For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുസ്മിത സെന്‍ ആദ്യത്തേതല്ല, 'കാശിന് വേണ്ടി പ്രണയിച്ചവര്‍' വേറെയുമുണ്ട്!

  |

  കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സുസ്മിത സെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. തങ്ങള്‍ രണ്ടു പേരും പ്രണയത്തിലാണെന്ന് ലളിത് മോദി തന്നെയാണ് ലോകത്തെ അറിയിക്കുന്നത്. വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. സുസ്മിതയ്ക്കും ലളിത് മോദിക്കും ആശംസകളുമായി സിനിമാലോകത്തു നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

  Also Read: 'നിങ്ങൾ കുറച്ച് ഓവറാണ്'; ഇഷ്ടം ആമിർ ഖാന്റെ അഭിനയമെന്ന് ഷാരൂഖിനോട് പറഞ്ഞ ഭാര്യ ​ഗൗരി

  എന്നാല്‍ പതിവ് പോലെ തന്നെ ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി. സാദാചാര ആക്രമണം മുതല്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും സുസ്മിതയും ലളിത് മോദിയും കേള്‍ക്കേണ്ടി വന്നു. സുസ്മിതയെ ലളിത് മോദിയുമായി അടുത്തത് പണം മോഹിച്ചാണെന്നായിരുന്നു പ്രധാന വിമര്‍ശനം. എഴുത്തുകാരി തസ്ലിമ നസ്രിന്‍ അടക്കം സുസ്മിത പണത്തിന് വേണ്ടിയാണ് ലളിത് മോദിയുമായി അടുപ്പത്തിലായതെന്ന് പറഞ്ഞവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

  Sushmita Sen

  വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തന്നെയാണ് ലളിത് മോദിയും സുസ്മിത സെന്നും നേരിട്ടത്. എന്നാല്‍ ഇതാദ്യമായിട്ടല്ല ഒരു നടിക്കെതിരെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. തന്നെക്കാള്‍ പണവും പ്രശസ്തിയുമുള്ള പുരുഷനെ പ്രണയിച്ചതിന്റെ പേരില്‍, അയാളുമായി പ്രായ വ്യത്യാസമുണ്ടെങ്കില്‍ പ്രത്യേകിച്ചും, സോഷ്യല്‍ മീഡിയ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ നിരവധി താരങ്ങളുണ്ട്.

  ഇത്തരത്തില്‍ സമൂഹം ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ചില താരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  മലൈക അറോറ ഖാന്‍ ആണ് പട്ടികയിലെ ആദ്യത്തെ താരം. നേരത്തെ നടന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു മലൈക. ഏറെ നാളത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് മലൈകയും അര്‍ബാസും പിരിയുന്നത്. പിന്നീടാണ് നടി യുവനടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. അര്‍ബാസിനെ മലൈക വിവാഹം കഴിച്ചതിനേയും പിന്നീട് അര്‍ജുനുമായി പ്രണയത്തിലായതിനെയുമൊക്കെ സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നു. ഒടുവില്‍ താരം തന്നെ ഇതിനൊക്കെ എതിരെ രംഗത്തെത്തുകയായിരുന്നു.

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. ഈയ്യടുത്തായിരുന്നു സമാന്തയും നാഗാര്‍ജുനയും വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ സമാന്തയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണം തന്നെയുണ്ടാിയരുന്നു. താരത്തിന് ഒടുവില്‍ കോടതിയെ വരെ സമീപിക്കേണ്ടി വന്നിരുന്നു. സമാന്ത നാഗ ചൈതന്യയെ വിവാഹം കഴിച്ചത് പണത്തിനും പ്രശസ്തിയ്ക്കും അവസരത്തിനും വേണ്ടിയാണെന്ന് വരെ സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു.

  ബോളിവുഡിലെ ഒരുകാലത്തെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ശില്‍പ ഷെട്ടി. ബിസിനസുകാരന്‍ രാജ് കുന്ദ്രയെയാണ് ശില്‍പ ഷെട്ടി വിവാഹം കഴിച്ചത്. ശില്‍പ രാജിനെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്ന് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാജ് വലിയ വിവാദങ്ങളിലൂടേയും കേസിലൂടേയും കടന്നു പോകുമ്പോഴും ശില്‍പ അദേഹത്തിനൊപ്പം നിന്നിരുന്നു. ഇതിന്റെ പേരിലും ശില്‍പയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

  ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലി യ നായികമാരില്‍ ഒരാളാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു കിടക്കുന്ന വലിയൊരു ഫില്‍മോഗ്രഫി ശ്രീദേവിയ്ക്കുണ്ട്. നിര്‍മ്മാതാവ് ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിച്ചപ്പോള്‍ ശ്രീദേവിയ്ക്കും സമാന വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ബോണി കപൂര്‍ വിവാഹിതനായിരുന്നുവെന്നതും വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടിയിരുന്നു. നടി ജാന്‍വി കപൂര്‍ ശ്രീദേവിയുടേയും ബോണിയുടേയും മകളാണ്.

  Recommended Video

  Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss

  ഈയ്യടുത്ത് ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളിലൊന്നാണ് റിയ ചക്രബര്‍ത്തി എന്നത്. കാമുകനും യുവനടനുമായ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെയാണ് റിയയുടെ പേരും വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാലെ റിയയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണവും കേസുമൊക്കെ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വിവാദങ്ങൡലൊന്നായിരുന്നു. എല്ലാത്തിനും റിയയെയായിരുന്നു സോഷ്യല്‍ മീഡിയയും സുശാന്തിന്റെ കുടുംബവും പഴിച്ചത്. താരത്തിന് ജയില്‍വാസം വരെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സുശാന്തിനെ പ്രണയിക്കുക എന്നത് മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നാണ് റിയ പറയുന്നത്.

  English summary
  Not Only Sushmita Sen, Once Samantha And Sridevi Was Also Critized For Dating Rich Mens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X