For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛൻ സ്ഥാനം ലഭിച്ചിട്ട് 26 വർഷങ്ങൾ', മകൾ അഹാനയെ കുറിച്ച് കൃഷ്ണ കുമാർ, ആശംസകളുമായി ആരാധകരും

  |

  നടന്‍ കൃഷ്ണ കുമാറിന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് കൃഷ്ണ കുമാറിന്‍റെ നാല് മക്കളില്‍ മൂത്ത മകളായ അഹാനയാണ് ആദ്യം എത്തിയത്. ഇക്കാലയളവില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമെ അഹാന അഭിനയിച്ചിട്ടുള്ളു. മിക്ക സിനിമകളും വിജയവുമായിരുന്നു. താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയില്‍ വീഡിയോകള്‍ പങ്കുവെക്കാറുമുണ്ട് താരം.

  Also Read: 'പെപ്സി' കുടിക്കുന്നതിൽ നിന്ന് പോലും ആര്യനെ വിലക്കിയിരുന്ന ഷാരൂഖ്

  ചില വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിച്ചതിന് പലപ്പോഴും അഹാനയെ തേടി ട്രോളുകള്‍ എത്തിയിരുന്നു. ദിനംപ്രതി രൂക്ഷമായ പരിഹാസങ്ങളെയും ട്രോളുകളെയും വിമര്‍ശന പെരുമഴയെയും നേരിട്ട ധീരയായ പെണ്‍കുട്ടിയാണ് അഹാനയെന്നും ഈ നേട്ടത്തിന് താങ്കള്‍ അര്‍ഹയാണെന്നുമാണ് ആരാധകര്‍ അഹാനയുടെ പോസ്റ്റിന് താഴെ കുറിച്ചത്.

  Also Read: പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നപ്പോൾ നടന്ന വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കജോൾ

  2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു അഹാന ആദ്യമായി അഭിനയിച്ച ചലച്ചിത്രം. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായിുകയായിരുന്ന അഹാന. ഫർഹാൻ ഫാസിലായിരുന്നു നായകൻ. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും അഹാന ശ്രദ്ധിക്കപ്പെടുകയും പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ നായികയായിരുന്നില്ല താരത്തിന്റെ കഥാപാത്രം എങ്കിലും സുപ്രധാനമായ ഒരു കഥാപാത്രമായിരുന്നുവെന്നതിനാൽ ലൂക്കയിലേക്കും അഹാന ക്ഷണിക്കപ്പെട്ടു. ടൊവിനോ തോമസായിരുന്നു ചിത്രത്തിൽ നായിക. വലിയ വിജയമായിരുന്നു ലൂക്ക. ഇപ്പോൾ കൈനിറയെ സിനിമകളും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് താരം.

  26ആം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് അഹാന. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും സഹോദരിമാരും സിനിമാ പ്രവർത്തകരും അഹാനയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു. 'നമസ്കാരം.... എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി. ആഹാന... അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. "അച്ഛൻ". 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനക്കും, എനിക്ക് കിട്ടിയ "അച്ഛൻ" എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്... ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി' കൃഷ്ണകുമാർ കുറിച്ചു. തന്നെ എന്നും സന്തോഷത്തോടെ വെക്കാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് സിന്ധു കൃഷ്ണകുമാർ കുറിച്ചത്. സ​ഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചേച്ചി അഹാനയ്ക്ക് ആശംസകൾ നേർന്നിരുന്നു.

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  നടി മാത്രമല്ല ഇനിമുതൽ സംവിധായിക കൂടിയായിരിക്കും അഹാന. സംവിധാനരം​ഗത്തേക്ക് താൻ ചുവടുവെച്ച വിവരം കഴിഞ്ഞ ദിവസമാണ് അഹാന ആരാധകരെ അറിയിച്ചത്. പിറന്നാൾ ദിനത്തിൽ ആദ്യ സംവിധാന സംരംഭത്തിന്റെ ഫസ്റ്റ്ലുക്കും അഹാന പങ്കുവെച്ചു. തോന്നൽ എന്നാണ് പേരിട്ടിരിക്കുന്നത്. അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നതും. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ലൂക്കയുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് രവി ആയിരുന്നു. മ്യൂസിക്ക് വീഡിയോയാണെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും മനസിലാകുന്നത്. അഹാന ഒരു ഷെഫിന്റെ വേഷത്തിലാണ് ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

  Read more about: ahana krishna malayalam model
  English summary
  actor krishnakumar shared a heart melting note about his daughter ahaana krishna kumar birth, post viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X