twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പതിനാറ് വർഷമായി രോ​ഗത്തോട് പടപൊരുതി എന്റെ ജീവിതം, സം​ഗീതം നഷ്ടമാകുമോയെന്ന് ഭയന്നു'

    |

    ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ സൂപ്പര്‍താരവുമായ നിക് ജൊനാസിന് ഇപ്പോള്‍ ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. പ്രിയങ്കയ്ക്കൊപ്പം നിക്ക് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഫോട്ടോയും വീഡിയോയും വൈറലാകാറുണ്ട്. അമേരിക്കൻ ​ഗായകനും, ​ഗാനരചയിതാവും, നടനുമെല്ലാണ് ഇരുപത്തിയൊമ്പതുകാരനായ നിക്ക് ജെറി ജൊനാസ്. ഏഴാമത്തെ വയസ് മുതൽ തിയേറ്റർ ആർട്ടിസ്റ്റാണ് നിക്ക്. 2002ൽ ആണ് നിക്കിന്റെ ആദ്യ സിംഗിൾ പുറത്തിറങ്ങിയത്. അത് കൊളംബിയ റെക്കോർഡ്സിന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റി. ശേഷം നിക്ക് തന്റെ സഹോദരങ്ങളായ കെവിൻ, ജോയി എന്നിവരോടൊപ്പം ജോനാസ് ബ്രദേഴ്സ് എന്ന പേരിൽ ഒരു ബാൻഡ് രൂപീകരിച്ച് വിവിധ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് തുടങ്ങി.

    Also Read: പാപ്പരാസികളിൽ നിന്നും ആരാധ്യയെ ഐശ്വര്യ ഒളിപ്പിക്കാത്തതിന് പിന്നിൽ!

    ഒരു മ്യൂസിക്ക് ബാന്റായി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം ജൊനാസ് ബ്രേദേഴ്സ് ആദ്യ പുറത്തിറക്കിയ ആൽബം ഇറ്റ്സ് എബൗട്ട് ടൈം ആയിരുന്നു. ശേഷം മൂവർ സംഘം പുറത്തിറങ്ങുന്ന ആൽബങ്ങളും ​ഗാനങ്ങളും ​തുടരെ തുടരെ ഹിറ്റായി തുടങ്ങി. ഇന്ന് പോപ്പ് ലോകത്ത് ജൊനാസ് സഹോദരങ്ങൾക്ക് വലിയ ആരാധക വൃന്ദമുണ്ട്. പ്രിയങ്കയെ വിവാഹം ചെയ്തതോടെ പ്രിയങ്കയെ പോലെ തന്നെ നിക്കും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടവനാണ്. താരം കഴിഞ്ഞ ദിവസം സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പതിനാല് വർഷമായി താൻ ഒരു രോ​ഗത്തോട് പോരാടിയാണ് ജീവിക്കുന്നത് എന്നാണ് നിക്ക് കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

    Also Read: 'എല്ലാവരും എന്നെ ജയിൽപുള്ളിയെ പോലെ നോക്കി', ആദ്യ ഫ്ലൈറ്റ് യാത്രയെ കുറിച്ച് വീണ നായർ

    പതിമൂന്നാം വയസിൽ കണ്ടെത്തിയ രോ​ഗം

    പതിമൂന്ന് വയസായിരിക്കുമ്പോൾ തന്നിൽ കണ്ടെത്തിയ രോഗാവസ്ഥയെക്കുറിച്ചാണ് നിക് ജൊനാസ് വെളിപ്പെടുത്തിയിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹം പതിനാറ് വർഷമായി തനിക്കൊപ്പമുണ്ടെന്നാണ് നിക് ജൊനാസ് പറയുന്നത്. താനും പ്രമേഹവും തമ്മിലുള്ള ബന്ധത്തിന് 16 വയസ്സ് തികയുകയാണെന്ന് സമൂഹമാധ്യമ കുറിപ്പിലൂടെ നിക് വ്യക്തമാക്കി. തനിക്ക് പ്രമേഹമുണ്ടെന്ന് അറിഞ്ഞ നിമിഷം ആകെ തകർന്ന് പോയെന്നും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്ക തോന്നിയെന്നും നിക് ജൊനാസ് കുറിക്കുന്നു. 'എനിക്ക് പ്രമേഹമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിന്റെ പതിനാറാം വാര്‍ഷികമാണിത്. ഒരിക്കൽ പിടിപെട്ടാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനോ അതിൽ നിന്ന് പുറത്തുകടക്കാനോ സാധ്യമല്ലെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ആ രോഗാവസ്ഥയുമായി കടുത്ത പോരാട്ടത്തിലാണ് ഞാൻ. അന്ന് എനിക്ക് 13 വയസ് മാത്രമായിരുന്നു പ്രായം. എന്റെ സഹോദരങ്ങൾക്കൊപ്പം വിവിധയിടങ്ങളിലായി സംഗീതപരിപാടികളുമായി തിരക്കിട്ട് നടക്കുകയായിരുന്നു ഞാൻ. പെട്ടെന്നൊരു ദിവസം എനിക്ക് വയറിന് എന്തോ അസ്വസ്തത തോന്നി. തുടര്‍ന്ന് ഡോക്ടറെ കാണണമെന്ന് ഞാൻ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

    പ്രമേഹത്തെ ഞാൻ അതിജീവിക്കുകയാണ്

    ലക്ഷണങ്ങളും മറ്റും പരിശോധിച്ചതിന് ശേഷം എനിക്ക് ടൈപ്പ് 1 പ്രമേഹമാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ആ നിമിഷം ഞാനാകെ തകർന്ന് പോയി. പേടിയായിരുന്നു മനസ് നിറയെ. ലോകം മുഴുവൻ യാത്ര ചെയ്യണമെന്നും സംഗീതപരിപാടികൾ അവതരിപ്പിക്കണമെന്നുള്ള എന്റെ ആഗ്രഹങ്ങൾ തകർന്നടിയുമോയെന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചത്. സംഗീത ജീവിതം അസാനിപ്പിക്കേണ്ടി വരുമോയെന്ന് ഭയപ്പെട്ടു. രോഗാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും തോറ്റുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു. അന്ന് മുതൽ ഇന്നുവരെ പ്രമേഹ ചികിത്സയിലും ഭക്ഷണക്രമത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ജീവിതത്തില്‍ തികച്ചും മോശപ്പെട്ട അവസ്ഥയിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ അവയെ അതിജീവിക്കണം. എന്നെ പിന്തുണയ്ക്കാൻ നിരവധി പേര്‍ ഉണ്ടെന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം‌' നിക്ക് കുറിച്ചു. നിക്കിന്റെ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലായി. കരുത്തുള്ള മനസുമായി ലോകം കീഴടക്കി മുന്നോട്ട് പോകാൻ നിരവധി പേർ നിക്കിന് ആശംസകൾ നേർന്നു.

    ദീപാവലി ആഘോഷം പുതിയ വീട്ടിൽ

    ക്രിസ്ത്യന്‍, ഹിന്ദു മതാചാരപ്രകാരമായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും വിവാഹം. 2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. 'എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതിസുന്ദരിയുമായ പ്രിയപ്പെട്ടവൾ' എന്നാണ് പ്രിയങ്കയെ കുറിച്ച് നിക്ക് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ലോ‍സാഞ്ചലസിലെ വീട്ടിൽ നിക്കിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിരുന്നു. നിക്കും പ്രിയങ്കയും ചേർന്ന് വാങ്ങിയ ആദ്യത്തെ വീട് കൂടിയാണിത്. 'ഞങ്ങളുടെ ആദ്യത്തെ വീട്ടിലെ ആദ്യത്തെ ദീപാവലി. ഇത് എപ്പോഴും സവിശേഷമായിരിക്കും' എന്നാണ് പ്രിയങ്ക ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. പൂജ ചെയ്യുന്നതും വീട് മനോഹരമായി അലങ്കരിച്ചതിന്റെയും ഉൾപ്പടെയുള്ള ചിത്രങ്ങളും പ്രിയങ്ക പങ്കുവെച്ചിരുന്നു. പൂജയ്ക്ക് മഞ്ഞ സാരിയും വൈകുന്നേരത്തെ ആഘോഷത്തിന് ലെഹങ്കയുമാണ് താരം ധരിച്ചത്. പൂജയക്ക് വെള്ള കുർത്തയും പൈജാമയും ധരിച്ച നിക് വൈകുന്നേരം ചുവപ്പിൽ ഫ്ലോറൽ ഡിസൈനിലുള്ള കുർത്തയാണ് ധരിച്ചത്. ഇന്ത്യൻ സംസ്കാരവും ആചാരങ്ങളും തനിക്ക് ഏറെ ഇഷ്ടമുള്ളതാണെന്ന് നേരത്തെ നിക്ക് പറഞ്ഞിട്ടുണ്ട്.

    Recommended Video

    Priyanka chopra's natural hair mask
    പ്രായവ്യത്യാസത്തെ കുറിച്ച് നിക്കിന് പറയാനുള്ളത്

    2017ൽ ആണ് നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയം ആരംഭിച്ചത്. മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തിരുന്നു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവരുടേയും വിവാഹ സമയത്ത് നിക്കും പ്രിയങ്കയും തമ്മിലുള്ള പ്രായ വ്യത്യാസം വലിയ ചർച്ചയായിരുന്നു. പ്രിയങ്കയെക്കാൾ പത്ത് വയസ് കുറവാണ് നിക്കിന്. പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയെ പ്രണയിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് താനെന്ന് നിക് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ആന്റി കോഹന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് നിക്ക് പ്രായവ്യത്യാസം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്. പ്രണയിക്കുന്നതില്‍ താൻ അതിര്‍ത്തി വെക്കാറില്ലെന്നും താൻ പ്രേമിച്ച സ്ത്രീകളില്‍ ഏറ്റവും മുതിര്‍ന്ന സ്ത്രീയ്ക്ക് 35 വയസുണ്ടെന്നും പ്രായം ഒരു നമ്പര്‍ മാത്രമാണെന്നുമാണ് ഇരുവരും പ്രണയിക്കുന്ന കാലത്ത് നിക്ക് പറഞ്ഞത്.

    Read more about: priyanka chopra nick jonas
    English summary
    Priyanka Chopra's Husband nick jonas revealed about his diabetes disease, social media post goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X