Don't Miss!
- News
സ്വര്‍ണവില ജനുവരിയില്‍ മാത്രം 1520 രൂപ കൂടി; ഇന്ന് കുറഞ്ഞു... പുതിയ വില അറിയാം
- Lifestyle
ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്
- Automobiles
ഇതൊക്കെ സിംപിൾ അല്ലേ;മാരുതി എന്നും നമ്പർ വൺ തന്നെ
- Finance
പണം കായ്ക്കുന്ന മരം ഇതുതന്നെ; സ്ഥിര നിക്ഷേപത്തിന് 8% ത്തിന് മുകളില്‍ പലിശ; മുതിര്‍ന്ന പൗരന്മാര് വിട്ടുകളയരുത്
- Sports
IND vs AUS: ടെസ്റ്റില്‍ കസറാന്‍ ഇന്ത്യ, ബിസിസിഐയുടെ സ്പെഷ്യല്‍ പ്ലാന്‍! അറിയാം
- Travel
ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഭര്‍ത്താവിനേക്കാള്‍ സ്നേഹം പട്ടികളെ, കിടപ്പും ഒരുമിച്ച്; സാം മര്‍ദ്ദിച്ച് തലയില്‍ രക്തസ്രാവമുണ്ടായെന്ന് പൂനം
സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസിന് പിന്നാലെ സമാനമായ മറ്റൊരു ഷോയും ബോളിവുഡില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കങ്കണ റണാവത് അവതാരകയായി എത്തുന്ന ലോക്ക് അപ്പ് എന്ന ഷോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബോളിവുഡിലെ വിവാദ നായികയായ കങ്കണ അവതാരകയായി എത്തുന്ന ഷോയിലെ മത്സരാര്‍ത്ഥികളായി എത്തുന്നതും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരങ്ങളാണ്. കരണ്‍വീര്‍ ബോഹ്റ, പായല്‍ രോഹ്തഗി, സറ ഖാന്, നിഷ റാവല്‍, തെഹ്സീന്‍ പൂനവാല, മുനവര്‍ ഫാറൂഖി, പൂനം പാണ്ഡെ എന്നിവരാണ് ഷോയിലെ മത്സരാര്‍ത്ഥികള്‍. ഫെബ്രുവരി 27 ന് ആരംഭിച്ച ഷോ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഷോയിലെ വിവാദ താരങ്ങളില്‍ ഒരാളായ പൂനം പാണ്ഡെയുടെ തുറന്നു പറച്ചിലുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുറിച്ചുള്ള പൂനം പാണ്ഡെയുടെ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയായി മാറുന്നത്. സാം തന്നെ മര്ദ്ദിക്കുമായിരന്നുവെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്നുമാണ് പൂനം പാണ്ഡെയുടെ വെളിപ്പെടുത്തല്‍. താരത്തിന്റെ വെളിപ്പെടുത്തലുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കരണ്‍വീര്‍ ബോറയും പായല്‍ രോഹ്തഗിയുമായി സംസാരിക്കവെയായിരുന്നു ഭര്‍ത്താവില്‍ നിന്നുമുണ്ടായ ദുരനുഭവം പൂനം തുറന്നു പറഞ്ഞത്. സാം തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് പൂനം പറയുന്നത്. തനിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും തന്നെ വീടിന്റെ ടെറസില്‍ പോലും ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കില്ലായിരുന്നുവെന്നും എപ്പോഴും സാമിന്റെ കൂടെ തന്നെയിരിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും പൂനം പറയുന്നു. ഇന്ന് താന്‍ സാമിനെ ഇഷ്ടപ്പെടുന്നില്ലെന്നും പൂനം പാണ്ഡെ വ്യക്തമാക്കി.

''ഞാന്‍ ഇന്ന് അവനെ വെറുക്കുന്നില്ല. പക്ഷെ എനിക്ക് അവനോട് ഇഷ്ടവുമില്ല. എനിക്ക് അവനോട് ഇഷ്ടമില്ല. ആരും തങ്ങള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ആഗ്രഹിക്കില്ല. അടി കൊള്ളാന്‍ ആരാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു മുറിയില്‍ ഇരിക്കുകയാണെങ്കില്‍ എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് ചോദിച്ച് അവന് പറയുന്ന മുറിയില്‍ അവനോടൊപ്പം ഇരിക്കാന്‍ പറയും. എനിക്ക് വേണ്ടി കുറച്ച് സമയം വേണമെന്നും കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കണമെന്നും ടെറസില്‍ പോകണമെന്നുമൊക്കെ പറയുമ്പോള്‍ സമ്മതിക്കില്ല. എന്റെ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ല. എന്റെ വീട്ടില്‍ എന്റെ ഫോണ്‍ തൊടാന്‍ അനുവദിക്കില്ലായിരുന്നു'' എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

തന്റെ പട്ടികളെ കൂടെ കിടത്തുന്നതിനും അവയെ സ്നേഹിക്കുന്നതിനും സാം തന്നെ തല്ലുമായിരുന്നുവെന്നും പൂനം വെളിപ്പെടുത്തുന്നു. തന്നേക്കാള്‍ കൂടുതല്‍ ഇഷ്ടം പട്ടികളോടാണെന്ന് പറഞ്ഞായിരുന്നു സാം തന്നെ മര്‍ദ്ദിച്ചിരുന്നതെന്നും പൂനം പറയുന്നു. സാമില്‍ നിന്നുമുണ്ടായ നിരന്തരമായ മാനസികവും ശാരീരകവുമായ പീഡനം മൂലം തന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്നും പൂനം വെളിപ്പെടുത്തുന്നുണ്ട്. ''ഞാന്‍ എല്ലാം സമ്മതിച്ചു, മുന്നോട്ട് പോയി. എനിക്ക് എന്റെ പട്ടികളെ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ അവരുടെ കൂടെയാണ് ഉറങ്ങുന്നത്. അപ്പോള്‍ അവന് പറയുന്നത് എനിക്ക് അവനേക്കാള്‍ ഇഷ്ടം പട്ടികളോടാണെന്നായിരുന്്നു. അതെന്ത് തരം പ്രസ്താവനയാണ്. പട്ടികളെ സ്നേഹിക്കുന്നതിന് എന്നെ തല്ലാം എന്നാണോ? തലച്ചോറില്‍ രക്തസ്രാവമുണ്ടാകാന്‍ അതൊരു കാരണമാണോ? എന്നാണ് പൂനം പാണ്ഡെ ചോദിക്കുന്നത്.
Recommended Video

''എല്ലാം ശരിയാക്കാന്‍ ഞാന്‍ കുറേ നാളുകളായി ശ്രമിക്കുന്നു. നാല് വര്‍ഷം ഇതിങ്ങനെ തന്നെ തുടര്‍ന്നു. ഒരു തവണ മാത്രമല്ല അവന് എന്നെ മര്‍ദ്ദിച്ചത്. എന്റെ തലയിലെ പരുക്ക് ഒരേയിടത്ത് തന്നെ സ്ഥിരം അടിച്ചു കൊണ്ടിരുന്നതിനാല്‍ സുഖപ്പെട്ടില്ല. എല്ലാവരില്‍ നിന്നും മറച്ചുവെക്കാനായി ഞാന്‍ മേക്കപ്പിട്ട് പൊട്ടിച്ചിരിച്ച് നടക്കുകയായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിക്കുകയായിരുന്നു ഞാന്‍'' എന്നാണ് പൂനം പറയുന്നത്. സാം രാവിലെ മുതല്‍ വൈകുന്നേരം വരെ മദ്യപിക്കുമായിരുന്നുവെന്നും വീട്ടിലെ ജോലിക്കാരും മറ്റും രാത്രി വീട്ടിലുണ്ടാകുമായിരുന്നില്ലെന്നും അതിനാല്‍ സാമില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നുമാണ് പൂനം പറയുന്നത്.
-
'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും
-
വിവാഹത്തിന് പിന്നാലെ നയന്‍താരയ്ക്ക് എന്താണ് പറ്റിയത്? സിനിമാഭിനയത്തില്‍ ശക്തമായ തീരുമാനമെടുത്ത് നടി
-
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്