For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലയ്ക്ക് പകരം മറ്റൊരു അവയവം കൊണ്ടായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്! അവരെന്റെ പിന്നാലെ ഓടി: പൂനം

  |

  ബോളിവുഡിലെ വിവാദ താരമാണ് പൂനം പാണ്ഡെ. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും വീഡിയോകളിലൂടെയുമാണ് പൂനം പാണ്ഡെ നിരന്തരം വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ പരസ്യമായി തുണിയഴിക്കുമെന്ന പ്രസ്താവനയാണ് പൂനം പാണ്ഡെയെ താരമാക്കി മാറ്റുന്നത്. പിന്നീട് അഭിനയത്തിലും മോഡലിംഗിലും സജീവമയ പൂനം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും താരം സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: അച്ഛൻ അന്ന് വിഷമിച്ചു, എനിക്കിതിന് മുമ്പും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

  തന്റെ കരിയറിലും ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനം പാണ്ഡെയ്ക്ക്. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാനും പൂനത്തിന് സാധിച്ചിട്ടുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നു പോലും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനത്തിന്. താരത്തിന്റെ ദാമ്പത്യ ജീവിതവും പ്രശ്‌നഭരിതമായിരുന്നു. അതുപോലെ പരിപാടി അവതരിപ്പിക്കാന്‍ പോയിടത്തു നിന്നു പോലും പൂനത്തിന് മോശം അനുഭവം നേരിട്ടിട്ടുണ്ട്.

  ഒരിക്കലുണ്ടായ അനുഭവത്തെ തുടര്‍ന്ന് താന്‍ ഇനിയൊരിക്കിലും ന്യൂ ഇയര്‍ ആഘോഷത്തിന് പരിപാടി അവതരിപ്പിക്കില്ലെന്ന് വരെ പൂനം തീരുമാനിച്ചിരുന്നു. ബാംഗ്ലൂരില്‍ നടന്നൊരു ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ അനുഭവമായിരുന്നു പൂനം പാണ്ഡെയെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത്. സംഭവത്തെക്കുറിച്ച് പിന്നീട് പൂനം പാണ്ഡെ തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മഷൂറയെ ചുംബിച്ച് ബഷീർ, 'നീ മറ്റൊരു അമ്മയിൽ എനിക്കുണ്ടായ കൂടപ്പിറപ്പെന്ന്' സുഹാന, പിറന്നാൾ ആശംസകൾ വൈറൽ!

  ''ഇനിയൊരിക്കലുമില്ല. ഇനിയൊരിക്കലും ന്യൂ ഇയര്‍ സെലിബ്രേഷനില്‍ പെര്‍ഫോം ചെയ്യാന്‍ പോകില്ല. ഭയങ്കര അപകടമാണ്'' എന്നാണ് പൂനം പറഞ്ഞത്. ''ബാംഗ്ലൂരിലെ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത് അവര്‍ ഒരുപാട് കാശ് തരാമെന്ന് പറഞ്ഞതു കൊണ്ടുമാത്രമാണ്. അന്ന് രാത്രി എന്തായിരിക്കും നടക്കുക എന്നെനിക്ക് എങ്ങനെ അറിയാനാണ്? അവിടെയുണ്ടായിരുന്നത് മുഴുവന്‍ പുരുഷന്മാരായിരുന്നു. എല്ലാവരും മദ്യപിച്ചിരുന്നു. എന്റെ കൂടെ എന്റെ തന്നെ 15-20 ബൗണ്‍സര്‍മാരുണ്ടായിരുന്നു. അവര്‍ നല്‍കിയ സുരക്ഷാ ഉദ്ദ്യോഗസ്ഥരും ചേര്‍ത്ത് നൂറ് പേരുണ്ടാകും. പക്ഷെ അത് മതിയായിരുന്നില്ല'' എന്നാണ് പൂനം പറയുന്നത്.

  പരിപാടി തുടങ്ങി പത്ത് മിനുറ്റ് കഴിഞ്ഞതും ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നുവെന്നാണ് പൂനം പറയുന്നത്. പരിപാടി കഴിഞ്ഞതും സ്റ്റേജിനേയും സദസിനേയും വേര്‍തിരിച്ചിരുന്ന ഭിത്തി ആള്‍ക്കൂട്ടം തകര്‍ത്തുവെന്നും അവര്‍ സ്റ്റേജിലേക്ക് കയറി വരാന്‍ തുടങ്ങിയെന്നും പൂനം പറയുന്നു. ''ഈ രാത്രി എത്ര ബൗണ്‍സര്‍മാരുണ്ടെങ്കിലും എന്നെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസിലായി. മദ്യലഹരിയിലുള്ള ആള്‍ക്കൂട്ടത്തെ തടായാനാകില്ല. സ്റ്റേജിലേക്ക് ചാട്ടിക്കയറിയവരുടെ മനസില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തലച്ചോറു കൊണ്ടായിരുന്നില്ല, ശരീരത്തിന്റെ മറ്റൊരു അവയവം കൊണ്ടായിരുന്നു ചിന്തിച്ചിരുന്നത്''പൂനം പറയുന്നു.

  ഇതോടെ താന്‍ സ്‌റ്റേജില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൂനം പറയുന്നത്. ''എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും വേഗത്തില്‍ മറ്റൊരിക്കലും ഓടിയിട്ടില്ല. മില്‍ക്ക സിംഗിനെ പോലും പിന്നിലാക്കിയേനെ. ഞാന്‍ പടികള്‍ ഓടിക്കയറി എന്റെ റൂമിലേക്ക് ഓടി. എനിക്ക് പിന്നാലെ ആള്‍ക്കൂട്ടവും ഓടുന്നുണ്ടായിരുന്നു. അവരെ പിടിച്ചു നിര്‍ത്താനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നിലും. ഭയപ്പെടുത്തുന്ന ഓര്‍മ്മയായിരുന്നു അത്'' എന്നാണ് താരം പ റയുന്നത്.

  ''എന്നെ വിശ്വസിക്കൂ. ഇത് ശരിയല്ല. അവിടെ പുരുഷന്മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം മദ്യപിച്ചിരുന്നു. ന്യു ഇയര്‍ ആഘോഷത്തിന് ഡാന്‍സ് കൡക്കാന്‍ പോവരുതെന്നാണ് എനിക്ക് എല്ലാ നടിമാരോടും പറയാനുള്ളത്. നിങ്ങളുടെ മാനത്തിനും ജീവനും മുകളിലല്ല ഒരു പണവും. എന്റെ ജീവിതത്തില്‍ പിന്നീടൊരിക്കലും ഞാന്‍ അത്രയും പേടിച്ചിട്ടില്ല'' എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

  English summary
  When Poonam Pandey Was Chased By Drunken Men At A New Year Eve Party In Banglore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X