

  സോഷ്യല്‍ മീഡിയയിലും താരമാണ് നോറ. തന്റെ ബോള്‍ഡ് ലുക്കിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും നോറ നേരിടാറുണ്ട്. ശരീരം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരിലും നോറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്താറുണ്ട്. എന്നാല്‍ അത്തരക്കാരെയൊന്നും നോറ ഗൗനിക്കാറില്ല. സിനിമകളും ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് നോറ ഫത്തേഹി.

  റോര്‍ ടൈഗേഴ്‌സ് ഓഫ് സണ്‍ബര്‍ബന്‍സ് ആയിരുന്നു നോറയുടെ അരങ്ങേറ്റ സിനിമ. പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിലും നോറ ഡാന്‍സ് നമ്പറുകളുമായി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നോറ.

  തെലുങ്ക് ചിത്രം ടെമ്പറിലെ പാട്ടാണ് നോറയെ താരമാക്കുന്നത്. തുടര്‍ന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയായ ജലക്ക് ദിഖല ജായിലെ വിധി കര്‍ത്താവായും നോറയെത്തി. കൂടുതലും ഐറ്റം ഡാന്‍സുകൡലാണ് നോറ സിനിമകളിലെത്തുന്നത്. ഏറ്റവും ഒടുവിലായി നോറയുടെ ഡാന്‍സോടു കൂടി പുറത്തിറങ്ങിയ സിനിമ താങ്ക് ഗോഡ് ആയിരുന്നു. ആന്‍ ആക്ഷന്‍ ഹീറോയിലെ നോറയുടെ ഡാന്‍സ് നമ്പര്‍ ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്.

  ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ലെ മത്സരാര്‍ത്ഥിയായിരുന്നു നോറ. ഈ ഷോയിലൂടെയാണ് നോറ ശ്രദ്ധ നേടുന്നത്. പിന്നാലെ ഡാന്‍സ് റിയാലിറ്റി ഷോയായ ജലക്ക് ജിഖലാ ജയിലെ മത്സരാര്‍ത്ഥിയായി എത്തി. ഈ ഷോയുടെ പുതിയ സീസണില്‍ വിധി കര്‍ത്താവായിട്ടാണ് നോറ എത്തിയത്. ഇതിനിടെ നിരഴധി ഷോകളുടെ ഭാഗമായി നോറ ഫത്തേഹി. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

  ആന്‍ ആക്ഷന്‍ ഹീറോയാണ് നോറയുടെ പുതിയ സിനിമ. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍. ജയ്ദീപ് അഹ്ലാവത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. അനിരുദ്ധ അയ്യര്‍ ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ ഒരു സൂപ്പര്‍ താരമായിട്ടാണ് ആയുഷ്മാന്‍ എത്തുന്നത്. ഡിസംബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

  Read more about: nora fatehi
  English summary
  Nora Fatehi Reveals She Had A Huge Fight WIth An Actor While Shooting As He Misbehaved
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X