For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി വിവാഹമേളം, ഒരുക്കങ്ങൾ ആരംഭിച്ച് നടി രാകുൽ പ്രീത് സിങ്?

  |

  ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ശ്രദ്ധേയയായ നടിയും മോഡലുമാണ് രാകുൽ പ്രീത് സിങ്. 1990 ഒക്ടോബർ 10 ന് ഡൽഹിയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് രാകുൽ പ്രീത് സിങ് ജനിച്ചത്. പ്രധാനമായും തെലുങ്കു, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിലാണ് രാകുൽ പ്രവർത്തിക്കുന്നത്. തെലങ്കാനയുടെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് രാകുൽ പ്രീത് സിങ്.

  Also Read: 'അച്ഛൻ സ്ഥാനം ലഭിച്ചിട്ട് 26 വർഷങ്ങൾ', മകൾ അഹാനയെ കുറിച്ച് കൃഷ്ണ കുമാർ, ആശംസകളുമായി ആരാധകരും

  കഴി‍ഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാകുലിന്റെ പിറന്നാളാഘോഷം. താൻ പ്രണയത്തിലാണെന്നാണ് താരം പിറന്നാൾ ദിനത്തിൽ അറിയിച്ചത്. എല്ലാവർക്കും അതൊരു വലിയ സർപ്രൈസായിരുന്നു. കാമുകനൊപ്പമുള്ള ചിത്രവും രാകുൽ പ്രീത് സിങ് പങ്കുവെച്ചിരുന്നു.

  Also Read: 'പെപ്സി' കുടിക്കുന്നതിൽ നിന്ന് പോലും ആര്യനെ വിലക്കിയിരുന്ന ഷാരൂഖ്

  കാമുകനൊപ്പം കൈകോർത്ത് നടന്നുപോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ പ്രണയത്തിലാണെന്ന് രാകുൽ അറിയിച്ചത്. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് രാകുലിന്‍റെ പ്രണയനായകൻ. തെന്നിന്ത്യൻ നായികമാരിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് രാകുൽ പ്രീത് സിങ്. മുപ്പത്തിയൊന്നാം പിറന്നാളാണ് കഴിഞ്ഞ ദിവസം താരം ആ​ഘോഷിച്ചത്. ഒലിവ് ഗ്രീൻ ഷോര്‍ട്ട് ഡ്രസില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജാക്കി നിർമിക്കുന്ന അക്ഷയ് കുമാർ നായകനായെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണിപ്പോൾ രാകുൽ.

  രാകുൽ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ താനും രാകുലും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ജാക്കിയും രാകുൽ പങ്കുവെച്ച അതേ ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ പ്രണയമേ നന്ദി.... ഈ വർഷം എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് നീ... എന്റെ ജീവിതത്തിൽ നിറങ്ങൾകൊണ്ടുവന്നതിന് നന്ദി... നിർത്താതെ ചിരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി തന്നതിന് നന്ദി... ഇനി മുതൽ ഒരുപാട് ഓർമകൾ ഒരുമിച്ച് സൃഷ്ടിക്കാം...' എന്നാണ് ഫോട്ടോ പങ്കുവെച്ച് രാകുൽ കുറിച്ചത്. 'നീ ഇല്ലാതെ ദിവസങ്ങൾ ദിവസങ്ങളായി തോന്നുന്നില്ല... നീ ഇല്ലാതെ ഏറ്റവും രുചികരമായ ഭക്ഷണം കഴിച്ചാലും ആനന്ദം തോന്നുന്നില്ല.... എന്റെ ലോകം അർഥമാക്കി തന്ന ഏറ്റവും മനോഹരമായ ആത്മാവിന് ജന്മദിനാശംസകൾ നേരുന്നു... നിന്റെ ദിവസം നിന്റെ പുഞ്ചിരി പോലെ സൂര്യപ്രകാശമുള്ളതും മനോഹരവുമാകട്ടെ.....' എന്നാണ് ജാക്കി രാകുലിന് പിറന്നാൾ ആശംസിച്ച് കുറിച്ചത്.

  ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നതോടെ ഇരുവരുടേയും കല്യാണമാണിപ്പോൾ ബോളിവുഡിലെ ചർച്ചാവിഷയം. ഇരുവരും ഉടൻ വിവാഹിതരാകുമെന്നാണ് ഇരുവരുടേയും അടുത്ത വൃത്തങ്ങൾ അറിയിച്ചത്. അതേസമയം വിവാഹം എന്നുണ്ടാകുമെന്നത് സംബന്ധിച്ച് രാകുലോ ജാക്കിയോ സൂചനകളൊന്നും തന്നിട്ടുമില്ല. ഇരുവരും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചതായും വാർത്തകളുണ്ട്. കന്നട ചിത്രം ഗില്ലിയിലൂടെയാണ് രാകുൽ സിനിമ രംഗത്തേയ്ക്ക് കടന്നുവരുന്നത്‌. മുമ്പ് ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടന്ന മയക്ക് മരുന്ന് കേസില്‍ താരത്തിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എൻസിബി താരത്തെ ചോദ്യം ചെയ്തത് വാര്‍ത്ത‍യായിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  യാരിയാനിലൂടെയാണ് രാകുൽ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്. തമിഴ്, മലയാളം സിനിമ പ്രേമികൾക്കും രാകുൽ സുപരിചിതയാണ്. കാർത്തിയുടെ ഹിറ്റ് തമിഴ് സിനിമകളിൽ ഒന്നായ തീരൻ അധികാരം ഒൺട്രിൽ രാകുലായിരുന്നു നായിക. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും സിനിമയിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ​ദേവ് എന്ന ചിത്രത്തിലും കാർത്തിയുടെ നായികയായി രാകുൽ അഭിനയിച്ചിരുന്നു. മെയ് ഡേ, താങ്ക് ​ഗോഡ് അടക്കം ഒട്ടനവധി സിനിമകൾ ഇനി രാകുലിന്റേതായി റിലീസിന് എത്താനുമുണ്ട്.

  Read more about: rakul preet bollywood actress
  English summary
  Rakul Preet Singh Getting Married Next Year? Latest Buzz Hints Wedding Preparation Begins
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X